വാഷിങ്ടണ്‍ : കോവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ചേക്കേറാന്‍ ആഗ്രഹം പ്രകടിപ്പിച്ച് യുഎസ് കമ്പനികള്‍. കൊറോണ വൈറസ് ചൈനയില്‍ നിന്നും ആരംഭിക്കുകയും ഇതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കുകയും ചെയ്തതോടെ ആഗോള തലത്തില്‍ ഇത് വ്യാപിക്കാനും ഇടയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനികള്‍ ചൈന വിടാന്‍ തീരുമാനിച്ചത്.
രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനായി അമേരിക്കന്‍ കമ്പനി പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണ്. ഇന്ത്യയില്‍ ഒരു ബദല്‍ നിക്ഷേപം നടത്തി കമ്പനികള്‍ക്ക് വളര്‍ന്നുവരാന്‍ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്- ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട യുഎസ് കമ്പനികളുടെ പ്രതിനിധികളും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളുടെ ഇഷ്ട കേന്ദ്രമായി വളരെ വേഗത്തില്‍ വളരാന്‍ ഇന്ത്യക്ക് കഴിയുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
അതേസമയം ചൈന വിടുന്ന 100 യുഎസ് കമ്പനികള്‍ ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്തുന്നതിന് ഒരുങ്ങുന്നതായി സംസ്ഥാന ചെറുകിട വ്യവസായ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അറിയിച്ചു. ഇവരെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. ഇതിനു മുമ്പ് സൗത്ത് കൊറിയന്‍ കമ്പനികളും ചൈനയെ വിട്ട് ഇന്ത്യയില്‍ നിക്ഷേപം ആരംഭിക്കുന്നതിനായി താത്പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി കമ്പനികകള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ചൈനയ്ക്കു പുറത്തുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സാധ്യതകള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെുടുത്താവുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാന തലത്തില്‍ ആസൂത്രിതമായൊരു സ്ട്രാറ്റജി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: