Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കൊറോണ പ്രതിരോധം: സേവന പ്രവര്‍ത്തനങ്ങളില്‍ ബിജെപി സജീവം; എട്ടര ലക്ഷം നമോ കിറ്റുകള്‍ നല്‍കി

സംസ്ഥാനമാകെ ശനിയാഴ്ച വരെ 8.57 ലക്ഷം നമോ കിറ്റുകളാണ് ബിജെപി ദുരിതം അനുഭവിക്കുന്നവരുടെ വീടുകളില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 05:02 pm IST
inBJP

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കാനും ബിജെപിപ്രവര്‍ത്തകര്‍ സജീവമായി രംഗത്ത്. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായാണ് കൊറോണാക്കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തിപ്പെടാത്തയിടങ്ങളിലും സഹായ ഹസ്തവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തുന്നു. വലിയ സ്വീകാര്യതയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനമാകെ ശനിയാഴ്ച വരെ 8.57 ലക്ഷം നമോ കിറ്റുകളാണ് ബിജെപി ദുരിതം അനുഭവിക്കുന്നവരുടെ വീടുകളില്‍ എത്തിച്ചത്. ഭക്ഷ്യധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, മസാല പൊടികള്‍, പച്ചക്കറികള്‍ തുടങ്ങിയവയാണ് നമോ കിറ്റുകളായി നല്‍കുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക.

ഇക്കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്താകെ 3.25 ലക്ഷം ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ബിജെപിക്കായി. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാണ് ബിജെപിയുടെ പ്രവര്‍ത്തനം. ലോക്ഡൗണ്‍ കാലത്ത് ഒരാള്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുന്നത് ബിജെപിയാണ്.

ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ 1.12 ലക്ഷം മാസ്‌കുകളാണ് ബിജെപി വിതരണം ചെയ്തത്. കൈയുറകള്‍, സാനിറ്റൈസറുകള്‍ എന്നിവയും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നല്‍കി. കൊറോണക്കാലത്ത് നിസ്വാര്‍ത്ഥ സേവനം നടത്തി വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്  ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് സുരക്ഷാ സാമഗ്രികള്‍ നല്‍കിയത്. പൊരിവെയില്‍ വകവെക്കാതെ റോഡില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശീതള പാനീയങ്ങളും ഭക്ഷണവും എത്തിച്ച്  നല്‍കി.  

കൊറോണ പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ബിജെപി സംവിധാനമൊരുക്കിയിട്ടുണ്ട്. വീഡിയൊ കോണ്‍ഫറന്‍സ് വഴി അതാത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതും നിര്‍ദേശം നല്‍കുന്നതുമെല്ലാം ബിജെപി സംസ്ഥാന കാര്യാലയത്തിലെ ഈ സംവിധാനം വഴിയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരിട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Tags: keralabjpcovidലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.