തിരുവനന്തപുരം : കേരളത്തില്‍ അവശ്യ സര്‍വീസിന് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍. വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നത് സംബന്ധിച്ച് പോലീസിനും ജനങ്ങള്‍ക്കുമിടയില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമുണ്ടാകില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം. കണ്ടെയ്ന്മെന്റ് സോണില്‍ അത്യാവശ്യവാഹനങ്ങള്‍ മാത്രം ഓടിക്കാം. എന്നാല്‍ അവശ്യസര്‍വീസുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: