ശമനമില്ലാതെ ഭീതി പടര്‍ത്തി ലോകമെങ്ങും വ്യാപിക്കുകയാണ് കൊറോണ വൈറസ്. സാമൂഹ്യ അകലം പാലിക്കുകയെന്നതും വ്യക്തി ശുചിത്വവുമാണ് ഇതു നിയന്ത്രിക്കാന്‍ കേള്‍ക്കുന്ന രണ്ട് കാവല്‍ വചനങ്ങള്‍. ഈയൊരു പശ്ചാത്തലത്തില്‍ ആയുര്‍വേദത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ പലതുണ്ട്. ശാസ്ത്രശാഖ എന്നതിലേറെ വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിനുള്ള വിധികളും നിര്‍ദേശിക്കുന്നു ആയുര്‍വേദം .
മഹാമാരികളുടെ വ്യാപനത്തെ നിയന്ത്രിക്കാന്‍ സവിശേഷവും കൗതുകകരവുമായ ചില ചികിത്സാരീതികള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ കാണാം. സുശ്രതസംഹിതയില് ഇത്തരമൊരു പരാമര്‍ശമുണ്ട്. വിഷ-വിരുദ്ധ ഔഷധങ്ങള്‍(ക്ഷാര അഗധം) പലയാവര്‍ത്തി പൊടിച്ച് ഉണക്കി വലിയ പെരുമ്പറകളുടെ മുകളില്‍ തേയ്ക്കുന്നു. പെരുമ്പറ കൊട്ടുമ്പോള്‍ അതിന്റെ ശബ്ദം എത്തുന്നിടം വരെയും ഔഷധം ശബ്ദത്തിലൂടെ സഞ്ചരിച്ച് വൈറസുകളെ നിര്‍വീര്യമാക്കും. പല ഗോത്രവര്‍ഗ ആചാരങ്ങളിലും പകര്‍ച്ച വ്യാധിക്കെതിരെ പൂജയും ഇത്തരത്തിലുള്ള പെരുമ്പറകൊട്ടും കാണപ്പെടുന്നു. കൊറോണ വൈറസ് പടരുന്നിടങ്ങളിലെങ്കിലും ഇത്തരമൊരു പരീക്ഷണം ആകാവുന്നതാണ്.
ശുചിത്വമില്ലായ്മയാണ് രോഗവ്യാപനത്തിന്റെ അടിസ്ഥാന കാരണം. ദിനചര്യകളും ഋതുചര്യകളും രോഗവര്ജനവുമെല്ലാം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അഷ്ടാംഗഹൃദയത്തിന്റെ ആദ്യ ചില അധ്യായങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അഷ്ടാംഗഹൃദയം സൂത്ര സ്ഥാനത്തില്‍ ദിനചര്യ എന്ന അധ്യായത്തില്‍ വൃത്തിയും ആരോഗ്യവുമുള്ള ജീവിതം എങ്ങനെ നയിക്കാമെന്ന് വിശദമായി പറയുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരിയായി മലവിസര്‍ജനം നടത്തണം. അതു പോലെ എണ്ണതേച്ചുകുളി തുടങ്ങിയ അഭ്യംഗങ്ങളെല്ലാം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
ശരീരപ്രകൃതത്തിനും ഋതുക്കള്‍ക്കും അനുസൃതമായ പലതരം എണ്ണകളും കുഴമ്പുകളും ഭാരതീയ വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നു. കുളിക്കും മുമ്പ് തലയിലും ചെവിയിലും കാല്പാദങ്ങളിലും നിര്‍ബന്ധമായും എണ്ണ തേയ്ക്കണം. രണ്ടു തുള്ളി എണ്ണ നാസാദ്വാരത്തില്‍ പുരട്ടുന്നത് ശ്വാസോച്ഛാസം വഴിയുള്ള അണുബാധയെ തടയാന്‍ സഹായിക്കും. ഇതിന് വെളിച്ചെണ്ണയോ, എള്ളെണ്ണയോ ഔഷധമിശ്രിതമായ എണ്ണകളോ ഉപയോഗിക്കാം.
വീട്ടില്‍ നിന്ന് പുറത്തുപോയി തിരിച്ചെത്തിയാല്‍ വസ്ത്രം മാറി കുളിക്കുന്നതും കൈകാലുകളും മുഖവും കഴുകി വൃത്തിയാക്കിയിരുന്നതുമായ നമ്മുടെ പാരമ്പര്യങ്ങളെല്ലാം വീണ്ടെടുത്തേ പറ്റൂ. യോഗാസനം, പ്രാണായാമം, യുക്ത ആഹാരങ്ങള്‍, തൃപ്തവും കൃത്യതയുമുള്ള ഉറക്കം ഇവയെല്ലാം ആരോഗ്യമുള്ള ശരീരത്തെ പ്രദാനം ചെയ്യുന്നു.
ശൗചാദികളുടെ പ്രയോഗം പതഞ്ജലിയുടെ അഷ്ടാംഗയോഗത്തിന്റെ രണ്ടാം അംഗമായ ‘നിയമ’ ത്തിന്റെ ഭാഗമാകുന്നുണ്ട്. ശൗചപ്രയോഗം, സ്വന്തം ശരീരത്തിലോ മറ്റൊരാളുടെ ശരീരത്തിലോ സ്പര്‍ശിക്കുന്നതില്‍ വിരക്തി സൃഷ്ടിക്കുന്നു. അനാവശ്യമായി മൂക്കിലും വായിലും കണ്ണിലും ചെവിയിലും മറ്റ് ഇടങ്ങളിലും സ്പര്‍ശിക്കാതിരിക്കുന്നത് ശുചിത്വത്തിന്റെ ഫലമായാണ്. ഇതൊന്നും പാലിക്കാതിരിക്കുമ്പോഴാണ് കൊറോണവൈറസ് ബാധ പടരുന്നതെന്ന് ഇന്നു നമുക്കറിയാം.
ഏത് രോഗത്തിനും ഭയം ഒരു അടിസ്ഥാന ഘടകമാണ്. ശരീരവും മനസ്സും പരസ്പര ബന്ധിതമായതിനാല്‍ മനസ്സില്‍ ഭയം വന്നാല്‍ ശുചിത്വക്കുറവുകൊണ്ട് ശരീരത്തില്‍ കയറിയ വൈറസുകളെ ഉള്‍ക്കൊള്ളാന്‍ കോശങ്ങള്‍ വശഗതമാകും. യോഗയും ധ്യാനവും പ്രാര്‍ഥനയുമെല്ലാം ഭയത്തെ മറികടക്കാന്‍ സഹായകമാണ്.
താഴെ പറയുന്ന ഔഷധങ്ങളും പകര്‍ച്ച വ്യാധികളെ തടയാനായി പ്രയോഗിക്കാം.
* ചുക്കും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. അല്ലെങ്കില്‍ ശാടംഗ പാനീയം കുടിക്കുക.
* മിതമായി ആഹാരം കഴിക്കുക. അവലോ കഞ്ഞിയോ കഴിക്കാം. കഞ്ഞിയ്ക്കൊപ്പം എരിവില്ലാത്ത അച്ചാറും ചുട്ടപ്പടവും കഴിക്കാവുന്നതാണ്.
* പാചകം ചെയ്ത് മൂന്നു മണിക്കൂര്‍ കഴിഞ്ഞ ഭക്ഷണം, തൈര്, മുളപ്പിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഇവയൊന്നും കഴിക്കരുത്.
* ആഹാരം പാചകം ചെയ്യുന്നതിന് ചുക്കും മല്ലിയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
* അരി, ഗോതമ്പ്, ചെറുപയര്‍, മുതിര, ബാര്‍ലി എന്നിവയുടെ കഞ്ഞിയോ, കിച്ചടിയോ കഴിച്ച് കഫത്തെ കുറയ്ക്കുക.
* പുളി കുറഞ്ഞ മോരില്‍
പാചകം ചെയ്ത ആഹാരം ചെറുചൂടോടെ, കഴിക്കുക. ഇതില്‍ രസമോ ചെറുപയറിന്റെ സൂപ്പോ ചേര്‍ക്കാവുന്നതാണ്.
* പഞ്ചമൂലം ഇട്ട് തിളപ്പിച്ച പാല് കുടിക്കണം.
* മാതളത്തിന്റെയോ,’ സിട്രസ്’ ഇനത്തില്‍ വരുന്ന പഴങ്ങളുടെയോ, ജ്യൂസ് കുടിക്കുക
* നിര്‍ദേശിക്കപ്പെടുന്ന ഔഷധങ്ങളാല്‍ പുകയ്ക്കുന്നത് നല്ലതാണ്. അപരാജിതാ ധൂപവും കാര്പസസ്ത്യാദിയും ഇതിനു ഉചിതമാണ്. ഗുഗ്ഗുലു, വാചം, വേപ്പില, പഞ്ഞിക്കുരു, മയില്‍പ്പീലി മുതലായവയും പുകയ്ക്കാവുന്നതാണ്.
* ദിവസം രണ്ടു തവണ തലകുളിക്കേണ്ടതാണ്.
* വര്‍ഷത്തില്‍ ഒരിക്കല്‍ വിരേചനം ചെയ്യണം. തുടര്‍ന്ന് നരസിംഹ രസായനം, ച്യവനപ്രാശം, അഗസ്ത്യരസായനം മുതലായവ സേവിക്കണം.
ഡോ. പി. സേതുമാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: