Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കി നാലുപേര്‍ക്ക് കൂടി കൊറോണ; നിയന്ത്രണങ്ങളില്‍ മാറ്റമില്ല

ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. ആകെ രോഗ ബാധിതര്‍ 14 ആയി. ഇടുക്കി ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക്...

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 23, 2020, 10:18 pm IST
inIdukki
COVID

COVID

തൊടുപുഴ: ഇടുക്കിയിയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. അതേ സമയം ജില്ലയിലെ നിലവിലുള്ള ഇളവുകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍. അസുഖം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് മകനില്‍ നിന്നാണ് രോഗം പടര്‍ന്നത്.

 പുതിയ രോഗികളെല്ലാവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവരെ ഇന്നലെ രാത്രി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. എലപ്പാറയില്‍ 62 കാരിയായ അമ്മയ്‌ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂരില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് ആണ് മകന്‍ വീട്ടിലെത്തിയത്. പിന്നീട് ക്വാറന്റൈനിലായിരുന്നു. 

മകനില്‍ നിന്നാണ് അമ്മയ്‌ക്ക് രോഗം പകര്‍ന്നത്. 65 കാരനായ അച്ഛനും യുവാവിന്റെ ഭാര്യയും 9 മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ പോയിട്ട് മാര്‍ച്ച് 18ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.  

മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈനിലാക്കി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ച 10 പേരും ഈ മാസം പാതിയോടെ ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി കോട്ടയത്തിന്റെ കണക്കിലാണ് വരിക.

ഏലപ്പാറയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെയും അവസ്ഥ. 29-ാമത്തെ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 27-ാമത്തെ ദിവസമാണ് സ്രവമെടുത്തത്. ഇത്തരത്തില്‍ ഏറെ വൈകി ലക്ഷണങ്ങള്‍ കാണിക്കുന്നത് ആരോഗ്യവകുപ്പിനേയും ഭയപ്പാടിലാക്കുകയാണ്. സാധാരണയായി 5-14 ദിവസം വരെയാണ് അസുഖം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന സമയമെങ്കിലും ഇത്രയധികം വൈകുന്നത് ജില്ലാ ഭരണകൂടത്തേയും ആശങ്കയിലാക്കുകയാണ്.

പുതിയ ഹോട്ട്സ്പോട്ടുകള്‍ക്ക് സാധ്യതയില്ല: കളക്ടര്‍

ഇടുക്കി: അതേ സമയം രോഗം സ്ഥിരീകരിച്ചവര്‍ക്ക് ജില്ലയില്‍ കൂടുതല്‍ സമ്പര്‍ക്കം കണ്ടെത്താനാവാത്തതിനാല്‍ പുതിയ ഹോട്ട്സ്പോട്ടുകള്‍ക്ക് സാധ്യതല്ലെന്ന് കളക്ടര്‍. വാര്‍ഡ് തലത്തില്‍ ഹോട്ട്സ്

പോട്ടുകള്‍ വേണോ എന്നത് ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജില്ലയിലെ മറ്റിടങ്ങളിലെല്ലാം നിലവിലുള്ള ഇളവുകള്‍ തുടരും. ഗ്രീന്‍ സോണിലായിരുന്നെങ്കിലും ഓറഞ്ച് സോണിന്റെ ഇളവുകളാണ് ജില്ലയില്‍ നല്‍കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തിക്കാം.

ലക്ഷണം കാണിച്ചത് 29-ാമത്തെ ദിവസം

നെടുങ്കണ്ടം: പുഷ്പകണ്ടം സ്വദേശിനിയായ യുവതിക്ക്കൊറോണയുടെ ലക്ഷണം കാണിച്ചത് വീട്ടിലെത്തി 29-ാമത്തെ ദിവസം. മാര്‍ച്ച് 5ന് ചെന്നൈയില്‍ അഭിമുഖ പരീക്ഷയ്‌ക്ക് പോയി മടങ്ങി വന്ന യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.  

എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അഭിമുഖ പരീക്ഷ റദ്ദാക്കി.തുടര്‍ന്ന് ചെന്നൈയിലെ ബന്ധുവീട്ടില്‍ 12 ദിവസം താമസിച്ചു. 17 ന് ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക്. രാത്രി 7.45ന് പുറപ്പെടുന്ന ചെന്നൈ-തിരുവനന്തപുരം ട്രിവാന്‍ഡ്രം മെയിന്‍ ട്രയിനില്‍ ആണ് 18ന് രാവിലെ കോട്ടയത്തെത്തിയത്. കോട്ടയം നാഗമ്പാടം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 8.35ന് കോട്ടയം-തൂക്കുപാലം സര്‍വീസ് നടത്തുന്ന ബസില്‍ കയറി. 3ന് തൂക്കുപാലത്ത് എത്തി.  

ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോയി. മടങ്ങിയെത്തിയ ശേഷം പെണ്‍കുട്ടി 14 ദിവസം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍കഴിഞ്ഞു. ഈ മാസം 18ന് പെണ്‍കുട്ടി മടങ്ങി എത്തിയിട്ട് 28 ദിവസം പൂര്‍ത്തിയായിരുന്നു. ഏപ്രില്‍ 5ന് ജലദോഷം, ചുമ അനുഭവപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സ്‌പെഷ്യല്‍ ഒപിയില്‍ എത്തിച്ച് മരുന്ന് നല്‍കി. 2 ദിവസത്തിനുള്ളില്‍ അസുഖം ഭേദമായി.കഴിഞ്ഞ 19 മുതല്‍ യുവതിക്ക് വീണ്ടും തൊണ്ടവേദന അനുഭവപ്പെട്ടു. ഉപ്പുവെള്ളം തൊണ്ടയില്‍ കൊണ്ടെങ്കിലും വേദന ശമിച്ചില്ല. ചൊവ്വാഴ്ച വേദന കഠിനമായതോടെ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശപ്രകാരം  

യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ സ്രവം പരിശോധനക്ക് അയച്ചു. ഫലം പോസിറ്റീവാകുകയായിരുന്നു. ചെന്നൈയിലാണ് പഠിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി ശ്രമിക്കുക ആയിരുന്നു. യുവതിയും, കുടുംബാഗങ്ങളും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നുള്ളതാണ് പ്രാഥമിക നിഗമനം.

Tags: idukkiVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.