റിയാദ് : സ്വകാര്യ മേഖലയിലെ തെഴിലാളികളുടെ ശമ്പളം 40 ശതമാനം വരെ കുറയ്ക്കാന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുമതി നല്കി. കര്‍ശനമായ വ്യവസ്ഥകളിലാണ് പുതിയ ഉത്തരവ് നടപ്പാക്കാന്‍ കഴിയു. ജോലിസമയം കുറയ്ക്കുന്നതിനൊപ്പം മാത്രമേ ശമ്പളവും കുറക്കാന്‍ പാടുള്ളു.
വേതനം കുറയ്ക്കുന്നതിന് രണ്ട് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ സ്ഥാപനത്തെ ബാധിചിരിക്കണം എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. രണ്ടാമതായി വേതനം കുറയ്ക്കുന്നത് പ്രവൃത്തി സമയം കുറയ്ക്കുന്നതിന് അനുസൃതമായിരിക്കണം എന്നും ആണ്.
ജോലി സമയം കുറയ്ക്കുന്നതിന് മിനിമം പരിധിയില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. റമദാന് മാസത്തിലായാലും മറ്റ് മാസങ്ങളിലായാലും യഥാര്‍ത്ഥ പ്രവൃത്തി സമയത്തിന് നിശ്ചയിച്ചിരിക്കുന്ന പരിധിയില്‍ നിന്ന് ആയിരിക്കണം പ്രവര്‍ത്തി സമയം കുറക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: