ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതുവെന്ന പേരില്‍ ആപ്പ് പുറത്തിറക്കി.
https://play.google.com/store/apps/details?id=nic.goi.aarogyasetu&hl=en_US ലിങ്കില്‍ പ്രവേശിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
എന്‍ഐസിയുടെ നേതൃത്വത്തില്‍ ഇലക്ട്രോണിക്സ്, ഐടി വകുപ്പുകളാണ് ആപ് രൂപീകരിച്ചത്. ഓരോത്തരുടേയും പരിസരത്ത് കൊറോണ ബാധിച്ച വ്യക്തി ഉണ്ടോ എന്നു കണ്ടെത്താന്‍ കഴിയും. ഈ ആപ് വഴി വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ കഴിയും. വിവരങ്ങള്‍ മൂന്നാമത് ഒരാള്‍ അറിയാതെ രഹസ്യമായി സൂക്ഷിക്കും. ആരോഗ്യ സേതു ആപില്‍ ഓരോ സംസ്ഥാനത്തിന്റെയും ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ലഭ്യമാണ്. ഈ ആപ് വഴി കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങളും നമ്മുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ലഭ്യമാണ്. ഈ ആപില്‍ പതിനൊന്നു ഭാഷകള്‍ ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപില്‍ പ്രവേശിക്കാവുന്നതാണ്. ആന്‍ഡ്രോയിഡിലും, ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്.
















