Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

കൂട്ടംകൂടി നടത്തുന്ന ഭജനകളിലും ഇത്തരം ഒരു ആത്മഹര്‍ഷവും തൃപ്തിയും അനുഭവപ്പെടാറുണ്ടല്ലോ. വ്യക്തിപരമായും കുടുംബപരദേവതാപരമായും ഗ്രാമക്ഷേത്രപരമായും മന്ത്രവാദപരമായും നടത്തിവരുന്ന വിവിധദേവീദേവമൂര്‍ത്തികളുടെ പൂജാവിധികള്‍ പരിശോധിച്ചാല്‍ പൂജയുടെ മൂലഘടകം അതിഥിസത്കാരം ആണെന്നു കാണാം.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 30, 2020, 03:00 am IST
inSamskriti

മനുഷ്യനേയും വളര്‍ത്തുമൃഗങ്ങളേയും ബാധിച്ച് രോഗാദി ദുരിതങ്ങള്‍ വരുത്തി പലതരത്തില്‍ ഉപദ്രവിക്കുന്ന അദൃശ്യങ്ങളും അഭൗമങ്ങളുമായ പലതരം ക്ഷുദ്രജീവികള്‍ ഉണ്ടെന്ന വിശ്വാസം ഈ തലത്തിന്റേതാണ്. ഇവയെ ഭൂതപ്രേതപിശാചാദികള്‍ എന്നു പൊതുവേ മന്ത്രവാദ- ജ്യോതിഷഗ്രന്ഥങ്ങളില്‍ പറഞ്ഞുകാണുന്നു. ഇവയ്‌ക്കു പലതിനും പേരുകളും ആകൃതികളും ഇവ ഓരോന്നും എപ്പോഴൊക്കെയാണ് നമ്മില്‍ കടന്നുകൂടുക, ഇവ ആവേശിച്ചാലുണ്ടാകുന്ന വ്യത്യസ്തലക്ഷണങ്ങളും പരിഹാരക്രിയകളും മറ്റും വിശദമായി അവയില്‍ വിവരിച്ചിരിക്കുന്നതും കാണാം. ഈ ബാധകളെ അയക്കലും (ആഭിചാരം)ഒഴിപ്പിക്കലുമാണ് മന്ത്രവാദികളുടെ പ്രധാനപണി. വശ്യം, വിദ്വേഷം, സ്തംഭനം, ഉച്ചാടനം, മാരണം, ശാന്തി എന്നീ ഷള്‍ക്കര്‍മ്മങ്ങള്‍ ചേര്‍ന്നതാണ് മന്ത്രവാദം. മന്ത്രവാദക്രിയകള്‍ അഥര്‍വവേദത്തില്‍ വിസ്തരിക്കുന്നുണ്ട്. ഈ ലേഖനപരമ്പരയില്‍ത്തന്നെ ആയുര്‍വേദദര്‍ശനത്തെ വിവരിക്കുന്ന ഭാഗത്ത് ഈ വിഷയത്തെ നാം വിസ്തരിച്ചു മനസ്സിലാക്കിയതാണ്. ഈ മന്ത്രവാദപാരമ്പര്യത്തിന്റെ വേരുകള്‍ ഹിന്ദുസാമൂഹ്യജീവിതത്തിന്റെ ആരണ്യകതലത്തില്‍ നിന്നാണ് തുടങ്ങുന്നത്. വൈദികരും താന്ത്രികരും പിന്തുടരുന്ന പാരമ്പര്യങ്ങളും തനിനാടന്‍ പാരമ്പര്യങ്ങളും എല്ലാം ഇതിന്റെ പരിഷ്‌കൃതരൂപങ്ങളാണ്.  

വൈദികയാഗങ്ങള്‍ പ്രാചീനകാലത്തെന്നപോലെ ഇന്നു നടക്കുന്നില്ല. ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടു മാത്രമാണ് വൈദികച്ചടങ്ങുകള്‍ മിക്കവാറും നിലനിന്നുപോരുന്നത്. അശ്വമേധം പോലുള്ള യാഗങ്ങളുടെ വിധി പഠിച്ചുനോക്കിയാല്‍ താന്ത്രികപഞ്ചമകാരങ്ങളെ മറ്റൊരു സൈദ്ധാന്തികചട്ടക്കൂട്ടില്‍ ചേര്‍ത്തുവെച്ച് ഉപയോഗിച്ചതാണെന്ന് അനുമാനിക്കാന്‍ കഴിയും. നിരവധി അഭൗമങ്ങളായ ദേവതാകല്‍പ്പനകളും അര്‍ത്ഥസങ്കേത (ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം) ങ്ങളും വേദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. വൈദികമന്ത്രങ്ങള്‍ക്കും അഗ്‌നിഹോത്രം മുതലായവൈദികക്രിയകള്‍ക്കും ലൗകികകാര്യങ്ങള്‍ സാധിപ്പിച്ചുതരാനുള്ള കഴിവുണ്ടെന്നു പറയപ്പെടുന്നു. സമ്പത്തുണ്ടാകാന്‍ ഏറ്റവും ഉപയുക്തമായതത്രേ ശ്രീസൂക്തം. ബ്രഹ്മവര്‍ച്ചസ്സു നല്‍കുന്നതാണത്രേ ഗായത്രീമന്ത്രം.  

ഐകമത്യസൂക്തം കലഹങ്ങള്‍ നീക്കുമെന്നു കരുതുന്നു. ഈ അവകാശവാദങ്ങളെല്ലാം ഇന്നു കേവലം വിശ്വാസത്തിന്റെ തലത്തില്‍ ഒതുങ്ങി നിലകൊള്ളുന്നു. കാവ്യരസം തുളുമ്പുന്ന ശ്രീസൂക്തം പോലുള്ള വൈദികഋക്കുകള്‍ സ്വരസഹിതം ചൊല്ലിയാല്‍ അതിന്റെ പ്രത്യേകമായ ഈണം ഒരു തരം ആത്മഹര്‍ഷം ഉണര്‍ത്തും. ആത്മഹര്‍ഷത്തിലൂടെ കാര്യസിദ്ധി എന്നതാകാം, ഒരു പക്ഷേ, വൈദികഋക്കുകളുടെ ഉല്‍ഭവത്തിനും ഉപയോഗത്തിനും തുടക്കകാരണം. മറ്റു ചിട്ടവട്ടങ്ങളെല്ലാം ഈ ഒരു അനുഭൂതിയുടെ അടിത്തറയില്‍ കാലക്രമേണ കെട്ടിപ്പൊക്കിയതാകാം (HinduMysticism by Surendra Nath Dasguptha).  

കൂട്ടംകൂടി നടത്തുന്ന ഭജനകളിലും ഇത്തരം ഒരു ആത്മഹര്‍ഷവും തൃപ്തിയും അനുഭവപ്പെടാറുണ്ടല്ലോ. വ്യക്തിപരമായും കുടുംബപരദേവതാപരമായും ഗ്രാമക്ഷേത്രപരമായും മന്ത്രവാദപരമായും നടത്തിവരുന്ന വിവിധദേവീദേവമൂര്‍ത്തികളുടെ പൂജാവിധികള്‍ പരിശോധിച്ചാല്‍ പൂജയുടെ മൂലഘടകം അതിഥിസത്കാരം ആണെന്നു കാണാം. നമ്മുടെ ഇംഗിതം സാധിപ്പിച്ചുതരുവാന്‍ കെല്‍പ്പുള്ള ഒരു പ്രഭുവിനെ വീട്ടില്‍ ആദരപൂര്‍വം ക്ഷണിച്ചുവരുത്തി അദ്ദേഹത്തിനേറ്റവും ഇഷ്ടപ്പെട്ടതും നമ്മെ സംബന്ധിച്ച് ഏറ്റവും മൂല്യവത്തുമായ വിഭവങ്ങളേകി സന്തോഷിപ്പിച്ച് കാര്യം നേടിയെടുക്കുന്നതാണ് ആ പ്രക്രിയ. പരിപൂര്‍ണ്ണഭക്തിയുടെ അടിസ്ഥാനത്തില്‍ നിഷ്‌കാമം ചെയ്യുന്ന പൂജയിലും പ്രധാനതത്വം ഇതു തന്നെ. യോഗശാസ്ത്രം, വാസ്തുശാസ്ത്രം, വേദം, വാദ്യാദിസംഗീതശാസ്ത്രം തുടങ്ങിയവയുടെ അംശങ്ങള്‍ യുക്തിപരമായി ഈ മൂലപ്രക്രിയയോടു യഥായോഗ്യം ക്രമേണ ചേര്‍ത്തതാണ്. ശ്രദ്ധാഭക്തിസമേതം പത്രം, ഫലം, തോയം എന്നിവ നല്‍കിയാലും ദേവതാപ്രസാദമുണ്ടാകുമെന്നാണല്ലോ പ്രമാണം.

ഒരു പദ്ധതി (system) യെക്കുറിച്ചു പഠിക്കുമ്പോള്‍ അതിനു പുറകിലുള്ള മൂലആശയവും അതിന്റെ മൂലരൂപവും അന്നത്തെ സാഹചര്യവും എന്തായിരുന്നു, അതിന് ഇന്നു കാണുന്ന രൂപം കൈവന്നത് എങ്ങിനെയാണ് എന്നെല്ലാംചിന്തിക്കേണ്ടതാണ്. ഇത്തരത്തിലൊന്നും ചിന്തിക്കാതെയാണ് വേദാന്തത്തിലെ പഞ്ചകോശസിദ്ധാന്തത്തിന്റെയും വാസ്തുവെല്ലാം ഊശ്വരരൂപമാണ് എന്ന വാസ്തുസിദ്ധാന്തത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഇന്നു പലരുംകപോലകല്‍പിതമായി ക്ഷേത്രപദ്ധതിയെ വിശദീകരിക്കുന്നത്. വിശ്വാസം, ഭക്തരുടെ ബുദ്ധിക്കു സരയെന്നു തോന്നുന്ന തരത്തിലുള്ളതും വ്ശ്വാസത്തിനുയോജ്യമായ തരത്തിലുള്ളതും ആയ യുക്തിപരമായ ഒരു ചട്ടക്കൂട് എന്നിവയുടെപശ്ചാത്തലത്തില്‍ വാദ്യഘോഷങ്ങളും സുഗന്ധദ്രവ്യങ്ങളും മണിനാദവും മറ്റും ചേര്‍ന്നൊരുക്കുന്ന അന്തരീക്ഷമാണ് ഭക്തതതിക്കു ആത്മസംതൃപ്തി ഏകുന്നത് എന്നു കാണാം.

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.