റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1595 പുതിയ കേസുകള്‍ ആണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സ്ഥിരീകരിച്ച കൊറോണ കേസുകള്‍ 30251 ആയി ഉയര്‍ന്നുവെന്ന് വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി പറഞ്ഞു.
പുതുതായി കണ്ടെത്തിയ കേസുകളില്‍ 86 ശതമാനം പേരും പ്രവാസികള്‍ ആണ്
955 പേര് ഇന്ന് രോഗമുക്തി നേടി. താരതമ്യേന കുറഞ്ഞ മരണസംഖ്യആണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഒന്‍പത് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 200 ല്‍ എത്തി.
ജിദ്ദയില്‍ 385, മക്കയില്‍ 337, റിയാദില്‍ 230, ദമ്മത്തില്‍ 141, ജുബൈലില്‍ 120, ഹുഫോഫില്‍ 101 എന്നിങ്ങനെയാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങള്‍.
















