Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

‘അതിഥി’കളെ റോഡില്‍ ഇറക്കിവിട്ടതാര്?

'അതിഥി'കള്‍ കൂട്ടമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് യാത്രാസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് ഇവര്‍ക്കിടയില്‍ ആരോ സന്ദേശം എത്തിച്ചിരിക്കുന്നു. ടെലഫോണ്‍മൂലം സന്ദേശമയച്ചവരില്‍ പഞ്ചായത്ത് മെമ്പറും ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട.് ദുരൂഹമാണ് സന്ദേശ പ്രവാഹത്തിന് പിന്നിലുള്ളതെന്ന് വ്യക്തം. രാഷ്‌ട്രീയവും മതപരമായ താല്പര്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടാവാം. വര്‍ഷങ്ങളായി സംസ്ഥാനത്തെത്തി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്ന ഈ 'അതിഥി'കളെ കയ്യിലെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 03:00 am IST
in Editorial

മഹാമാരി കൊറോണയെ തടുക്കാന്‍ ശക്തമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതില്‍ പ്രധാനമാണ് 21 ദിവസത്തെ സമ്പൂര്‍ണ കര്‍ഫ്യൂ. മാര്‍ച്ച് 22ന്റെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കടുത്ത നടപടി വരാന്‍ പോകുന്നു എന്ന സൂചന നല്‍കിയിരുന്നു. സമ്പൂര്‍ണ കര്‍ഫ്യൂ അഞ്ചുദിവസം പിന്നിട്ടപ്പോള്‍ ജനങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടു എന്ന് കാണാന്‍ പ്രയാസമില്ല. 99 ശതമാനം ജനങ്ങളും ഹൃദയംകൊണ്ട് പിണങ്ങാതെ ശരീരം കൊണ്ട് അകലം പാലിച്ച് വീടുകളില്‍ കഴിയുന്ന കാഴ്ചയാണെങ്ങും. ചെറിയൊരു ശതമാനം ആള്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിബന്ധനകളും അവഗണിച്ച് പുറത്തിറങ്ങി നടക്കുകയും ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ പെരുമാറുകയും ചെയ്യുന്നുണ്ട്. അത്തരക്കാരെ കര്‍ശന നടപടികളോടെ നിലയ്‌ക്ക് നിര്‍ത്താനുള്ള ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഇതൊരു അവസരമായെടുത്ത് അതിക്രമം കാട്ടുന്ന ചില പോലീസ് ഉദ്യോഗസ്ഥരുണ്ട്. അതിലൊരാളാണ് കണ്ണൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്രയെന്ന് കണ്ടുകഴിഞ്ഞു. കഴിഞ്ഞദിവസം റോഡിലിറങ്ങിയ ചിലരെ പരസ്യമായി ഏത്തമിടുവിച്ച സംഭവത്തില്‍ മുഖ്യമന്ത്രി തന്നെ അത്ഭുതം പ്രകടിപ്പിക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

സമ്പൂര്‍ണ കര്‍ഫ്യൂമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമചോദിച്ചിരിക്കുകയാണ്. പ്രതിമാസ റേഡിയോ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം. അതില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ആരുടെയും മനസ്സില്‍ തട്ടുക തന്നെ ചെയ്യും. അതിപ്രകാരം: ”കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവന്‍മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണ്. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോള്‍ അത് ചെയ്യുകയാണ്. ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്. ഞാന്‍ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകാം. എന്നാല്‍ ലോക്ഡൗണ്‍ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി. നിരവധി ആളുകള്‍ ഇപ്പോഴും ലോക്ഡൗണിനെ നിരാകരിക്കുന്നു. ഇത് സങ്കടകരമാണ്. ലോകമെമ്പാടുമുള്ള പലരും ഈ തെറ്റ് ചെയ്തു. കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണരേഖ കടക്കരുത്.”

ഹൃദയത്തില്‍ തൊട്ടുകൊണ്ട് പ്രധാനമന്ത്രി ഈ അഭ്യര്‍ഥന നടത്തുമ്പോഴാണ് കോട്ടയം ജില്ലയിലെ പായിപ്പാട്ട് നമ്മുടെ ‘അതിഥി’ തൊഴിലാളികള്‍ കൂട്ടമായി റോഡിലിറങ്ങിയത്. തങ്ങള്‍ക്ക് ഭക്ഷണമില്ലെന്നും നാട്ടില്‍ പോകാന്‍ സംവിധാനം ഒരുക്കണമെന്നുമാണ് അവരുടെ ആവശ്യം. ഭക്ഷണം ലഭിക്കുന്നില്ലെന്ന അവരുടെ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് അധികൃതര്‍ ആണയിടുന്നു. സ്വാഭാവികമായും അഭിരുചിക്കനുസരിച്ച ഭക്ഷണമെങ്കില്‍ അതനുസരിച്ച നടപടിയെടുക്കാനും തയ്യാറാണെന്നും വ്യക്തമാക്കുന്നു. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഇന്നത്തെ സാഹചര്യത്തില്‍ യാത്രാസൗകര്യം ഒരുക്കുന്നത് അസാധ്യമാണ്. മാത്രമല്ല, ഇവിടെ നിന്നും കൊണ്ടുപോകുന്ന ‘അതിഥി’കളെ അവരുടെ സംസ്ഥാനത്ത് സ്വീകരിക്കുമെന്നതിനും ഉറപ്പില്ല. എന്നിട്ടും എന്തേ ആയിരത്തിലധികം പേര്‍ പായിപ്പാട്ട് നിരത്തിലിറങ്ങി? ഇത് അന്വേഷിക്കുമ്പോഴാണ് കോട്ടയം ജില്ലാ കളക്ടറുടെ വിലയിരുത്തല്‍ ശ്രദ്ധേയമാകുന്നത്.

‘അതിഥി’കള്‍ കൂട്ടമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് യാത്രാസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് ഇവര്‍ക്കിടയില്‍ ആരോ സന്ദേശം എത്തിച്ചിരിക്കുന്നു. ടെലഫോണ്‍മൂലം സന്ദേശമയച്ചവരില്‍ പഞ്ചായത്ത് മെമ്പറും ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട.് ദുരൂഹമാണ് സന്ദേശ പ്രവാഹത്തിന് പിന്നിലുള്ളതെന്ന് വ്യക്തം. രാഷ്‌ട്രീയവും മതപരമായ താല്പര്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടാവാം. വര്‍ഷങ്ങളായി സംസ്ഥാനത്തെത്തി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്ന ഈ ‘അതിഥി’കളെ കയ്യിലെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവരുന്നുണ്ട്.

പായിപ്പാട്ട് പഞ്ചായത്തില്‍ പതിനായിരത്തിലേറെ ‘അതിഥി’ തൊഴിലാളികളുണ്ടത്രേ. 250 ഓളം ക്യാമ്പുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരി, ചെങ്ങന്നൂര്‍, തിരുവല്ല, കറുകച്ചാല്‍, മല്ലപ്പള്ളി, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളില്‍ ചിതറി കിടന്നവരെ പായിപ്പാട് കേന്ദ്രീകരിച്ച് താമസം ഒരുക്കിയതിന്റെ പിന്നിലും ദുരൂഹതയുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് കുറേ പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷിച്ചവര്‍ക്ക് ആഗ്രഹിക്കും വിധം ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ശ്രദ്ധിച്ചില്ലെന്ന് വേണം കരുതാന്‍. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ താമസ സ്ഥലം വിട്ടുപോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നിലവിലുള്ള സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകളെ റോഡിലിറക്കിവിട്ടവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണ്. അവരെ കണ്ടെത്തി കൂട്ടിലടയ്‌ക്കാന്‍ വൈകിക്കൂടാ.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.