Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷ്ണു വിഭൂതി

വൈഷ്ണവഭക്തിയുടെ ശ്യാമതീരങ്ങളില്‍ മഹാപ്രഭു വല്ലഭാചാര്യയുടെ 'പുഷ്ടിമാര്‍ഗം' തെളിച്ച പാത ഇന്നും പ്രകാശമാനമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Apr 10, 2020, 03:00 am IST
inSamskriti

സ്‌നേഹസേവനത്തിന്റെ ഛായാതടങ്ങളിലേക്ക് ഭാരതീയരുടെ ഈശ്വരചിന്തയും ഭക്തിഭാവങ്ങളും ഒഴുകിയെത്തിയത് നിസ്വാര്‍ഥരായ യോഗിവര്യന്മാരിലൂടെയാണ്. ഒരര്‍ഥത്തില്‍ ഭക്തിപ്രസ്ഥാനത്തിലുണ്ടായ വിവിധ ധാരകളിളോരോന്നും  വ്യത്യസ്തമായ ജീവിതമൂല്യങ്ങളിലൂന്നിയാണ് പ്രവര്‍ത്തിച്ചത്. ദൗത്യം ഏകമായിരുന്നെങ്കിലും അത് വിവിധമായ മാര്‍ഗവും ചിന്തയും അഭ്യാസസിദ്ധികളുമായി പ്രവഹിച്ച് അറിവിന്റെ അമേയമായ പാരാവാരത്തില്‍ ലയിക്കുകയായിരുന്നു.  

വൈഷ്ണവഭക്തിയുടെ ശ്യാമതീരങ്ങളില്‍ മഹാപ്രഭു വല്ലഭാചാര്യയുടെ ‘പുഷ്ടിമാര്‍ഗം’ തെളിച്ച പാത ഇന്നും പ്രകാശമാനമാണ്. ആയിരത്തഞ്ഞൂറാമാണ്ടിലാണ് വല്ലഭാചാര്യ ഈ സംഫുല്ലമായ പദ്ധതി ആവിഷ്‌കരിക്കുന്നത്. വിഷ്ണുപുത്രന്മാരുടെ മാനവകുലം സ്‌നേഹസേവാ ദര്‍ശനത്തിലൂടെയാണ് ജീവനസഞ്ചാരം നടത്തേണ്ടതെന്ന മൂല്യസങ്കല്‍പമാണ് ‘പുഷ്ടിമാര്‍ഗ’ മെന്ന ആത്മീയ രാജപാതയുടെ അസ്തിവാരം.  

കാശിയിലെ വൈദിക ദമ്പതികളായ ലക്ഷ്മണഭട്ടരുടെയും ഇല്ലമ്മയുടെയും  പുത്രനാണ് വല്ലഭാചാര്യനായി തീര്‍ന്ന വൈശ്വാനരന്‍. മുഗളരുടെ ആക്രമണകാലത്ത് ഭട്ടര്‍ കുടുംബം പലായനം ചെയ്ത് എത്തിയത് മധ്യപ്രദേശിലെ റായ്‌പൂരിലാണ്. അവിടെ 1485 ലാണ് വൈശ്വാനരന്റെ പിറവി. വേദവും വേദാന്തവും ദര്‍ശന സിദ്ധാന്തങ്ങളുമടങ്ങിയ പൈതൃകജ്ഞാന സംസ്‌കൃതിയാണ് വിദ്യാവീഥിയില്‍ അദ്ദേഹം സമാര്‍ജിച്ചത്. ദേശസഞ്ചാരത്തിനിടയിലെ ജ്ഞാനസംവാദങ്ങളില്‍ വിജയിയായി നേടിയതാണ് ‘ബാലസരസ്വതി’ ബിരുദം. കൃഷ്ണദേവരായരുടെ വിജയനഗരസാമ്രാജ്യത്തില്‍ നിന്നാണ് ‘ജഗദ്ഗുരു’ പദവിയിലേക്ക് ഗുരു ഉയരുന്നത്. വല്ലഭാചാര്യയെന്ന് പ്രശസ്തി നേടി ദക്ഷിണദിക്കിലും കാശിയിലം ആ ധര്‍മപഥസഞ്ചാരം തുടര്‍ന്നു. പ്രധാനമായും മായാവാദത്തെ ഖണ്ഡിച്ചു കൊണ്ടായിരുന്നു ആചാര്യന്റെ ആശയസംവാദം. ഗോവര്‍ധനത്തില്‍ വിഷ്ണുസാക്ഷാത്ക്കാരം നേടിയ ഗുരുവര്യന്‍ വിഷ്ണുഭക്തിയുടെ ആന്ദോളനങ്ങളില്‍  

പുഷ്ടിമാര്‍ഗം പ്രതിഷ്ഠിക്കുകയായിരുന്നു. വ്യക്തിമുക്തിക്കപ്പുറം സമൂഹപുഷ്ടിയായിരുന്നു ലക്ഷ്യം. ശുദ്ധാദൈ്വതത്തിന്റെ തത്വാധിഷ്ഠിതമായ പ്രയാണത്തില്‍ ഭാഗവത സപ്താഹത്തിലൂടെയാണ് ആചാര്യന്‍ വിഷ്ണു വിഭൂതി പകര്‍ന്നേകിയത്. വൃന്ദാവനത്തിലെത്തി ദേവദമന്റെ (ശ്രീനാഥ്ജി) പ്രതിഷ്ഠ നടത്തിയത് 1526 ലാണ്. ഇതിനിടയിലാണ് സൂര്‍ദാസ്, വല്ലഭാചാര്യയുടെ പരിചയസീമയിലെത്തുന്നത്. ക്ഷേത്രത്തിലെ സോപാന ഗായകനായി അന്ധനായ സൂര്‍ദാസിനെ ഗുരു അവരോധിക്കുകയായിരുന്നു. എട്ടു പൂജയും എട്ടു സോപാന ഗായകരുമായി വിഷ്ണുക്ഷേത്രം അതിന്റെ ശക്തിദമായ വഴികളില്‍ വിളങ്ങി.  

കുംഭന്‍ദാസ്, പരമാനന്ദദാസ്, ഛീത് സ്വാമി, തുടങ്ങിയ യോഗാത്മക കവികള്‍ വല്ലഭ/  പുഷ്ടി സമ്പ്രദായത്തിലെ ഉജ്ജ്വല നക്ഷത്രങ്ങളാണ്. ദാമ്പത്യജീവിതമുണ്ടായെങ്കിലും ഗുരുശ്രേഷ്ഠന്‍ എന്നും സമൂഹത്തിന്റെ മൂല്യവര്‍ധിത പ്രമാണങ്ങളില്‍ ചരിച്ചു. വിഷ്ണുജീവന പ്രഹര്‍ഷത്തില്‍ ജന്മം നേദിച്ച മഹാപ്രഭു വല്ലഭാചാര്യന്‍ ഗംഗാതീരത്തെ ഹനുമാന്‍ഘട്ടിലാണ് ജലസമാധിയടയുന്നത്. ഗംഗാതരംഗങ്ങള്‍ ഇന്നും ആചാര്യന്റെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടുന്നത് നിപുണശ്രോത്രങ്ങള്‍ക്ക് കേള്‍ക്കാം.  

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.