ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിനായി ജനങ്ങള്‍ ലോക്ക് ടൗണില്‍ വീടുകളില്‍ കഴിയുമ്പോള്‍ ബോറടി മാറ്റാന്‍ മാര്‍ഗവുമായി ദൂരദര്ശന്. ജനപ്രിയ പുരാണ സീരിയല്‍ ആയ രാമായണം നാളെ മുതല്‍ പുനഃസംപ്രേഷണം ആരംഭിക്കുകയാണ് ചാനല്‍.
രാവിലെയും രാത്രിയും ഒമ്പതു മുതല്‍ പത്തു വരെ ആണ് സംപ്രേഷണം. മഹാഭാരതം സീരിയലും വീണ്ടും എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. 1987ല്‍ പ്രക്ഷേപണം ആരംഭിച്ച സീരിയല്‍ വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരുന്നു.
വാത്മീകി രചിച്ച പുരാണ കാവ്യത്തിന്റെ ദൃശ്യ ആവിഷ്കാരം ആയിരുന്നു സീരിയല്‍. രാമാനന്ദ് സാഗര്‍ ആയിരുന്നു സീരിയല്‍ സംവിധാനം ചെയ്തത്. വ്യാസന് രചിച്ച മഹാഭാരതത്തെ സീരിയല്‍ ആക്കി സംവിധാനം ചെയ്തത് ബി. ആര്. ചോപ്ര ആയിരുന്നു. രണ്ടു സീരിയലുകളും പുനസംപ്രേഷണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: