Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒ.വി. വിജയനെ ഓര്‍ക്കാതിരിക്കാനാവില്ല; ലോക്ഡൗണിലും തപസ്യയുടെ വേറിട്ട സ്മരണാഞ്ജലി; സര്‍ഗാത്മകപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

പരിപാടിയുടെ സംഘാടനവും സമൂഹമാധ്യമം വഴിയായിരുന്നു. രണ്ടുദിവസം മുമ്പുതന്നെ ജില്ലാതല പ്രവര്‍ത്തകരുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളില്‍, എങ്ങനെ പരിപാടി സംഘടിപ്പിക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് മറ്റൊരു പൊതുഗ്രൂപ്പിലൂടെ പരിപാടി സംഘടിപ്പിച്ചത്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 1, 2020, 02:20 pm IST
inLiterature

കണ്ണൂര്‍: ‘ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ മാനവികതയില്‍ നിന്നകന്നു പോയി എന്ന് തുറന്നുപറയാന്‍ ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു ഒ.വി. വിജയന്‍. രണ്ടുപക്ഷങ്ങളും അദ്ദേഹത്തിന്റെ ചിന്തകളെ ഒരുപോലെ ഭയപ്പെടുകയും ചെയ്തു…’ പ്രശസ്ത നിരൂപകന്‍ ഡോ. പി.ശിവപ്രസാദിന്റെ വാക്കുകള്‍ ഒഴുകിയെത്തിയത് വാട്‌സ്ആപ്പിലൂടെയാണ്.

ഒ.വി. വിജയന്റെ ചരമവാര്‍ഷികദിനമായ മാര്‍ച്ച് 30ന് തപസ്യ കലാസാഹിത്യ വേദി കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ നൂറുകണക്കിനാളുകള്‍ ഡോ. ശിവപ്രസാദിന്റെ ഒ.വി. വിജയന്‍ അനുസ്മരണപ്രഭാഷണം കേട്ടു. മഹാമാരിയുടെ വ്യാപനം പ്രതിരോധിക്കാന്‍ വീടടച്ചിരിക്കാന്‍ ലോകം നിര്‍ബന്ധിതമായെങ്കിലും മാര്‍ച്ച് 30ന് ഒ.വി. വിജയനെ ഓര്‍ക്കാതിരിക്കാന്‍ തപസ്യക്കാവില്ല. എല്ലാവര്‍ഷവും ഈ ദിവസം നടത്താറുള്ള അനുസ്മരണം സമൂഹമാധ്യമത്തിലൂടെയാക്കുകയായിരുന്നു തപസ്യ പ്രവര്‍ത്തകര്‍.   തപസ്യയുടെ കണ്ണൂര്‍ ഘടകം മാത്രമല്ല, കോട്ടയം ഉള്‍പ്പെടെയുള്ള മറ്റ് പല യൂണിറ്റുകളും വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ ഒ.വി. വിജയന്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. കൃത്യം നാലുമണിക്ക് എല്ലാവരും മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനായി. സാധാരണയായി തപസ്യയുടെ പൊതുപരിപാടി നടക്കുന്നതു പോലെ തന്നെ ഓണ്‍ലൈനില്‍ വീഡിയോ മെസ്സേജുകളെത്തി. നാന്ദിഗീതവും സ്വാഗതവും അധ്യക്ഷപ്രസംഗവും അനുസ്മരണപ്രഭാഷണവും ഒടുവില്‍ നന്ദിപ്രകടനവും. എല്ലാം ക്രമത്തില്‍. ചര്‍ച്ചയ്‌ക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും.

പരിപാടിയുടെ സംഘാടനവും സമൂഹമാധ്യമം വഴിയായിരുന്നു. രണ്ടുദിവസം മുമ്പുതന്നെ ജില്ലാതല പ്രവര്‍ത്തകരുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളില്‍, എങ്ങനെ പരിപാടി സംഘടിപ്പിക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് മറ്റൊരു പൊതുഗ്രൂപ്പിലൂടെ പരിപാടി സംഘടിപ്പിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശ്യം. കോഴിക്കോട് ജില്ലാഘടകം ‘അകലം വന്ന നാളുകള്‍’ എന്ന വിഷയത്തില്‍ കവിതാമത്സരം സംഘടിപ്പിക്കും. വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് കവിതകളയച്ചുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കാം. കോട്ടയം ഘടകത്തിന്റെ വായനക്കൂട്ടം എന്ന പരിപാടി നേരത്തെ തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായുള്ള വായനാമത്സരമാണിത്. പാലക്കാട് ജില്ലാ ഘടകം സംഘടിപ്പിക്കുന്ന പുസ്തകാസ്വാദനക്കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 15 വരെ സമയമുണ്ട്. കണ്ണൂര്‍ ജില്ലയുടെ അടുത്തപരിപാടി സാഹിത്യസംവാദമാണ്. ലോക്ഡൗണ്‍ കാലത്തും തപസ്യ തുടരുന്ന സര്‍ഗാത്മകപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സന്ദേശങ്ങളുടെ ഒഴുക്കാണ്.

Tags: Thapasya kala sahithya vediov vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

തസ്സറാക്കിനും ഖസാക്കിനും ഇടയില്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

ബിജെപി നേതാവ് പ്രവീണ്‍ ഖണ്ഡേല്‍വാള്‍ (ഇടത്ത്)
India

ഒ.വി. വിജയന്‍ ദല്‍ഹിയെ വിളിച്ചത് ഇന്ദ്രപ്രസ്ഥമെന്ന്; ഇപ്പോള്‍ ദല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമെന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.