Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്‍ കനിഞ്ഞില്ല; ഓണ്‍ലൈന്‍ കാണിക്ക ഫലം കണ്ടില്ല; ദേവസ്വം ബോര്‍ഡ് അടച്ചുപൂട്ടലിന്റെ വക്കില്‍; പ്രസിഡന്റ് അടക്കമുള്ളവരുടെ ശമ്പളം മുടങ്ങും

ലോക്ഡൗണില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതായി. ചടങ്ങുകള്‍ മാത്രമാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അവിടെ നിന്നുള്ള നടവരവും ഇല്ലാതായി. വിഷു സീസണില്‍ കുറഞ്ഞത് നാല്‍പ്പത് കോടി രൂപയുടെ വരുമാനം ലഭിക്കേണ്ടതായിരുന്നു. കൂടാതെ കടകള്‍ ലേലം ചെയ്തു നല്‍കുന്ന ഇനത്തില്‍ ലഭിക്കേണ്ട തുകയും ലഭിക്കാതായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 01:31 pm IST
inKerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ദേവസം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മെയ് മാസത്തെ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണം. ലോക്ഡൗണ്‍മൂലം വരുമാനത്തില്‍ ഇതുവരെ 250 കോടി രൂപയുടെ കുറവാണ് ബോര്‍ഡിനുണ്ടായത്.

ലോക്ഡൗണില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതായി. ചടങ്ങുകള്‍ മാത്രമാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അവിടെ നിന്നുള്ള നടവരവും ഇല്ലാതായി. വിഷു സീസണില്‍ കുറഞ്ഞത് നാല്‍പ്പത് കോടി രൂപയുടെ വരുമാനം ലഭിക്കേണ്ടതായിരുന്നു. കൂടാതെ കടകള്‍ ലേലം ചെയ്തു നല്‍കുന്ന ഇനത്തില്‍ ലഭിക്കേണ്ട തുകയും ലഭിക്കാതായി.  

ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്തു കൊടുക്കുന്ന വരുമാനത്തില്‍ നിന്നു ലഭിക്കേണ്ട നൂറ് കോടി രൂപയും നഷ്ടമായി. ചില ദേവസ്വം ഗ്രൂപ്പുകളില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ലേലം കൊണ്ടവര്‍ പണം കെട്ടിവയ്ച്ചില്ല. വൈക്കം, കൊട്ടാരക്കര, അമ്പലപ്പുഴ, മലയാലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്യുന്നതിലൂടെ നല്ലൊരു തുക ബോര്‍ഡിനു ലഭിക്കാറുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴിപാട് തുടങ്ങിയെങ്കിലും കാര്യമായ പ്രതികരണമില്ല. ഇതോടെ നിത്യനിദാന ചെലവുകള്‍ക്ക് പോലും ബോര്‍ഡ് ഞെരുങ്ങുന്നു.  

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വരുമാനത്തില്‍ ഗണ്യമായി കുറവ് വന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നൂറ് കോടി രൂപ ബജറ്റില്‍ നീക്കിവച്ചെങ്കിലും മുപ്പത് കോടി രൂപയാണ് നല്‍കിയത്. ദേവസ്വം ബോര്‍ഡ് കരുതല്‍ ധനമായി സൂക്ഷിച്ച ഫണ്ടില്‍ നിന്ന് പദ്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് 35 കോടി രൂപ കരാറുകാര്‍ക്ക് നല്‍കുന്നതിനുവേണ്ടി വായ്‌പയെടുത്തു. രണ്ട് കോടി പലിശ കൂടി ചേര്‍ത്ത് ഇപ്പോള്‍ അത് 37 കോടി രൂപയായി. സര്‍ക്കാര്‍ ഗ്രാന്റ് ഇനത്തില്‍ നല്‍കേണ്ട എണ്‍പതു ലക്ഷം രൂപയില്‍ നല്‍കിയത് നാല്‍പ്പതു ലക്ഷം രൂപയും. അടുത്ത മാസത്തെ ശമ്പളത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തേണ്ടി വരുമെന്നും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍.  വാസു പറഞ്ഞു.  

ഇടവ മാസ പൂജയ്‌ക്കും ഭക്തര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: ലോക്ഡൗണ്‍ 17 വരെ നീട്ടിയ സാഹചര്യത്തില്‍ ഇടവമാസ പൂജയ്‌ക്കും ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. കൊറോണ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം.

Tags: crisisSABARIMALAഎന്‍. വാസു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.