Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാലാതിവര്‍ത്തിയായ സംഗീത കുലപതി

ദാരിദ്ര്യത്തിന്റേയും അനാഥത്വത്തിന്റേയും സങ്കടക്കടല്‍ നീന്തിക്കടന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത രംഗത്ത് ചുവട് വയ്‌ക്കുന്നത്. സംഗീത സംവിധായകരില്‍ ഇതുപോലെ, കാലത്തെ അതിജീവിക്കുന്ന ഈണങ്ങള്‍ നല്‍കിയവര്‍ വിരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 05:00 am IST
inEditorial

മലയാള ചലച്ചിത്ര സംഗീതലോകത്തിന് കാലാതിവര്‍ത്തിയായ ഒട്ടേറെ ഈണങ്ങള്‍ സമ്മാനിച്ചാണ്  സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ എന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ പാട്ടരങ്ങ് ഒഴിഞ്ഞത്. ആയിരത്തിലധികം ചലച്ചിത്ര ഗാനങ്ങളും മുന്നൂറോളം നാടക ഗാനങ്ങളും അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തും.  

ദാരിദ്ര്യത്തിന്റേയും അനാഥത്വത്തിന്റേയും സങ്കടക്കടല്‍ നീന്തിക്കടന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത രംഗത്ത് ചുവട് വയ്‌ക്കുന്നത്. സംഗീത സംവിധായകരില്‍ ഇതുപോലെ, കാലത്തെ അതിജീവിക്കുന്ന ഈണങ്ങള്‍ നല്‍കിയവര്‍ വിരളം. പദങ്ങളുടെ അര്‍ത്ഥമറിഞ്ഞ്, ഭാവം പകര്‍ന്ന്, കേള്‍ക്കുമ്പോള്‍ ലളിതം എന്ന് തോന്നുമെങ്കിലും സങ്കീര്‍ണതകള്‍ നിറഞ്ഞതുമായിരുന്നു അദ്ദേഹം സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട സംഗീത പഠനം ഇല്ലാതിരുന്നിട്ടും, ഇച്ഛാശക്തികൊണ്ടും അര്‍പ്പണഭാവം കൊണ്ടും വളര്‍ന്നുവന്ന കലാകാരനാണ് എം.കെ. അര്‍ജ്ജുനന്‍.

ഇന്ത്യന്‍ സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍ എന്നിവര്‍ തുടക്കം കുറിച്ചതും അര്‍ജ്ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്തത് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് എ.ആര്‍. റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചു തുടങ്ങിയതും.

എന്നാല്‍, സംഗീത സംവിധായകരില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ കിട്ടാതെ അര്‍ജ്ജുനന്‍ മാസ്റ്ററെ പോലെ മറ്റാരും അവഗണിക്കപ്പെട്ടിട്ടുണ്ടാവില്ല. അംഗീകാരങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനഹൃദയങ്ങളില്‍ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു ആ പ്രതിഭ. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗാനങ്ങള്‍ ഏതൊക്കെയെന്ന് ഓര്‍ത്തിരിക്കാത്തവര്‍ പോലും അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണമിട്ട കസ്തൂരി മണക്കുന്നല്ലോ കാറ്റേ, പാടാത്ത വീണയും പാടും, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, ചെമ്പകത്തൈകള്‍ പൂത്ത മാനത്തുപൊന്നമ്പിളി തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ഇന്നും മൂളി നടക്കുന്നു.  

സിനിമാ സംഗീത സംവിധാന യാത്രയ്‌ക്കിടയില്‍ ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത് 2017ല്‍ ഭയാനകം എന്ന ചിത്രത്തിലൂടെയാണ്. അംഗീകാരമില്ലാതെ കടന്നുപോയ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പോലും മാസ്റ്റര്‍ പരിഭവിച്ചിട്ടില്ല. യഥാര്‍ത്ഥ കലാകാരന്‍, കിട്ടാതെ പോകുന്ന അവാര്‍ഡുകളെയോര്‍ത്ത് വേദനിക്കുക പതിവില്ലല്ലോ. കല ദൈവീകവും ലക്ഷോപലക്ഷങ്ങളെ ആനന്ദിപ്പിക്കുന്നതുമാണ് എന്നവര്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ഹൃദയത്തിലേക്കാണ് അവര്‍ തങ്ങളുടെ പ്രതിഭയെ സന്നിവേശിപ്പിക്കുന്നത്. അര്‍ജ്ജുനന്‍ മാസ്റ്ററുടെ മാസ്മരിക സംഗീതവും അതുപോലെയാണ്.

കോവിഡ് 19 ഭീതിയില്‍ സാമൂഹിക അകലം ഏവരും പാലിക്കുന്ന ഈ സമയത്ത് അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതാസ്വാദകര്‍ക്ക് ഇരട്ടി വേദനയാണ് നല്‍കുന്നത്. പലര്‍ക്കും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ നല്ല പാട്ടുകളെ സ്നേഹിക്കുന്നവരുടെ ഉള്ളിലെപ്പോഴും അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്ന നാമവും അദ്ദേഹം ജീവന്‍ നല്‍കിയ പാട്ടുകളും നിലനില്‍ക്കും. മലയാള സിനിമാ സംഗീതത്തിന് അനശ്വര ഈണങ്ങള്‍ സംഭാവന ചെയ്ത സംഗീതകുലപതിക്ക് പ്രണാമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.