Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയങ്ങളെ സൃഷ്ടിക്കുന്ന മനസ്സ്

വിവേകചൂഡാമണി

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 5, 2020, 04:15 am IST
inSamskriti

മനോമയകോശ വിവരണം തുടരുന്നു.

ശ്ലോകം 177

മനഃപ്രസൂതേ വിഷയാനശേഷാന്‍

സ്ഥൂലാത്മനാ സൂക്ഷ്മതയാ ച ഭോക്തുഃ

ശരീരവര്‍ണാശ്രമജാതി ഭേദാന്‍

ഗുണക്രിയാഹേതു ഫലാനി നിത്യം

മനസ്സ് സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ വിഷയങ്ങളേയും ശരീരം, വര്‍ണ്ണം, ആശ്രമം, ജാതി തുടങ്ങിയ ഭേദങ്ങളേയും ഗുണം, ക്രിയ, ഉദ്ദേശം, ഫലം എന്നിവയേയും അനുഭവിക്കുന്നയാള്‍ക്ക് വേണ്ടി ഉണ്ടാക്കുന്നു.

മനസ്സിന്റെ കളിയാണ് സകലതും എന്ന് ഇവിടെ വ്യക്തമാക്കുന്നു. എല്ലാ വിഷയങ്ങളേയും സൃഷ്ടിക്കുന്നത് മനസ്സാണ്. പുറമെയുള്ള സ്ഥൂല വസ്തുക്കളും അകമേയുള്ള സൂക്ഷ്മ വിഷയങ്ങളുമൊക്കെ മനസ്സ് സൃഷ്ടിക്കുന്നതാണ്. അനുഭവിക്കുന്ന വിഷയങ്ങളെ മാത്രമല്ല അനുഭവിക്കുന്നയാളേയും മനസ്സ് സൃഷ്ടിക്കുന്നു.

അനുഭവിക്കന്നയാള്‍ മനസ്സിന്റെ സൃഷ്ടിയോ? അതെങ്ങനെ ശരിയാകും എന്ന് സംശയമുണ്ടായേക്കാം. സ്വപ്‌നത്തില്‍ സ്വപ്‌ന വിഷയങ്ങളേയും അത് അനുഭവിക്കുന്നയാളെയും മനസ്സ് തന്നെയാണ് ഉണ്ടാക്കിയത്. സ്വപ്‌നം പോലെയാണ് ഇപ്പോള്‍ നമ്മള്‍ വാസ്തവമെന്ന് കരുതുന്ന ഈ ലോകവും .

സ്വപ്‌നത്തില്‍ പെട്ട് കഴിയും കാലം ജഗത്തിനെ അറിയാന്‍ കഴിയില്ല. സ്വപ്‌നത്തിന് തുല്യമാണ് മിഥ്യയായ ജാഗ്രത്തും. മനസ്സ് തന്നെയാണ് രണ്ടിടത്തും മാറി മാറി കളിച്ചു കൊണ്ടിരിക്കുന്നത്.

ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധങ്ങളെല്ലാം സ്ഥൂല വിഷയങ്ങളാണ്. വികാരഭാവങ്ങള്‍ സൂക്ഷ്മവും.ഇവ മനസ്സിന്റെ ചൊല്‍പ്പടിയ്‌ക്കാണ്. പല തരത്തില്‍ പലതായി കാണുന്നതൊക്കെ മനസ്സ് ഉണ്ടാക്കുന്നതാണ്.അത് സ്വ

പ്‌നത്തിലായാലും ജാഗ്രത്തിലായാലും.  വിവിധ ശരീരങ്ങള്‍, വര്‍ണ്ണങ്ങള്‍, ആശ്രമം; ജാതി, ഗുണം, ക്രിയ, കാരണം, ഫലങ്ങള്‍ എന്നിങ്ങനെ എല്ലാ ഭോഗ്യ വിഷയങ്ങളും അതുണ്ടാക്കുന്നു.

വര്‍ണം ബ്രാഹ്മണന്‍ മുതലായവ അല്ലെങ്കില്‍ നിറങ്ങള്‍. ആശ്രമം ബ്രഹ്മചര്യം തുടങ്ങിയവ. ജാതി ദേവതകള്‍ തൊട്ടുള്ളവ. ഗുണങ്ങള്‍ ശബ്ദം മുതലായവയാണ്. എടുക്കല്‍, പിടിക്കല്‍, വെയ്‌ക്കല്‍ എന്നിവയാണ് ക്രിയകള്‍

സ്വപ്‌നത്തില്‍ ഇവയെല്ലാം സൂക്ഷ്മവും ജാഗ്രത്തില്‍ സ്ഥൂലവുമാണെന്ന് മാത്രം.

സ്വപ്‌ന പ്രപഞ്ചത്തെ ഉണ്ടാക്കി അതിനെ അനുഭവിപ്പിക്കും പോലെ ജാഗ്രത്തും മനസ്സിന്റെ ശക്തി തന്നെ. നമ്മള്‍ ഉണര്‍ന്നിരുന്നാലും മനസ്സ് ഉള്ളിടത്തേ നമ്മള്‍ ഉണ്ടാകൂ. അത് സൃഷ്ടിക്കുന്ന ലോകമാണ് നമ്മുടേത്.

ശ്ലോകം 178

അസംഗചിദ്രൂപമമും വിമോഹ്യ

ദേഹേന്ദ്രിയ പ്രാണ ഗുണൈര്‍നിബദ്ധ്യ

അഹം മമേതി ഭ്രമയത്യജസ്രം

മനഃ സ്വകൃത്യേഷു ഫലോപഭുക്തിഷു

സംഗമില്ലാത്തവനും ശുദ്ധജ്ഞാനസ്വരൂപവുമായ ആത്മാവിനെ ദേഹം, ഇന്ദ്രിയം, പ്രാണന്‍ എന്നിവയുടെ ഗുണങ്ങള്‍ ബന്ധിച്ച് മനസ്സ് വ്യാമോഹിപ്പിക്കുന്നു. കര്‍മ്മങ്ങളും ഫല അനുഭവങ്ങളിലും ഞാന്‍ എന്നും എന്റേത് എന്നും അഭിമാനം വളര്‍ത്തി നിരന്തരം ഭ്രമിപ്പിക്കുന്നു.

ആത്മാവ് അല്പനായ ജീവനായി മാറുന്നതെങ്ങെനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ഉപാധികളായ ശരീരം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍ മുതലായവയില്‍ കുടുങ്ങുമ്പോള്‍ ആത്മാവ് പരിമിതനായ ജീവനായിത്തീരുന്നു. മനസ്സാണ് ഇങ്ങനെ കുടുക്കുന്നത്. വാസ്തവത്തില്‍ ഒട്ടും സംഗമില്ലാത്തതും ജ്ഞാനസ്വരൂപവുമാണ് ആത്മാവ്. മനസ്സുമായി ചേര്‍ന്നാല്‍ അത് തന്റെ പരമമായ അവസ്ഥ മറന്ന് ഭ്രമിച്ച് പോകും. അനാത്മ വസ്തുക്കളില്‍ സംഗമുണ്ടാകും.

സിനിമ മാത്രമാണ്, സ്‌ക്രീനില്‍ കാണുന്നതാണ്, വാസ്തവമല്ല എന്നൊന്നും ഓര്‍ക്കാതെ നമ്മള്‍ കാശ് കൊടുത്ത് കരയും പോലെ ഒരു കളി. മനസ്സിന്റെ മായാജാലത്തില്‍ പെട്ടു പോകും. ഞാന്‍, എന്റെ എന്ന ഭാവങ്ങള്‍ അപ്പോഴാണ് ഉണ്ടാകുന്നത്. കര്‍തൃത്വഭോക്തൃത്വ അഭിമാനം ഉണ്ടാക്കും.അതിനെ വര്‍ദ്ധിപ്പിക്കും. ശരിക്കും ഭ്രമത്തിലാഴ്‌ത്തും. ഉപാധികളുടെ ധര്‍മ്മങ്ങള്‍ തന്റേത് എന്ന് തെറ്റിദ്ധരിച്ച് കഷ്ടപ്പെടും. ഇങ്ങനെയാണ് മനസ്സ് നമ്മെ ബന്ധിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.