Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മുക്താവസ്ഥ നേടുന്ന മനസ്സ്

വിവേകചൂഡാമണി 118

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Apr 26, 2020, 04:28 am IST
inSamskriti

മനോമയകോശവിവരണം തുടരുന്നു.

ശ്ലോകം 172

വായുനാ നീയതേ മേഘഃ  

പുനസ്‌തേനൈവ നീയതേ

മനസാ കല്പ്യതേ ബന്ധോ

മോക്ഷസ്‌തേനൈവ കല്പ്യതേ

കാറ്റ് മേഘത്തെ കൊണ്ടുവരുന്നു. പീന്നീട് കാറ്റ് തന്നെ മേഘത്തെ കൊണ്ടു പോകുകയും ചെയ്യുന്നു. അതു പോലെ മനസ്സാണ് ബന്ധത്തെ കല്‍പ്പിക്കുന്നത്. മോക്ഷവും മനസ്സിന്റെ കല്‍പ്പന തന്നെയാണ്.

ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുന്നതും ഒഴിഞ്ഞു പോകുന്നതും കാറ്റ് അവയെ നയിക്കുന്നത് കൊണ്ടാണ്. കാറ്റ് കൊണ്ടുവന്ന മേഘം കാറ്റ് തന്നെ അടിച്ച് പറത്തിക്കളയും. ഇതു പോലെ തന്നെയാണ് മനസ്സിന്റെ പ്രവര്‍ത്തനവും.

ഞാന്‍ ബദ്ധനെന്ന് തോന്നിക്കുന്നത് മനസ്സ് കാരണമാണ്. മുക്തിയേയും അത് തന്നെ തോന്നിപ്പിക്കും. കാറ്റുകൊണ്ടു വരുന്ന മേഘങ്ങള്‍ സൂര്യനെ മറയ്‌ക്കുന്നു. അപ്പോള്‍ പ്രകാശം കുറയുകയോ ഇരുട്ടായി തോന്നുകയോ ചെയ്യാം. മേഘം നീങ്ങിയാല്‍ സൂര്യന്‍ പഴയപടി പ്രകാശിക്കുന്നത് കാണാം. അതുപോലെ നമ്മുടെ ഉള്ളിലും മനസ്സ് വിക്ഷേപങ്ങളാകുന്ന മേഘക്കൂട്ടത്തെ കൊണ്ട് വന്ന് ആത്മസൂര്യനെ മറയ്‌ക്കുന്നു. വിക്ഷേപങ്ങള്‍ നീങ്ങി മനസ്സ് പ്രശാന്തമായാല്‍ ബന്ധനം തീരുന്നു മുക്താവസ്ഥയെ നേടുകയും ചെയ്യുന്നു.

മനസ്സിലെ രജോഗുണമാണ് കാറ്റിന്റെ രൂപത്തില്‍ മേഘക്കൂട്ടത്തെ കൊണ്ട് വന്ന് ആത്മസൂര്യനെ മൂടിക്കളയുന്നത്. എന്നാല്‍ സാധനാ പദ്ധതികളിലൂടെ സാത്വികഭാവം വന്ന മനസ്സ് ഈ വിക്ഷേപമാകുന്ന മേഘങ്ങളെ തുരത്തുന്നു. തെളിഞ്ഞ മനസ്സില്‍ ആത്മസൂര്യപ്രകാരമാകുന്ന മോക്ഷത്തെയും അത് തന്നെ നല്‍കാനിടയാകുന്നു.

ശ്ലോകം 173

ദേഹാദിസര്‍വവിഷയേ പരികല്‍പ്യ രാഗം

ബധ്‌നാതി തേന പുരുഷം പശുവത്ഗുണേന

വൈരസ്യമത്ര വിഷവത് സുവിധായ പശ്ചാത്

ഏനം വിമോചയതി തന്മന ഏവ ബന്ധാത്

ദേഹം മുതലായ എല്ലാ വിഷയങ്ങളിലും മനസ്സ് രാഗം ഉണ്ടാക്കും. പശുവിനെ കയറ് കൊണ്ട് കെട്ടുന്ന പോലെ രാഗം മനുഷ്യനെ ബന്ധിക്കുന്നു. പിന്നീട് അതേ മനസ്സ് തന്നെ വിഷയങ്ങളെ വിഷമായി കണ്ട് ആസക്തി ഇല്ലാതാക്കി  അയാളെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുന്നു.

മനസ്സ് എല്ലാറ്റിലും വലിയ താല്പര്യത്തെ വച്ച് പുലര്‍ത്തും. ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവ വിഷയങ്ങളോടുള്ള ഈ രാഗത്തെ വര്‍ദ്ധിപ്പിക്കും. അമിതമായ താല്പര്യം നമ്മെ ബന്ധിക്കാന്‍ ഇടയാക്കും.ഇത് ദുഃഖത്തിലേക്ക് നയിക്കും. രാഗ പൂരിതമായ മനസ്സിന് അടിമയായി ബന്ധനത്തില്‍ പെട്ട് കിടക്കുന്നതാണ് ജീവന്‍. വിഷയങ്ങളിലുള്ള രാഗം ഓരോ ആളെയും കെട്ടിയിടും.പശുവിനെയോ മറ്റ് മൃഗങ്ങളെയോ കയറ് കൊണ്ട് കെട്ടിയിടും പോലെയാണിത്. ഗുണം എന്ന വാക്കിന് കയര്‍ എന്നും ത്രിഗുണങ്ങള്‍ എന്നും അര്‍ത്ഥമുണ്ട്. ബന്ധിക്കുന്നതാണ് ഗുണം.കയറില്‍ കെട്ടിയിട്ട ഒന്നിന് വളരെ പരിമിതമായ സ്വാതന്ത്ര്യമേ ഉള്ളൂ. അതുപോലെ തന്നെ രാഗമാകുന്ന കയറിനാല്‍ കെട്ടിയിടപ്പെട്ട ജീവനും. വിഷയങ്ങളിലെ രാഗവും അതുവഴിയുണ്ടാകുന്ന ബന്ധനവും മനസ്സിന്റെ കല്പന മാത്രമാണ്. ആ കെട്ട് അറുത്ത് നമ്മെ മോചിപ്പിക്കാ

നും മനസ്സിന് കഴിയും. വിഷയവസ്തുക്കള്‍ വിഷം പോലെ തള്ളേണ്ടവയെന്ന് മനസ്സിന് ബോധ്യമായാല്‍ പിന്നെ അവയില്‍ ആസക്തിയെ നീക്കി ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കും.

വൈരാഗ്യത്തിന് വൈരസ്യം എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. രസമില്ലാത്ത അവസ്ഥ താല്പര്യം ഒട്ടും ഇല്ലായ്‌മയാണിത്. രാഗത്തിന്റെ അഭാവത്തില്‍ നിന്നാണ് വൈരാഗ്യമുണ്ടാകുന്നത്. നമ്മള്‍ വളരെ കേമമായി ആസ്വദിക്കുന്ന പല വിഷയങ്ങളും രസം ഇല്ലാത്തവയുമെന്നും ഇത്രത്തോളമേ ഉള്ളൂ എന്നും ബോധ്യമായാല്‍ മനസ്സ് തന്നെ കെട്ടില്‍ നിന്ന് നമ്മെ മുക്തമാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

India

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

Kerala

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.