Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനന്തപുരിയുടെ അഭിമാനസൗധ്യങ്ങള്‍ക്ക് പൈതൃകപരമ്പരയുടെ കൈയൊപ്പു ചാര്‍ത്തിയ ‘രത്‌ന’ത്തിന് ജന്മശതാബ്ദി

മെയ് 5 ന് പി. രത്‌നസ്വാമിപിള്ളയുടെ ജന്മശതാബ്ദി കടന്നുപോകുമ്പോള്‍ അദ്ദേഹം പിന്നിട്ട വഴികള്‍ നിര്‍മാണ മേഖലയിലെ നവസംരംഭകര്‍ക്ക് ഒരു പാഠപുസ്തകവും മാതൃകയുമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 4, 2020, 09:08 am IST
in Thiruvananthapuram

തിരുവനന്തപുരം: രാജഭരണകാലം മുതല്‍ അനന്തപുരിയുടെ മണ്ണില്‍ ആകാശത്തോളം തലയെടുപ്പോടെ ഉയര്‍ന്നിരുന്ന സൗധങ്ങളാണ് ഈ നഗരത്തിന് പ്രൗഡിയുടെ രൂപഭംഗി നല്‍കിയത്. ഇന്ന് നാം കാണുന്ന തലസ്ഥാന ജില്ലയിലെ പൈതൃക കെട്ടിടങ്ങള്‍, അഭിമാനസൗധ്യങ്ങള്‍ അവയ്‌ക്ക് പിന്നില്‍ ഒരു പൈതൃകപരമ്പരയുടെ കൈയൊപ്പുണ്ട്. പിആര്‍എസ് എന്ന മൂന്നക്ഷരം.

പിആര്‍എസ് എന്നുകേട്ടാല്‍ തലസ്ഥാനത്തെ ആധുനിക തലമുറയ്‌ക്ക് പിആര്‍എസ് ആശുപത്രിയും പിആര്‍എസ് ബില്‍ഡേഴ്‌സ് എന്നതുമാവും മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ തിരുവിതാംകൂറിന്റെ ചരിത്രത്താളുകളില്‍ ആ മൂന്നക്ഷരം കൊത്തിവയ്‌ക്കപ്പെട്ടിട്ടുണ്ട്. പി.രത്‌നസ്വാമി പിള്ളയെന്ന നിര്‍മാണമേഖലയിലെ അതികായന്റെ കരസ്പര്‍ശമേറ്റ തലസ്ഥാനനഗരിയിലെ പ്രധാന കെട്ടിടങ്ങളുടെ നിര്‍മിതിയിലൂടെ.

തലസ്ഥാനത്തിന്റെ മുഖമുദ്രകളായ സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍, ആര്‍സിസി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ലാന്‍ഡ് മോട്ട്‌ഗേജ് ബാങ്ക്, കേസരി മെമ്മോറിയല്‍, കനറാ ബാങ്ക്, കാര്‍ത്തിക തിരുനാള്‍ തീയേറ്റര്‍, എസ്ബിടി ഹെഡ് ഓഫീസ്, സൈനിക സ്‌കൂള്‍, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ഹോട്ടല്‍ ലൂസിയ, ചെഷയര്‍ ഹോം, ബാങ്ക് എംപ്ലോയീസ് ഹാള്‍, പി.എഫ് ഓഫീസ്, പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ആദ്യ ബ്ലോക്കുകള്‍, ഐഎസ്ആര്‍ഒയിലെ ആദ്യകാല കെട്ടിടങ്ങള്‍, രാജ്ഭവനിലെ എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, പത്മാ നഗര്‍ റസിഡന്‍ഷ്യല്‍ സമുച്ചയം തുടങ്ങിയവയുടെ നിര്‍മാണം പി.രത്‌നസ്വാമി പിള്ളയെന്ന മനുഷ്യന്‍ ചരിത്രതാളുകളില്‍ സുവര്‍ണ ലിപികളാല്‍ എഴുതിചേര്‍ത്തവയാണ്.

പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലിലെ ഭീമാനഗരിയില്‍ എസ്. പെരുമാള്‍ പിള്ളയുടെയും ആനന്ദമ്മാളിന്റെയും എട്ടുമക്കളില്‍ രണ്ടാമനായിരുന്നു രത്‌നസ്വാമി. നാഗര്‍കോവിലില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മധുരയിലെ അമേരിക്കന്‍ കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി പഠനം. നിര്‍മാണ മേഖലയില്‍ കരാര്‍ ജോലി നോക്കിയിരുന്ന പെരുമാള്‍പിള്ള മകന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവനെ എന്‍ജിനീയറിംഗ് പഠനത്തിന് വിട്ടു. പിഎംജിയില്‍ സ്ഥിതിചെയ്തിരുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ രത്‌നസ്വാമി ഡിപ്ലോമ നേടി.

 ശ്രീചിത്തിര തിരുനാള്‍ ആശുപത്രി ഉദ്ഘാടന ത്തിനെത്തിയ ചിത്തര തിരുനാള്‍ മഹാരാജാവിനെ മകന്‍ മുരുകനെ പരിചയപ്പെടുത്തുന്ന രത്‌നസ്വാമി

അന്നത്തെ കാലത്ത് പാലങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും നിര്‍മാണം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു. സത്യസന്ധതയും വിശ്വാസ്യതയും കഴിവുള്ളവരെയും മാത്രമേ കൊട്ടാരം കരാര്‍ ജോലികള്‍ക്കായി തെരഞ്ഞെടുക്കാറുള്ളൂ. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ വിശ്വാസമാര്‍ജിച്ച പെരുമാള്‍ പിള്ളയ്‌ക്ക് പേട്ടയിലെ ഒരു സ്‌കൂളിന്റെ നിര്‍മാണ ചുമതലയാണ് ആദ്യം ലഭിച്ചത്. വിജയകരമായി അത് പൂര്‍ത്തിയാക്കിയതോടെ അക്കാലത്തെ പ്രമുഖ കെട്ടിടങ്ങളുടെ നിര്‍മാണ കരാര്‍ അദ്ദേഹത്തെ തേടിയെത്തി. തലസ്ഥാനത്തിന്റെ പഴയ അസംബ്ലി ഹാള്‍ നിര്‍മാണം 1933-1937 കാലയളവില്‍ പൂര്‍ത്തിയാക്കാനും പെരുമാള്‍ പിള്ളയ്‌ക്ക് അവസരം ലഭിച്ചു. ഇതോടെ 1940 ല്‍ അദ്ദേഹം കുടുംബസമേതം തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ വാടകവീട്ടിലേക്ക് മാറി. എന്‍ജിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞതോടെ രത്‌നസ്വാമിയും അച്ഛനോടൊപ്പം നിര്‍മാണ ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് ചരിത്രം കുറിച്ച കെട്ടിടങ്ങള്‍ ഉദയം ചെയ്തത്.

കേരളത്തിലെ തന്നെ ആദ്യത്തെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായ 14 നിലകളുള്ള കോ ബാങ്ക് ടവറിന്റെ നിര്‍മാണം അന്ന് ഏറെ പ്രശംസയാര്‍ജിച്ചതായിരുന്നു. കേരളത്തില്‍ ഫ്‌ളാറ്റ് നിര്‍മാണരംഗത്തേക്ക് ആദ്യചുവട് വച്ചതും പിആര്‍എസ് തന്നെയായിരുന്നു. 1984 ല്‍ സംഗീത് അപ്പാര്‍ട്ട്‌മെന്റ് എന്ന പേരില്‍.

ബിസിനസിലുപരി പൊതു പ്രവര്‍ത്തനരംഗത്തും പിആര്‍എസ് സജീവമായിരുന്നു. കിള്ളിപ്പാലത്ത് തിരുവനന്തപുരം തമിഴ് സംഘത്തിന് 12 സെന്റ് ഭൂമി വാങ്ങി സംഭാവനയായി നല്‍കി ആസ്ഥാനമന്ദിരം നിര്‍മിച്ചുകൊടുത്ത അദ്ദേഹം തമിഴ് ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് കേരള സര്‍വകലാശാല സെനറ്റ് അംഗമായി ശൈവപ്രകാശസഭ, തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, ചെഷയര്‍ ഹോം, വഞ്ചി പുവര്‍ഹോം, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്നീ സംഘടനകളിലും സജീവ അംഗമായിരുന്നു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന് രൂപം നല്‍കുവാന്‍ മുന്‍കൈ എടുത്തതും രത്‌നസ്വാമി പിള്ളയായിരുന്നു.

കോ ബാങ്ക് ടവേഴ്‌സ് ഉദ്ഘാടനവേദിയില്‍  ഗവര്‍ണര്‍ പി രാമചന്ദ്രന്‍  ആദരിച്ചപ്പോള്‍

ഒരു വെള്ള മുണ്ടും വെള്ളഷര്‍ട്ടും മാത്രം ധരിച്ച് സാധാരണക്കാരനെപ്പോലെ കടന്നുപോയ പിആര്‍എസ് തന്റെ ഒപ്പം പണിയെടുത്ത തൊഴിലാളികള്‍ക്ക് എന്നും ആശ്രയമായിരുന്നു.  രത്‌നസ്വാമിപിള്ളയോടൊപ്പം ഉണ്ടായിരുന്ന ജീവനക്കാരുടെ പിന്‍തലമുറകളിലുള്ളവര്‍ ഇന്നും പിആര്‍എസ് ഗ്രൂപ്പിനൊപ്പമുള്ളത്  പിആര്‍എസിന് കൂടുതല്‍ ശോഭ പകരുന്നു. തലസ്ഥാനത്തിന്റെ രൂപഭംഗി മാറ്റിയെഴുതിയ രത്‌നസ്വാമി പിള്ളയുടെ അവസാന നിര്‍മിതി തൈക്കാടുള്ള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കെട്ടിടമാണ്. 1990 മെയ് 12 ന് ‘പിആര്‍എസ്’ ഈ ലോകത്തോട് വിടപറഞ്ഞു.

രത്‌നസ്വാമി-കൃഷ്ണമ്മാള്‍ ദമ്പതികള്‍ക്ക് മൂന്നുമക്കളായിരുന്നു. മകന്‍ ആര്‍.മുരുകന്‍ തെരഞ്ഞെടുത്തതും എന്‍ജിനീയറിംഗ് തന്നെയായിരുന്നു. മുരുകന്റെ  ഭാര്യ പ്രേമയും എന്‍ജിനീയറിംഗ് ബിരുദധാരിണിയാണ്. ഇരുവരും പിആര്‍എസ് ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സദാസജീവമാണ്. രത്‌നസ്വാമിയുടെ മകള്‍ ഡോ. ആനന്ദം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പീഡിയാട്രിക് ന്യൂേറാളജി വിഭാഗം പ്രൊഫസറായി വിരമിച്ചശേഷം പിആര്‍എസ് ആശുപത്രിയിലെ മുഴുവന്‍ സമയ കണ്‍സള്‍ട്ടന്റായും എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചുവരുന്നു. ഇന്ത്യന്‍ ബാങ്കില്‍ നിന്നും എജിഎം ആയി വിരമിച്ച എം.ജനാര്‍ദനനാണ് ആനന്ദത്തിന്റെ ഭര്‍ത്താവ്. പി. രത്‌നസ്വാമിയുടെ മറ്റൊരു മകളായ രാജേശ്വരി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ഗ്രൂപ്പ് സ്‌കൂളുകളുടെ ചെയര്‍പേഴ്‌സണാണ്. രാജേശ്വരിയുടെ ഭര്‍ത്താവും തിരുവനന്തപുരം കല്യാണ്‍ ആശുപത്രി ഉടമയുമായ ഡോ. എം.എസ്. തിരുവാരിയന്‍ പിആര്‍എസ് ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് മെഡിക്കല്‍ ഡയറക്ടറും കൂടിയാണ്.  

 ശ്രീചിത്തിര തിരുനാള്‍ ആശുപത്രി ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ വിശ്വനാഥന്‍ ആദരിച്ചപ്പോള്‍

പിആര്‍എസ് സ്വപ്നം കണ്ടതുപോലെ പിആര്‍എസ് ഗ്രൂപ്പ് ഇന്ന് നിര്‍മാണവും ആതുരസേവനവും കൂടാതെ വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച് മുന്നോട്ടുപോകുന്നു. തലസ്ഥാനത്തെ പ്രമുഖ കെട്ടിടനിര്‍മാതാക്കളുടെ ശ്രേണിയില്‍ പിആര്‍എസ് ഇന്നും തിളങ്ങിനില്‍ക്കുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പിആര്‍എസ് ഗ്രൂപ്പാണ്. നിലവില്‍ പണിനടക്കുന്ന ബിജെപി ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ ചുമതലയും പിആര്‍എസിനാണ്. രത്‌നസ്വാമിയുടെ കൊച്ചുമകന്‍ ശബരിയാണ് ഇതിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.

മെയ് 5 ന് പി. രത്‌നസ്വാമിപിള്ളയുടെ ജന്മശതാബ്ദി കടന്നുപോകുമ്പോള്‍ അദ്ദേഹം പിന്നിട്ട വഴികള്‍ നിര്‍മാണ മേഖലയിലെ നവസംരംഭകര്‍ക്ക് ഒരു പാഠപുസ്തകവും മാതൃകയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.