Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോനിയന്ത്രണം അനിവാര്യം

വിവേകചൂഡാമണി-116

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 22, 2020, 04:00 am IST
in Samskriti

മനോമയകോശ വിവരണം തുടരുന്നു.

ശ്ലോകം 169

നഹ്യസ്ത്യവിദ്യാ മനസോളതിരിക്താ

മനോഹ്യവിദ്യാ ഭവബന്ധഹേതുഃ

തസ്മിന്‍ വിനഷ്ടേ സകലം വിനഷ്ടം

വിജൃംഭിതേളസ്മിന്‍ സകലം വിഭൃംഭതേ

മനസ്സില്‍ നിന്ന് വേറിട്ടതായി അവിദ്യയില്ല. സംസാരബന്ധനത്തിന് കാരണമായ അവിദ്യ മനസ്സ് തന്നെയാണ്. മനസ്സ് നശിച്ചാല്‍ എല്ലാം നശിക്കും. അത് പ്രകടമാകുമ്പോള്‍ എല്ലാ പ്രകടമാകും. അജ്ഞാനമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അജ്ഞാനം വ്യക്തിയിലൂടെ പ്രകടമാകുമ്പോള്‍ അതിനെ അവിദ്യയെന്നും സമഷ്ടിയിലൂടെ പ്രകടമാകുമ്പോള്‍ അതിനെ മായ എന്നും പറയുന്നു.

ഓരോന്നിലും പ്രത്യേകമായി പ്രകടമാകുന്നത് അവിദ്യ. കൂട്ടായിട്ടുള്ളത് മായ. അവിദ്യയുടെ ആകെത്തുകയെന്ന് മായയെ പറയാം. സത്വരജസ്തമോഗുണങ്ങളാകുന്ന ഘടകങ്ങളോട് കൂടിയ അവിദ്യ മനസ്സിലാണ് കുടിയിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്നതിനാല്‍ മനസ്സില്‍ നിന്ന് വേറിട്ടതല്ല. മനസ്സ് തന്നെയാണത്. അത് തന്നെയാണ് എല്ലാ സംസാര ബന്ധനങ്ങള്‍ക്കും കാരണമായിരിക്കുന്നത്.

മനസ്സ് ഇല്ലാതാകുമ്പോള്‍ പലതായി കാണുന്ന ലോകവും അതില്‍ അഭിമാനിക്കുന്ന ജീവഭാവവും ഇല്ലാതാകും. മനസ്സ് പ്രവര്‍ത്തിക്കുമ്പോള്‍ ഈ ലോകവും സകലതും പ്രകടമാകുകയും ചെയ്യും.

സുഷുപ്തിയില്‍ അവിദ്യ ഉണ്ടെങ്കിലും അതിന് ബന്ധമില്ല. എന്നാല്‍ മനസ്സിന് ബന്ധമുണ്ട്. ഉറങ്ങുന്ന സമയത്ത് മനസ്സ് ലയിച്ചു പോകുന്നതിനാലാണ് ബന്ധം ഇല്ല എന്ന് പറയുന്നത്. അതിനാല്‍ മനസ്സില്‍ നിന്ന് വേറെയായി അവിദ്യ ഇല്ല എന്ന് പറയുന്നു. മനസ്സ് ഉള്ളപ്പോള്‍ മാത്രമാണ് ദേഹം മുതലായവയില്‍ ബന്ധമുണ്ടാകുകയുള്ളൂ.

മനസ്സ് ലയിച്ചു പോകുന്ന സുഷുപ്തിയില്‍ ഈ ജഗത്തില്ല. ‘ഒരു ലോകവും ഇല്ലാതെ ഉറങ്ങുന്നു’എന്ന് ഒരു പ്രയോഗം തന്നെയുണ്ട്. ഇത് നമുക്ക് അനുഭവവും ആണ്.

മനസ്സ് പ്രവര്‍ത്തിക്കുന്ന സ്വപ്‌നത്തിലും ജാഗ്രത്തിലും നാനാത്വ പ്രപഞ്ചമുണ്ട്. ഇതില്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണ് നാം മനസ്സിനെ ഇല്ലാതാക്കേണ്ടത്.മനസ്സ് ഇല്ലാതാവുക, നശിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് ചിന്തകളൊന്നുമില്ലാതെ നല്ല നിയന്ത്രണത്തില്‍ ഇരിക്കുക എന്നതാണ്. ചിന്തയുടെ ചെറുനാമ്പു പോലും ഉടലെടുക്കാത്ത അവസ്ഥയാണ്. മനസ്സിനെ നന്നായി അടക്കി നിര്‍ത്തുകയാണ് വേണ്ടത്.

ആദ്യമായി വേണ്ടത് ഇന്ദ്രിയ നിയന്ത്രണമാണ്. ഇന്ദ്രിയങ്ങളെ കീഴടക്കാതെ മനസ്സിനെ കീഴടക്കാനാവില്ല. ഇന്ദ്രിയങ്ങളെ അടക്കിയിരുത്തണമെങ്കില്‍ അവ വിഹരിക്കുന്നതായ വിഷയങ്ങളെ ജയിക്കണം. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധങ്ങളായ വിഷയങ്ങളില്‍ ആകൃഷ്ടരായി ഇന്ദ്രിയങ്ങള്‍ അവയില്‍ കുടുങ്ങി പോവുകയാണ്. വിഷയങ്ങളുടെ വശീകരണത്തില്‍ ഇന്ദ്രിയങ്ങള്‍ വീഴുത്. സ്വാഭാവികമായി വിഷയങ്ങള്‍ക്ക് അതിന് തക്ക ശേഷിയൊന്നുമില്ല. നമ്മള്‍ അനുവദിക്കാതെ അവയ്‌ക്ക് നമ്മില്‍ സ്വാധീനം ചെലുത്താനാവില്ല. അതിനാല്‍ ഇന്ദ്രിയങ്ങളെ സംയമനം ചെയ്യാന്‍ വിഷയങ്ങളില്‍ നിന്ന് അകന്ന്  നില്‍ക്കണം. ഒരു നിശ്ചിത പരിധിക്കിപ്പുറത്തേക്ക് അവയ്‌ക്ക് സ്വാധീനമില്ല. അതുപോലെ തന്നെ സാഹചര്യവും ഒരു പ്രധാന ഘടകമാണ്.

ഒരു വിഷയത്തിലും അമിതമായ ഇന്ദ്രിയങ്ങള്‍ മുഴുകാതിരിക്കുക എന്നത്  തന്നെയാണ് നിയന്ത്രണം. ഇത് സാധിക്കുന്നത് മനസ്സിലൂടെയാണ്. മനസ്സാണ് ഇന്ദ്രിയങ്ങളിലൂടെ പുറത്ത് പോയി വിഷയങ്ങളെ അനുഭവിപ്പിക്കുന്നത്. അതിനാല്‍ മനോനിയന്ത്രണം അനിവാര്യമാണ്. മനസ്സിനെ ഇക്കിളിപ്പെടുത്തുന്നവയില്‍ അത് മുഴുകും.ഇത് ബന്ധനത്തിന് കാരണമാകും.മനസ്സിനെ രജോഗുണത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കണം. തമോഗുണവും നീങ്ങണം. മനസ്സ് സത്വഗുണ പ്രധാനമാകണം അപ്പോള്‍ മായയെ മറികടക്കാനാവും.

ആദ്ധ്യാത്മിക കാര്യങ്ങളില്‍ മുഴുകലാണ് മനസ്സിനെ സാത്വികമാക്കാനുള്ള വഴി. ശ്രവണം, മനനം, നിദി ധ്യാ സനങ്ങള്‍ വേണ്ട പോലെ ചെയ്യണം. സ്വാദ്ധ്യായം നല്ലപോലെ വേണം. സത്സംഗങ്ങളില്‍ പങ്കുകൊള്ളല്‍, ശാസ്ത്ര ഗ്രന്ഥങ്ങള്‍ പരായണം ചെയ്യല്‍, ശ്രുതി വാക്യങ്ങളെ വിചാരം ചെയ്യല്‍, ധ്യാന പരിശീലനം തുടങ്ങിയവയിലൂടെ മനസ്സിനെ തെളിവുറ്റതാക്കാം. അപ്പോള്‍ അജ്ഞാന മറ നീങ്ങും.നാനാത്വ പ്രപഞ്ചം ഇല്ലാതാകും. മായാമറ നീങ്ങും.തമസ്സും രജസ്സും നീങ്ങുന്ന മനസ്സ് സാത്വികമായി ആത്മതത്ത്വത്തിലേക്ക് നയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

Health

പുകവലിയെ അതിജീവിക്കാനും യോഗ

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു
Kerala

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

World

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

പുതിയ വാര്‍ത്തകള്‍

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.