Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കഥാപ്രസംഗ കലയിലെ വല്ലഭന്‍

കഴിഞ്ഞ 47 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കലാകാരനാണ് ആര്യാട് വല്ലഭദാസ്. 1973ല്‍ ചരിത്രപ്രസിദ്ധമായ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിലാണ് ആദ്യ കഥ അവതരിപ്പിക്കുന്നത്. കഥ 'ഗംഗ'. പ്രതിഫലം നൂറു രൂപ. ഇപ്പോള്‍ ഒന്‍പതിനായിരത്തിലേറെ വേദികള്‍ പിന്നിട്ടിരിക്കുകയാണ് ഈ അതുല്യ കലാകാരന്‍. കലാ കുടുംബത്തിലായിരുന്നു വല്ലഭദാസിന്റെ ജനനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 03:00 am IST
inVaradyam

ഒരു കാലത്ത് കേരളത്തിലെ ക്ഷേത്രപ്പറമ്പുകളില്‍ നിറഞ്ഞ് നിന്നൊരു കലയാണ് കഥാപ്രസംഗം. സംഗീതവും സാഹിത്യവും അഭിനയവും ഹാസ്യവും എല്ലാം ചേര്‍ന്നൊരു കലാരൂപം. ഒരു നടന് സ്റ്റേജില്‍ അഭിനയിച്ചാല്‍ മതിയാകും. നര്‍ത്തകിയ്‌ക്ക് പാട്ടിനൊത്ത് നൃത്തം ചെയ്താല്‍ മതിയാകും. ഗായകന് താളഭംഗിയോടൊത്ത് പാടിയാല്‍ മതി. എന്നാല്‍ കാഥികന്‍ ഇതെല്ലാം അറിയണം. നന്നായി പാടണം, അഭിനയിക്കണം, ആരോഹണ അവരോഹണക്രമങ്ങള്‍ പാലിച്ച് ചടുലമായ ഭാഷയില്‍ കഥ പറയാന്‍ കഴിയണം. അതിലുപരി നന്നായി ഹാസ്യം അവതരിപ്പിക്കാന്‍ സാധിക്കണം. അങ്ങനെ കലയുടെ എല്ലാ വശങ്ങളും അറിവുള്ള കലാകരനേ ഈ രംഗത്ത് ശോഭിക്കാന്‍ കഴിയുകയുള്ളൂ.

കഴിഞ്ഞ 47 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കലാകാരനാണ് ആര്യാട് വല്ലഭദാസ്. 1973ല്‍ ചരിത്രപ്രസിദ്ധമായ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിലാണ് ആദ്യ കഥ അവതരിപ്പിക്കുന്നത്. കഥ ‘ഗംഗ’. പ്രതിഫലം നൂറു രൂപ. ഇപ്പോള്‍ ഒന്‍പതിനായിരത്തിലേറെ വേദികള്‍ പിന്നിട്ടിരിക്കുകയാണ് ഈ അതുല്യ കലാകാരന്‍.  കലാ കുടുംബത്തിലായിരുന്നു വല്ലഭദാസിന്റെ ജനനം. പ്രസിദ്ധ നാദസ്വര വിദ്വാന്‍ കൊച്ചുനാണുഭാഗവതരുടെ കൊച്ചുമകനും, നാടകനടനും റേഡിയോ കലാകാരനുമായിരുന്ന ആര്യാട് ഗോപാലകൃഷ്ണന്റെ അനന്തരവനുമായ വല്ലഭദാസിന് സ്‌കൂള്‍ പഠന കാലയളവില്‍ തന്നെ കലാരംഗത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നു.

അമ്മാവന്റെ തിരുവനന്തപുരത്തെ വീട്ടില്‍ താമസിച്ച് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ സഹപാഠിയായിരുന്നു മണിയന്‍ പിള്ള രാജു എന്ന് പില്‍ക്കാലത്ത് പ്രശസ്തനായ നടന്‍ രാജു. രാജുവിന്റെ നേതൃത്വത്തില്‍ നടന്ന നാടക കളരിയില്‍ അംഗമായിരുന്നു വല്ലഭദാസ്. നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ സാംബശിവന്റെയും കെടാമംഗലത്തിന്റേയും കഥാപ്രസംഗങ്ങള്‍ നടക്കുമ്പോള്‍ അത് കണ്ട് വല്ലഭദാസ് അനുകരിക്കാനും, അവരുടെ രീതികള്‍ പറിക്കാനും തുടങ്ങി. അച്ചന്റെ കയര്‍ഫാക്ടറി തൊഴിലാളികള്‍ക്ക് മുന്നിലാണ് വല്ലഭദാസ് ആദ്യം കഥ പറഞ്ഞ് തുടങ്ങിയത്. ഇത് സഭാകമ്പം മാറ്റാന്‍ സഹായിച്ചു. കൂടാതെ അവരുടെ പ്രോത്സാഹനം പ്രചോദനവുമായി.

കഥാപ്രസംഗ മേഖലയിലേക്ക് താന്‍ പോകുന്നതിനോട് അച്ഛനും സഹോദരനും ഒക്കെ തുടക്കത്തില്‍ എതിരായിരുന്നു. അതിനാല്‍ അവര്‍ അറിയാതെയായിരുന്നു കഥാപ്രസംഗ പരിശീലനമെന്ന് വല്ലഭദാസ് ഓര്‍ക്കുന്നു. പ്രതിഫലം പോലും വാങ്ങാതെ ആര്യാട് രാജപ്പനാശാനാണ് കഥയായ ഗംഗ പഠിപ്പിച്ചത്. ആദ്യ കഥ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ അച്ഛന്റെ അനുഗ്രഹം ലഭിച്ചതുമില്ല, അമ്മ അനുഗ്രഹിച്ചു. ദുഃഖത്തോടെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ രാജപ്പനാശാന്റെ വാക്കുകള്‍ പ്രോത്സാഹനവും ഉണര്‍വുമായി.

ആദ്യ കഥ പറച്ചിലില്‍ തന്നെ അഭിനന്ദന പ്രവാഹം. ക്ഷേത്രസംഘാടകരും കാണികളും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു…കാഥികന്‍ കൊല്ലം ബാബു സ്റ്റേജില്‍ കയറി വല്ലഭദാസിനെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു. പ്രശസ്തനാകുമെന്ന അദ്ദേഹത്തിന്റെ അനുഗ്രഹം യാഥാര്‍ത്ഥ്യമായി. 1976ല്‍ തിരുവനന്തപുരം റേഡിയോ നിലയത്തില്‍ നടന്ന റേഡിയോ ഓഡിഷന്‍ ടെസ്റ്റില്‍ വിജയിച്ചു. ഇതോടെ പേരിന് മുന്നില്‍ എഐആര്‍ എന്നു കൂടി ചേര്‍ക്കാനായി. തുടര്‍ന്നിങ്ങോട്ട് അന്‍പതിലേറെ കഥകള്‍, ഒന്‍പതിനായിരത്തിലേറെ വേദികള്‍.

ഇതിനിടെ നിരവധി നാടകങ്ങളിലും വേഷമിട്ടു. സംവിധായകന്‍ ആശ്രമം ചെല്ലപ്പന്റെ ആലപ്പുഴ ബ്രില്ല്യന്‍ തിയേറ്റേഴ്സില്‍ മൂന്ന് വര്‍ഷക്കാലം വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് കളര്‍കോട് ശിവകുമാറിന്റെ രംഗശ്രീ, പ്രശസ്ത സംവിധായകന്‍ വിനയന്റെ സ്വദേശാഭിമാനി തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും അഭിനയിച്ചു. വിവിധ സംസ്ഥാനങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളിലും കഥ അവതരിപ്പിക്കാന്‍ കഴിഞ്ഞു. മറക്കാനാകാത്ത നിരവധി അനുഭവങ്ങളാണ് കഥാപ്രസംഗ രംഗത്ത് ഉണ്ടായിട്ടുള്ളതെന്ന് വല്ലഭദാസ് പറയുന്നു. ഒരു ചതയം നാളില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള കഥ അഞ്ചു വേദികളില്‍ അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അവസാന സ്റ്റേജില്‍ കഥ പറഞ്ഞ് തീര്‍ന്നപ്പോള്‍ നേരം പുലര്‍ന്നു. ഇപ്പോള്‍ കുറേ കാലങ്ങളായി പുരാണ കഥകള്‍ മാത്രമെ അവതരിപ്പിക്കാറുള്ളൂ.

പുരാണേതിഹാസങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത് ദൗത്യമായി കരുതുന്നു. ഇപ്പോഴും പഴയ ഊര്‍ജസ്വലതയോടെ തന്ന കഥ അവതരിപ്പിക്കാന്‍ കഴിയുന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു. കഥാപ്രസംഗ വേദിയിലായിരിക്കണം തന്റെ അന്ത്യമെന്ന പ്രാര്‍ത്ഥനയാണ് വല്ലഭദാസിനുള്ളത്. ഭഗവാന്‍ അനുഗ്രഹിക്കുന്ന കാലത്തോളം കഥയവതരിപ്പിക്കണം. ആദ്യ കാലത്ത് വൈദേശിക പ്രത്യയശാസ്ത്രത്തിന് ഒപ്പമായിരുന്നു അദ്ദേഹം. അതിന്റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സജീവമാണ് വല്ലഭദാസ്. തപസ്യ അടക്കമുള്ള പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കലയുടെയും കലാകാരന്റെയും യഥാര്‍ത്ഥ ദൗത്യം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുകയെന്നും അദ്ദേഹം പറയുന്നു. ഭാര്യ ഉമാദേവിയും മൂന്നു മക്കളും വല്ലഭദാസിന് എല്ലാ പിന്തുണയും നല്‍കുന്നു. മക്കളെല്ലാവരും വിവാഹിതരാണ്.

Tags: വാരാദ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അച്ഛനും മകനും

Varadyam

ഓര്‍മകള്‍ക്കെന്ത് സുഗന്ധം!

Varadyam

കാവ്യാനുഭൂതിയുടെ രസതന്ത്രം

Varadyam

അന്നത്തെ പത്രം എന്റെ കൈവശമുണ്ട്

Varadyam

അന്തിമഹാകാലത്തെ അമൃതദര്‍ശനം

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.