Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം - 258

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Apr 7, 2020, 05:42 am IST
inSamskriti

മനുഷ്യന്റെ ഇച്ഛാശക്തിക്കു മുന്നില്‍ രോഗവും കീഴടങ്ങും എന്ന് ആധുനികശാസ്ത്രജ്ഞര്‍ തന്നെ തെളിവുനിരത്തി വാദിച്ചുതുടങ്ങിയിട്ടുണ്ട്. The Biology of Belief എന്ന പ്രസിദ്ധമായ  പുസ്തകം എഴുതിയ  Bruce H. Lipton, Rupert Sheldrake എന്നീ ശാസ്ത്രജ്ഞര്‍ ഈ കാഴ്‌ച്ചപ്പാടിന്റെ ശക്തരായ വക്താക്കളാണ്. ഈ വാദവും മേല്‍പ്പറഞ്ഞ ഹിന്ദു പ്രയോഗശാസ്ത്രങ്ങളും ഫലിക്കുന്നതിന്റെ വിശദീകരണം സത്യത്തില്‍ നമ്മുടെ ആധ്യാത്മികദര്‍ശനത്തിനേ നല്‍കാന്‍ കഴിയൂ.

രണ്ടാമത്തെ തലം വൈചാരികതലമാണ്. ഭക്തിവേദാന്തം, അദ്വൈതവേദാന്തം, ബൗദ്ധം, ജൈനം, സാംഖ്യം തുടങ്ങിയ വിചാരപദ്ധതികളുടെ തലമാണിത്. ശങ്കരദിഗ്വിജയകാവ്യത്തില്‍ ആചാര്യര്‍ മീമാംസകനായ മണ്ഡനമിശ്രന്റെ വീട്ടിലേക്കുള്ള വഴി സാധാരണക്കാരായ വഴിപോക്കരോടു ചോദിക്കുമ്പോള്‍ അവര്‍ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. കൂട്ടില്‍ കഴിയുന്ന തത്തമ്മകള്‍ പരസ്പരം ദാര്‍ശനികസംവാദം നടത്തുന്ന വീടേതോ അതാണ് ആ മഹാപണ്ഡിതന്റെ വാസഗൃഹം (സ്വതഃപ്രമാണം പരതഃപ്രമാണം കീരാംഗനാ യത്ര ഗിരം ഗിരന്തി)എന്നായിരുന്നു അവരുടെ മറുപടി. 

അത്തരം സഹജസംവാദമോ അതാതു ദര്‍ശനങ്ങള്‍ ലക്ഷ്യം വെക്കുന്ന പരമപദം പ്രാപിക്കാനോ ഉള്ള പരിശ്രമമോ ഈ തലത്തില്‍ നടക്കുന്നുണ്ടോ എന്നു സംശയം തോന്നുന്നു. വേദാന്തപ്രഭാഷണങ്ങളിലാണ, ഈ തലത്തിലെ പല ആചാര്യന്മാര്‍ക്കും ആസക്തി എന്നു തോന്നുന്നു. സ്വയം  മാതൃകയാകുന്നതിനു പകരം മറ്റുള്ളവരെ ഉപദേശിക്കലും ഉദ്ബോധിപ്പിക്കലുമായി ഇക്കൂട്ടര്‍ ജീവിതം കഴിച്ചുകൂട്ടുന്നു. അവ മിക്കപ്പോഴും പുരാണപാരായണക്കാരുടെ ഹരികഥാകാലക്ഷേപം പോലെയുള്ള ബ്രഹ്മകഥാകാലക്ഷേപം എന്ന ചടങ്ങായി മാറുന്നില്ലേ എന്നു ശങ്കിച്ചു പോകുന്നു. ആ ദര്‍ശനങ്ങളുടെ പരമ്പരയിലേക്ക് പ്രാപ്തരായ ഹിന്ദുയുവതീയുവാക്കളെ ആകര്‍ഷിക്കാന്‍ ആചാര്യന്മാര്‍ക്കു കഴിയുന്നില്ല എന്നതാണു സത്യം. എന്നാല്‍ അതികഠിനമായ ജൈനസന്ന്യാസമാര്‍ഗത്തിലേക്ക് ആ ഹിന്ദുസമൂഹത്തിലെ ധനാഢ്യരും ഉന്നതവിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ഔദ്യോഗികപദവികള്‍ വഹിക്കുന്നവരും പ്രതിഭാസമ്പന്നരുമായ യുവതീയുവാക്കള്‍ പോലും ഇക്കാലത്തും പ്രവേശിക്കുന്നതായി വാര്‍ത്തകള്‍ കാണാം. അടുത്തിടെ BBC വരെ ഈ വാര്‍ത്തപ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുകയുണ്ടായി. ഹിന്ദുബൗദ്ധരുടെ സ്ഥിതി ഈ ലേഖകനു വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദലായ്ലാമ നയിക്കുന്ന ബൗദ്ധവിഭാഗം ആധ്യാത്മികകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുക്കളാണ്. അവര്‍ക്കും മേല്‍പ്പറഞ്ഞ ഒന്നാം തലത്തിനു സദൃശമായ തലമുണ്ടെങ്കിലും

ആധ്യാത്മികതയുടെ ഉന്നതതലങ്ങളെപ്പറ്റി അവര്‍ തീവ്രമായ പഠനഗവേഷണങ്ങളില്‍ വ്യാപൃതരാണ്. ബോധവും ദ്രവ്യവും എന്ന വിഷയത്തില്‍ പാശ്ചാത്യനാടുകളിലേയും ഭാരതത്തിലേയും ആധുനികശാസ്ത്രപണ്ഡിതന്മാരുമായി അവര്‍ നിരന്തരം സംവദിക്കുകയും ചെയ്യുന്നുണ്ട്. വൈദികഹിന്ദുക്കളുടെ ഇടയിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആലസ്യം കാണുന്നത്. നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, മീമാംസാ, ന്യായം, ധര്‍മ്മശാസ്ത്രം,  

പുരാണം എന്നീ ചതുര്‍ദശ (പതിന്നാല്) വിദ്യകളുടെ അടിസ്ഥാനത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരാണ് വൈദികഹിന്ദുക്കള്‍. ഇക്കൂട്ടത്തില്‍ പെട്ടവരാണ്ബഹുഭൂരിപക്ഷം ഹിന്ദുക്കളും. മേല്‍വിവരിച്ച ഒന്നാമത്തെ തലത്തിലാണ് ഈ ഹിന്ദുവിഭാഗത്തിലെ മിക്കവാറും ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.