Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പൊതുമാപ്പ് : ഇന്ത്യക്കാരുടെ റെജിസ്‌ട്രേഷന്‍ ഇന്നു മുതല്‍; കുവൈറ്റില്‍ കാലാവധി വിസകള്‍ക്ക് മെയ് 31വരെ സാധുത

കൊറോണ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെട്ടത് ആശ്വാസം പകരുന്നതാണ്. മുപ്പത്തിരണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 785 ആയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 08:46 am IST
inGulf

കുവൈറ്റ് സിറ്റി –  കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പൊതുമാപ്പ് പ്രയോയജനപ്പെടുത്തുന്നതിന് ഇന്ത്യക്കാരുടെ റെജിസ്‌ട്രേഷന്‍ ഇന്നു മുതലാണ് ആരംഭിക്കുന്നത്.  ഏപ്രില്‍ 20 വരെയാണു ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുക. രാവിലെ 8 മുതല്‍  ഉച്ചക്ക് 2 വരെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുരുഷന്മാര്‍ ഫര്‍വാനിയ പ്രൈമറി ഗേള്‍സ് സ്‌കൂളിലും ജലീബ് അല്‍-ഷുയ്ഖിലെ  നയീം ബിന്‍ മസൂദ് ബോയ്‌സ് സ്‌കൂളിലും സ്ത്രീകള്‍ ഫര്‍വാനിയ അല്‍-മുത്തന്ന പ്രൈമറി ബോയ്‌സ് സ്‌കൂളിലും  ജലീബ് അല്‍-ഷുയ്ഖില്‍ , റുഫൈദ അല്‍-അസ്ലാമിയ ഗേള്‍സ് പ്രൈമറി സ്‌കൂളിലുമാണ് എത്തിച്ചേരേണ്ടത്

കുവൈറ്റില്‍ പൊതുഅവധിയും വിമാനയാത്രാവിലക്ക് നിലനില്‍ക്കുന്നതിനാലും താമസാനുമതി അവസാനിച്ചവരും പുതിയ വിസയിലും സന്ദര്‍ശക വിസയിലുമായി രാജ്യത്തെത്തി പ്രതിസന്ധിയിലായവര്‍ നിരവധിയാണ്. പുതിയ തീരുമാനപ്രകാരം മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി അവസാനിച്ച എല്ലാ വിധ വിസയില്‍ കഴിയുന്നവര്‍ക്കും മെയ് 31 വരെ കാലാവധിയുള്ള താല്‍ക്കാലിക താമസരേഖ  നല്‍കും. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെഹ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ  ആവശ്യമില്ല. എന്നാല്‍ നിലവില്‍ രാജ്യത്തിനു അകത്തുള്ളവര്‍ക്ക് മാത്രമാണു ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിലെ വിവര സാങ്കേതിക സംവിധാനം വഴിയായിരിക്കും ഇത് നടപ്പിലാക്കുക.  അതേ സമയം സ്ഥാപനങ്ങളും മറ്റും തങ്ങളുടെ തൊഴിലാളികളുടെ താമസാനുമതി പുതുക്കുന്നതിനു നിലവിലെ ഓണ്‍ ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണം. മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേര്‍ക്ക് ഏറെ ആശ്വാസകരമാണ്  പുതിയ തീരുമാനം.

കൊറോണ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെട്ടത് ആശ്വാസം പകരുന്നതാണ്. മുപ്പത്തിരണ്ട്  ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 785 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 43 പേര്‍  നേരത്തെ അസുഖം സ്ഥിരീകരിച്ചവരുമായുള്ള  സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍  ഉണ്ടായിരുന്നവരാണ്.  ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചികിത്സയിലുണ്ടായിരുന്നവരില്‍ 30 പേര്‍ കൂടി രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ  രാജ്യത്തു വൈറസ് രോഗം ഭേദമായവരുടെ എണ്ണം 206 ആയി. നിലവില്‍ 1196 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 31 പേര്‍  തീവ്രപരിചരണ വിഭാഗത്തിലാണ്. കൊറോണബാധയേറ്റ് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് രാജ്യത്തു ഇതുവരെ മരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.