Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സുബിമല്‍ മറക്കുന്നതെങ്ങനെ

കളിമൈതാനങ്ങളില്‍ ഇരട്ടവേഷത്തില്‍ അവതരിച്ച താരം; ഫുട്‌ബോളിലും പിന്നെ ക്രിക്കറ്റിലും ഒരുപോലെ മിന്നിയ നക്ഷത്രം; വിടവാങ്ങിയത് ഭാരതത്തിലെ അത്ഭുതമനുഷ്യന്‍

എം. സതീശന്‍byഎം. സതീശന്‍
Apr 30, 2020, 11:36 pm IST
inFootball

സുബിമല്‍ ചുനി ഗോസ്വാമി കാലത്തെയും കാല്‍പന്തുകളിയെയും ത്രസിപ്പിക്കുന്ന കഥയായി മാറിയിരിക്കുന്നു. ഫുട്‌ബോള്‍ പ്രാണവായുവായിരുന്ന കിഷന്‍ഗഞ്ചിലെ ചെറിയ മൈതാനങ്ങളില്‍ കാലുറപ്പിച്ച് നടക്കും മുമ്പ് കാല്‍പന്തുകളിയെ പ്രണയിച്ചവനാണ് മറയുന്നത്. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല. രാജ്യത്തെ കോടാനുകോടി കായികപ്രേമികളെ ആവേശത്തിലാഴ്‌ത്തിയ കളിമൈതാനങ്ങളില്‍ ഇരട്ടവേഷത്തില്‍ അവതരിച്ച ഒരാള്‍. ഫുട്‌ബോളിലും പിന്നെ ക്രിക്കറ്റിലും ഒരുപോലെ നക്ഷത്രമായി മിന്നിയവന്‍.

അക്കാലം ഏഷ്യന്‍ ഫുട്‌ബോള്‍ വംഗനാടിന്റെ മൈതാനങ്ങളില്‍ വിരിയുന്ന വസന്തമായിരുന്നു. ഗീത പഠിക്കാന്‍ ഫുട്‌ബോള്‍ കളിക്കുന്നതാവും നല്ലതെന്ന് ആരോഗ്യവും ക്ഷാത്രവീര്യവുമുള്ള മനസ്സിനെ പാകപ്പെടുത്താന്‍ ആഹ്വാനം ചെയ്ത സ്വാമിവിവേകാനന്ദന്റെ മണ്ണ്. മോഹന്‍ബഗാന്‍ ലോകമാകെ പ്രശസ്തമായ കളിക്കൂട്ടമായിരുന്നു അന്ന്. കുട്ടികളുടെ ബഗാന്‍, കൗമാരക്കാരുടെ ബഗാന്‍, യുവാക്കളുടെ ബഗാന്‍ എന്നിങ്ങനെ പല പല കളിയരങ്ങുകള്‍. കിഷന്‍ഗഞ്ചിലെ എട്ടുവയസ്സുകാരന്‍ സുബിമല്‍ അന്നേ നടന്നു കയറിയതാണ് ബഗാന്റെ തട്ടകത്തില്‍. ഒരിക്കലും പിരിയാതെ ഒറ്റ ക്ലബിന് വേണ്ടി മാത്രം ബൂട്ടണിയുമെന്ന പ്രതിജ്ഞയുമായി.

1946ലാണ് ഗുരു സിബ്ദാസ് ബാനര്‍ജിയുടെ കരം പിടിച്ച് ബഗാന്റെ മൈതാനത്ത് സുബിമല്‍ പന്ത് തട്ടി തുടങ്ങിയത്. 1954ല്‍ സീനിയര്‍ ബഗാന് വേണ്ടി  കുപ്പായമണിയുമ്പോള്‍ സുബിമലിനെ കാത്തുനിന്നത് കാല്‍പന്തുകളിയിലെ സൂപ്പര്‍ താര പദവിയായിരുന്നു. മുന്‍നിരയിലും മധ്യനിരയിലും കയറിയുമിറങ്ങിയും പ്ലേമേക്കറായി സുബിമല്‍. 1958ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി. ചൈനീസ് ഒളിമ്പിക് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച പ്രദര്‍ശന മത്സരം, പിന്നെ ബര്‍മയ്‌ക്കെതിരെ അരങ്ങേറ്റം. രണ്ടിനെതിരെ മൂന്ന് ഗോളിന് ബര്‍മയെ തുരത്തുേമ്പോള്‍ അതിലൊരു ഗോള്‍ സുബിമലിന്റെ ബൂട്ടില്‍ നിന്ന് പിറന്നതായിരുന്നു. ബഗാന്റെ കോട്ടയിലെ കുന്തമുനയെ റാഞ്ചാന്‍ ലോകത്തെ വമ്പന്‍ ക്ലബുകള്‍ വട്ടമിട്ടു പറന്ന കാലമായിരുന്നു അത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്മാരായ ടോട്ടന്‍ഹാം പല കുറി സുബിമലിന്റെ വാതിലില്‍ മുട്ടി. എന്നാല്‍ എട്ടാംവയസ്സില്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് തന്നെ വലുതാക്കിയ ബഗാന്റെ മൈതാനം വിട്ടുപോകാന്‍ അവന്‍ തയ്യാറായില്ല.

സുബിമല്‍ ചുനി ഗോസ്വാമി അമരം നിയന്ത്രിച്ച കാലം ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു. ലോകകായികഭൂപടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് താരശോഭ ഉണ്ടായിരുന്ന കാലം. ചുനിഗോസ്വാമി, പി.കെ.ബാനര്‍ജി, തുളസിദാസ്ബല്‍റാം ത്രയം മൈതാനങ്ങളില്‍ വിസ്മയം തീര്‍ത്ത കാലം. 1962ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ഗെയിംസ് ഫുട്‌ബോളിന്റെ ഫൈനലില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ച് സ്വര്‍ണമെഡല്‍ കഴുത്തിലണിയുമ്പോള്‍ ചുനിഗോസ്വാമി രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് സുവര്‍ണശോഭ പകരുകയായിരുന്നു. ഗെയിംസില്‍ പിറന്ന ഗോളുകള്‍ക്ക് പിന്നിലെ സൂത്രധാരനെ ലോകം തിരിച്ചറിഞ്ഞു. 62ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി ചുനി ഗോസ്വാമി. 1964ലെ ഏഷ്യാകപ്പില്‍ റണ്ണര്‍അപ്പായിരുന്നു ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യ.

ഇന്ത്യന്‍ കായികലോകം സുബിമലിനായി, അവന്റെ വിജയവഴികള്‍ക്കായി ആര്‍പ്പുവിളികളോടെ കാത്തുനിന്ന കാലമായിരുന്നു. എട്ടാം വയസ്സില്‍ കെട്ടിയ ബൂട്ട് സുബിമല്‍ പക്ഷേ വെറും ഇരുപത്തേഴ് വയസ്സുള്ളപ്പോള്‍ അഴിച്ചു. ബഗാന്റെ മൈതാനത്തോട് അപ്രതീക്ഷിതമായി വിട പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ യശസ്സിന്റെ കൊടുമുടിയില്‍ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു.  

ചുനിഗോസ്വാമിയുടെ കളം മാറി. ഡ്രിബ്ലിങിലൂടെയും കൃത്യതയാര്‍ന്ന പാസുകളിലൂടെയും കരുത്തുള്ള കിക്കുകളിലൂടെയും ഗാലറികളെ ഇളക്കിമറിച്ച ചുനി ഗോസ്വാമി ബംഗാളിന്റെ ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് തീപിടിപ്പിക്കുകയായിരുന്നു പിന്നീട്. 1973 വരെ ബംഗാള്‍ ക്രിക്കറ്റിന്റെ ഭാഗമായി കളം നിറഞ്ഞു. 1966ല്‍ സാക്ഷാല്‍ ഗാരി സോബേഴ്‌സിന്റെ വെസ്റ്റിന്‍ഡീസിനെ പിടിച്ചുകെട്ടിയത് സുബിമലിന്റെ സ്‌പെല്ലുകളായിരുന്നു. വെസ്റ്റിന്‍ഡ്യന്‍ കരുത്തിന്റെ എട്ടുവിക്കറ്റുകളാണ് സുബിമല്‍ അന്ന് പിഴുതെറിഞ്ഞത്. 1971-72 കാലത്ത് ബംഗ്ലാ രഞ്ജിടീമിന്റെ നായകനായിരുന്നു ചുനി ഗോസ്വാമി. കളിക്കളത്തിലെ കരിയറിന് ഇങ്ങനെയൊരു അവസാനം ലോകത്ത് തന്നെ മറ്റാര്‍ക്കെങ്കിലും ഉണ്ടാകാനിടയില്ല. എട്ടാം വയസ്സില്‍ മോഹന്‍ബഗാന്റെ മൈതാനത്ത് പന്ത് തട്ടി തുടങ്ങിയ ചുനി ഗോസ്വാമി ബ്രാബണ്‍ സ്റ്റേഡിയത്തില്‍ പാഡഴിച്ചു. രഞ്ജി ഫൈനലില്‍ കരുത്തരായ ബോംബെയോടായിരുന്നു തോല്‍വി.

1977ലാണ് ഒരു പ്രദര്‍ശനമത്സരത്തിന് ശേഷം സാക്ഷാല്‍ പെലെയുമായി സുബിമല്‍ രണ്ടര മണിക്കൂര്‍ നേരം സംസാരിച്ചു. ആദരവായിരുന്നു പെലെയ്‌ക്ക് സുബിമലിനോട്. സുബിമലിനാകട്ടെ ആരാധനയും. വര്‍ഷം 38 കഴിഞ്ഞു. 2015ല്‍ കൊല്‍ക്കത്തയിലെത്തിയ പെലെ ചുനി ഗോസ്വാമിയെ പഴയ ആദരവോടെ കെട്ടിപ്പുണര്‍ന്നു. മറക്കുന്നതെങ്ങനെ എന്ന് ചോദിച്ചു.

ഒരു കാലം മറയുകയാണ്. ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ എന്തെങ്കിലും ആയിത്തീരാന്‍ ഇന്ത്യന്‍ യുവത്വം കിതയ്‌ക്കുന്ന ഈ കാലത്തുനിന്നാണ് സുബിമല്‍ ചുനി ഗോസ്വാമിയെന്ന കിഷന്‍ഗഞ്ചുകാരന്‍ ചരിത്രമായി മാറുന്നത്. പഠിക്കാന്‍ ഏറെയുള്ള ചരിത്രം. ഒരുപാട് കഥകള്‍ ബാക്കീവെച്ച് സുബിമല്‍ മറയുന്നു. ഇന്ത്യന്‍ കാല്‍പന്തുകളിയുടെ ചരിത്രരേഖകളില്‍ ചുനിഗോസ്വാമിയുടെ ഇടം പെലെ ചൂണ്ടിക്കാട്ടിയതാണ്. മറക്കുന്നതെങ്ങനെ.

Tags: cricketfootballindianLife Storychuni goswami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.