കാസര്‍ഗോഡ്: കേരളത്തിന്റെ ആരോഗ്യ രംഗത്ത് വമ്പന്‍ സംഭാവനയായി ടാറ്റ നിര്‍മ്മിച്ചു നല്കുന്ന കൊവിഡ് ആശുപത്രിയുടെ നിര്‍മ്മാണം കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ ആരംഭിച്ചു. ആകെ 128 യൂണിറ്റുകളാണ് ആശുപത്രികളായി ഒരുങ്ങുന്ന ആശുപത്രിയുടെ ആദ്യ കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. ആകെ മൂന്ന് കെട്ടിടങ്ങളാണ് കൊവിഡ് ആശുപത്രിക്കായി നിര്‍മ്മിക്കുന്നത്.
128 യൂണിറ്റുകളായി ഒരുങ്ങുന്ന ആശുപത്രിയുടെ ഓരോ യൂണിറ്റിലും 5 കിടക്കകളും അനുബന്ധ ഉപകരണങ്ങളുമാണ് ഉണ്ടാകുക. യൂണിറ്റുകളുടെ നിര്‍മ്മാണം ടാറ്റാ സ്റ്റീല്‍ പ്ലാറ്റില്‍ അവസാന ഘട്ടത്തിലാണ്. ന്യൂഡല്‍ഹി, ഹൂഗ്ലി, മെഡച്ചല്, ഫരീദാബാദ് എന്നി ടാറ്റാ സ്റ്റീല്‍ പ്ലാറ്റുകളിലായാണ് യൂണിറ്റുകളുടെ നിര്‍മ്മാണം നടക്കുന്നത്. ലാബ്, എക്സ്രെ, ഫാര്‍മസി വിഭാഗങ്ങളും സജ്ജമാക്കുന്നുണ്ട്.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം യൂണിറ്റുകള്‍ കണ്ടെയ്നറുകളില്‍ എത്തിക്കും. കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിക്കുന്ന പെഡസ്റ്റലില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുക. ജലലഭ്യതയ്ക്കായി 4 കുഴല്‍ കിണറുകളും നിര്‍മ്മിക്കും. ഒരോ യൂണിറ്റുകള്‍ക്കു മൂകളിലും 2000 ലിറ്റര്‍ ജലസംഭരണിയും സ്ഥാപിക്കും. ടാറ്റാ ഗ്രൂപ്പിന്റെ 13 എഞ്ചിനീര്‍മാര്‍ ഉള്‍പ്പെടെ 33 തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ടാറ്റ ഗ്രൂപ്പായിരുന്നു. 500 കോടി രൂപ ടാറ്റ ട്രസ്റ്റ്സും. തൊട്ടുപിന്നാലെ ടാറ്റ സണ്‍സും 1,000 കോടി രൂപയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: