മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനിയും ഏറെ സംഭാവനകള്‍ നല്കാന് മുന്‍ നായകന് എം.എസ്് ധോണിക്കു കഴിയും. അതിനാല്‍ അദ്ദേഹത്തെ ഉടനെ വിരമിക്കാന്‍ ആരും പ്രേരിപ്പിക്കരുതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന് ആവശ്യപ്പെട്ടു.
കളിയില്‍ പിഴവുകള്‍ പറ്റുക സ്വാഭാവികമാണ്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ചെയ്സ് ചെയ്യുമ്പോള്‍ ധോണിക്ക് പിഴച്ചു. പക്ഷെ പൊതുവായി പറഞ്ഞാല്‍ ധോണി ഇന്നും കഴിവുള്ള കളിക്കാരനാണ്. ഇന്ത്യന്‍ ക്രിക്കറ്റിനായി ഇനിയും ഏറെ സംഭാവനകള്‍ നല്കാന് ഈ പ്രതിഭയ്ക്ക് കഴിയും. ഒരിക്കല്‍ വിരമിച്ചു കഴിഞ്ഞാല്‍ പിന്നെ ധോണിയെ തിരിച്ചുകൊണ്ടുവരുക പ്രയാസമാണ്. സമയാമാകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ വിരമിക്കലിലേക്ക് തള്ളി വിടരുതെന്ന് നാസര്‍ പറഞ്ഞു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന്് ഇന്ത്യന്‍ പ്രീമയര്‍ ലീഗ് അനിശ്ചിതത്വത്തിലായതാണ് ധോണിക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിലെ ലോകകപ്പിനുശേഷം ക്രിക്കറ്റില്‍ നിന്ന വിട്ടു നില്ക്കുന്ന ധോണി ഐപിഎല്ലിലൂടെ തിരുച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു.
ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ധോണിക്ക് ടി 20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാനാകുമെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന് രവി ശാസ്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 29 ന് ആരംഭിക്കേണ്ട പതിമൂന്നാമത് ഐപിഎല്‍ ഈ മാസം പതിനഞ്ചുവരെ നീട്ടിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായാലേ ഐപിഎല്‍ നടത്തുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: