മട്ടാഞ്ചേരി: ജില്ലയില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരുമാസം പിന്നിടുന്നു. മാര്‍ച്ച് 28നാണ് മട്ടാഞ്ചേരി ചുള്ളിക്കല്‍ സൂം റസിഡന്‍സിയില്‍ യക്കൂബ് ഹൂസൈന് സേട്ട് (69) മരിച്ചത്. മാര്‍ച്ച് 16ന് കൊച്ചിയിലെത്തിയ ഇയാളെ ന്യൂമോണിയയെ തുടര്‍ന്നുള്ള പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
എട്ട് ദിവസം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സറീന (53) മകള്‍ സഫിയ (32), മകന് ഹൂസൈന് (17), നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേയ്ക്ക് വന്ന കാര്‍ ഡ്രൈവര്‍ എന്നിവര്‍ ഏപ്രില്‍ 18ന് ചികി ത്സയിലുടെ രോഗമുക്തി നേടി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ ശ്രദ്ധേയമായ നേട്ടമായി മാറി.
യാക്കൂബിന്റെ മരണത്തെ തുടര്‍ന്ന് ഇവര്‍ താമസിച്ച ഫ്ളാറ്റിലെ 10 കുടുംബാംഗങ്ങള്‍ നിരീക്ഷിണത്തിലാണെങ്കിലും ഇന്നും സ്വതന്ത്രരായിട്ടില്ല. ഇടയ്ക്കിടെ ഇവിടെ അഗ്നിശമന സേന അണുവുമുക്തമാക്കുന്നുണ്ട്.
ഏപ്രില്‍ 27ന് ആരോഗ്യ വകുപ്പ് ഫ്ളാറ്റിലുള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലംകാത്തി രിക്കയാണിവര്. യാക്കൂബിന്റെ മരണത്തോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിലൊന്നായി മാറിയ ഡിവിഷന് സമ്പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെ എന്‍ഫോഴ്സ്മെന്റ് സംഘം തുടര്‍ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും മേഖല സമ്പൂര്‍ണ ആശങ്കമുക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: