കുവൈറ്റ് സിറ്റി – ഇന്ത്യാക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കുവൈറ്റില്‍ വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് രോഗ ബാധ. 526 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 195 പേര്‍ ഇന്ത്യാക്കാരാണ്. ഇതോടെ രാജ്യത്ത് ആകെ രോഗബാധ സ്ഥിരീച്ചതില്‍ 5804 പേരില്‍ 2478 പേരും ഇന്ത്യാക്കാരാണ്.
ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരിൽ മുഴുവൻ പേർക്കും സമ്പർക്കം വഴിയാണു രോഗബാധയേറ്റിരിക്കുന്നത്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. ഇന്ത്യാക്കാര്‍ക്ക് പുറമെ 86 കുവൈറ്റ് സ്വദേശികള്‍, 66 ഈജിപ്റ്റ് പൗരന്മാര്‍, 76 ബംഗ്ലാദേശികള്‍, മറ്റുള്ളവർ വിവിധ രാജ്യക്കാരുമാണു. ഇന്ന് 85 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2032 ആയി. ആകെ 3732 പേരാണു ചികിൽസയിൽ കഴിയുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന 90 പേരില്‍ 31പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: