Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പുരാണത്തിലെ ബാണാസുരനും കവിതയിലെ ബന്ധനസ്ഥനായ അനിരുദ്ധനും പി ടി ഉഷയും തമ്മിലുള്ള ബന്ധം

ഇന്ന് ഉഷ എന്ന രണ്ടക്ഷരം കേള്‍ക്കുമ്പോള്‍ പുരാണത്തിലെയോ വള്ളത്തോള്‍ കവിതയിലെയോ 'ഉഷ'യെ അല്ല ലോകം തിരിച്ചറിയുക. കേളപ്പന്റ ചെറുമകള്‍ 'ഉഷ'യ്‌ക്കാണ് ആ പേരിന്റെ ഇന്നത്തെ പേറ്റന്റ്

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 19, 2020, 09:50 am IST
inAthletics

പ്രതാപശാലിയായ അസുര രാജാവ് ബാണന്‍. ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ പരമശിവന്‍. ബാണ പുത്രി ഉഷ അതി സുന്ദരനായ ചെറുപ്പക്കാരനെ സ്വപ്നം കാണുന്നു. ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു. മാന്ത്രിക സിദ്ധികള്‍ ഉള്ള ഉഷയുടെ  തോഴി നാട്ടിലെ അറിയപ്പെടുന്ന സുന്ദരന്മാരായ രാജാക്കന്മാരെ എല്ലാം വരച്ചു കാണിച്ചു. ആരുമല്ല. ശ്രീകൃഷ്ണനെ വരച്ചു. ഏതാണ്ട് മുഖ സാമ്യം. അങ്ങിനെ കൃഷ്ണന്റെ ചെറുമകന്‍  അനിരുദ്ധനില്‍ എത്തി. ഇതുതന്നെ. ഉഷയ്‌ക്ക് അപ്പോള്‍ തന്നെ അവനെ കാണണം. തോഴി ഉടനെ തന്നെ ദ്വാരകയില്‍ ഉറങ്ങി കിടന്ന അനിരുദ്ധനെ  ഉഷയുടെ അന്ത പുരത്തില്‍ എത്തിച്ചു.  പിന്നെ കയ്യും മെയ്യും മറന്ന പൂത്ത പ്രണയം. കാര്യങ്ങള്‍ കുറേശ്ശെ കുറേശ്ശെ  ചോര്‍ന്നു.  ബാണന്‍ വിവരം അറിഞ്ഞു.അനിരുദ്ധനെ ജയിലിലും ആക്കി . ഉഷ മന്ത്രിയെ സ്വാധീനിച്ചു കാരാഗൃഹത്തില്‍ എത്തി. കരച്ചിലും പിഴിച്ചിലും.  കിടന്നു ഉറങ്ങിയ അനിരുദ്ധനെ കാണുന്നില്ല. ദ്വാരകയില്‍ അന്വേഷണം തകൃതി നടന്നു. കൃഷ്ണന്‍ കാര്യം അറിഞ്ഞു. സൈന്യവുമായി ബാണ രാജാവിന്റെ കൊട്ടാര മുറ്റത്തു.  ശിവനും കൃഷ്ണനും തമ്മില്‍ യുദ്ധം. അവസാനം എല്ലാം ഒരു വിധം മംഗളമായി കലാശിച്ചു. പുരാണകഥയെ  ‘ബന്ധനസ്ഥനായ അനിരുദ്ധന്‍” എന്നപേരില്‍ വള്ളത്തോള്‍ അനശ്വര പ്രേമകാവ്യമാക്കിയപ്പോള്‍ ആരാധകര്‍ ഏറെ.  ‘ബാണന്റെ അമ്പുകള്‍ എല്ലാം ഞാന്‍ സഹിക്കാം. എന്നാല്‍ പ്രിയേ നിന്റെ കണ്ണീരു താങ്ങാന്‍ അനിരുദ്ധന് ആവില്ല’ എന്ന കാമുകന്റെ സങ്കടം അതി മനോഹരമായി എഴുതിയ പ്രണയ കാവ്യം  സാഹിത്യ പ്രേമിയും സംസ്‌കൃതപണ്ഡിതനുമായ കൂത്താളി തെക്കേ വാഴവളപ്പില്‍ കേളപ്പന് കാണാപാടമായിരുന്നു. മകള്‍ ലക്ഷ്മിക്ക് പെണ്‍കുട്ടി പിറന്നപ്പോള്‍ പേരെന്തിടും എന്നതില്‍ കേളപ്പന് സംശയമുണ്ടായില്ല.  ഉഷ. ‘ബന്ധനസ്ഥനായ അനിരുദ്ധ”നിലെ ഉഷ

എന്നാല്‍ ഇന്ന് ഉഷ എന്ന രണ്ടക്ഷരം  കേള്‍ക്കുമ്പോള്‍  പുരാണത്തിലെയോ വള്ളത്തോള്‍ കവിതയിലെയോ ‘ഉഷ’യെ അല്ല  ലോകം തിരിച്ചറിയുക. കേളപ്പന്റ ചെറുമകള്‍ ‘ഉഷ’യ്‌ക്കാണ് ആ പേരിന്റെ ഇന്നത്തെ പേറ്റന്റ്. പിലാവുള്ളി  തെക്കേ പറമ്പില്‍ ഉഷയെന്ന ഭാരതത്തിന്റെ സ്വര്‍ണമുത്ത് സാക്ഷാല്‍ പി.ടി. ഉഷ

കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1964 ജൂണ്‍ 27ന് ജനനം. അച്ഛന്‍ ഇ.പി.എം പൈതല്‍. അമ്മ ടി.വി. ലക്ഷ്മി . സ്‌കൂള്‍ കാലഘട്ടത്തില്‍  കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മാവന്‍ നാരായണന്‍.ഉഷയിലെ ഓട്ടക്കാരിയെ തിരിച്ചറിഞ്ഞത് ബാലകൃഷ്ണന്‍ മാഷ്.  ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ ഭാരതവനിത എന്ന ബഹുമതിയിലേക്ക്  ഉഷ ഓടിയെത്തിയതിന് പിന്നിലുള്ള പ്രേരകശക്തി കോച്ച് ഒ.എം. നമ്പ്യാര്‍.  ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ തലനാരിഴയ്‌ക്ക് നഷ്ടപ്പെട്ട ഉഷയുടെ വെങ്കലമെഡലാണ് ഭാരതഅത്‌ലറ്റ്ക്‌സിന്റെ ചരിത്രത്തിലെ ഒരിക്കലുമുണങ്ങാത്ത മുറിവ്. രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി. ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കുടമ.

തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത അത്‌ലറ്റ്, ഒളിമ്പിക്‌സ് ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത വനിത. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ ഗ്രേറ്റസ്റ്റ് വനിത അത്‌ലറ്റ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരി, ഏഷ്യയിലെ മികച്ച അത്‌ലറ്റിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം കരസ്ഥമാക്കിയ വനിത, ഏഷ്യന്‍ ഗെയിംസിലെ ബെസ്റ്റ് അത്‌ലറ്റിനുള്ള സുവര്‍ണപാദുകം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരി. മികച്ച അത്‌ലറ്റിനുള്ള ലോകബഹുമതി തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ നേടിയ ഏക ഇന്ത്യാക്കാരി.  രാജ്യത്തിനുവേണ്ടി  മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി. ഭാരത ജെഴ്‌സിയണിഞ്ഞ് 102 മെഡലുകല്‍. സെക്കന്ററിന്റെ നൂറിലൊരംശം സമയത്തിന് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടപ്പെട്ട ഉഷ നേടിയെടുത്ത മെഡലുകളുടെ പട്ടികയ്‌ക്ക് നീളം വളരെ കൂടുതലാണ്.എത്രയെത്ര റെക്കോര്‍ഡുകളും ബഹുമതികളുമാണ് ഉഷയുടേതു മാത്രമായി നിലനില്‍ക്കുന്നത്. ഭാരത സര്‍ക്കാര്‍ ഇരിപതാം നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്ത വനിത.

ഉഷയുടെ നേട്ടങ്ങളില്‍ ലോകത്തെ അമ്പരിപ്പിച്ചത് ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റിലെ പ്രകടനമാണ്. നൂറ്, ഇരുന്നൂറ്, നാനൂറ് മീറ്റര്‍ ഓട്ടം, നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, 4 ഃ 400 മീറ്റര്‍ റിലേ എന്നിവയില്‍  സ്വര്‍ണം, 4 ഃ 100 മീറ്റര്‍ റിലേയില്‍  വെങ്കലം. അന്താരാഷ്‌ട്ര മേളയില്‍  ആറു മെഡലു മേടുന്ന ആദ്യ താരം.  അവസാനത്തേതും. അന്താരാഷ്‌ട്ര മേളയില്‍  മൂന്നിനത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലന്ന നിയമം വന്നതിനാല്‍ ഉഷയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍  ആര്‍ക്കും കഴിയില്ല. 2000ല്‍ മുപ്പത്തിയാറാം വയസ്സിലാണ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നത്. ഭാവിയിലെ മികച്ച താരങ്ങളെ വാഗ്ദാനം ചെയ്യുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സുമായി ഉഷ ഇപ്പോഴും കായികരംഗത്ത് സജീവം. തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക്‌സ് മെഡല്‍ തന്റെ പ്രിയ ശിഷ്യരിലൂടെ ഭാരത്തിനുവേണ്ടി നേടും എന്ന ദൃഢനിശ്ചയത്തോടെ. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം വിലാസമെഴുതി ലോകത്തിന്റെ ഏതുഭാഗത്തുനിന്ന് എഴുതുന്ന കത്തും തന്നെ തേടി എത്തുമെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഉഷ

Tags: indiakeralasportsപി ടി ഉഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.