Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അദൈ്വതസാരസത്തും എഴുത്തച്ഛനും

'അഹം അഹം' എന്നുള്ളില്‍ സദാ അങ്കുരിക്കുന്ന തോന്നല്‍ ജീവന്റെ തുടിപ്പാവുമ്പോള്‍ അത് സങ്കുചിതമായ അഹങ്കാരമായി തീരാനിടയുണ്ട് എന്ന തിരിച്ചറിവിലാണ് അങ്ങനെയുള്ള അഹത്തെ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്ന 'അഹ'മാക്കി തീര്‍ക്കണമേ എന്ന പ്രാര്‍ത്ഥന എഴുത്തച്ഛന്‍ നമുക്കായി തരുന്നത്

Janmabhumi Online by Janmabhumi Online
Aug 13, 2023, 06:57 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.സുകുമാര്‍ കാനഡ

‘അഹം അഹം’ എന്നുള്ളില്‍  സദാ അങ്കുരിക്കുന്ന തോന്നല്‍  ജീവന്റെ തുടിപ്പാവുമ്പോള്‍ അത് സങ്കുചിതമായ അഹങ്കാരമായി തീരാനിടയുണ്ട് എന്ന തിരിച്ചറിവിലാണ് അങ്ങനെയുള്ള അഹത്തെ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്ന ‘അഹ’മാക്കി തീര്‍ക്കണമേ എന്ന  പ്രാര്‍ത്ഥന എഴുത്തച്ഛന്‍ നമുക്കായി തരുന്നത്. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യത്തെ എത്ര ഭംഗിയായാണ് ശുദ്ധമലയാളത്തില്‍ അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നത്! ചെറിയ ഒന്നില്‍ നിന്നും വലിയ ഒന്നിലേക്കുള്ള മാറ്റം, ദൈ്വതത്തില്‍ നിന്നും അദൈ്വതത്തിലേക്കുള്ള ആശയ സംക്രമണം തന്നെയാണ്.

‘ആനന്ദ ചിന്മയഹരേ ഗോപികാരമണ!

ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ

തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി

തോന്നേണമേ വരദ നാരായണായ നമഃ’

ജീവിതത്തിന്റെ അസ്ഥിരതയെപ്പറ്റി രാമായണത്തിലും മറ്റു കൃതികളിലും എഴുത്തച്ഛന്‍ പ്രതിപാദിക്കുന്നുണ്ട്. ക്ഷണികവും ദുഃഖപര്യവസായിയുമായ ജീവിതം ചുട്ടുപഴുത്ത ലോഹത്തില്‍ വീഴുന്ന ജലകണികകള്‍ പോലെ അല്‍പ്പായുസ്സാണ്, വെറും മായയാണ് എന്ന് എന്നദ്ദേഹം പറയുന്നത് എത്ര കാവ്യചാരുതയോടെ, എന്നാല്‍ കൃത്യതയോടെയാണ്.  

‘ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാചഞ്ചലം  

വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ  

വഹ്നി സന്തപ്ത ലോഹസ്ഥാംബുബിന്ദുനാ  

സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം’  

ഉണ്ടായതിനെല്ലാം നാശമുണ്ടെന്നും ജനിക്കുന്നതിനെല്ലാം മരണമുണ്ടെന്നും ഉള്ള വേദാന്തസത്യം എഴുത്തച്ഛന്റെ കൃതികളില്‍ നിന്നും വായിച്ചെടുക്കാം. ‘ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടതിലുള്ള ഇണ്ടലാണ്’ ജീവിതദുഃഖത്തിന് കാരണമെന്ന് എഴുത്തച്ഛന്‍ വ്യക്തമാക്കുന്നു. രണ്ടില്ലാത്ത (അദൈ്വത) അവസ്ഥയിലേക്ക് തിരികെയെത്താന്‍ ഭഗവദ്കൃപ കൂടിയേ കഴിയൂ എന്ന് ഭക്തമനസ്സുകളെ ഉദ്‌ബോധി പ്പിക്കുകയാണ് അദ്ദേഹം.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി

ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ

പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക

ളുണ്ടാക വേണമിഹ നാരായണായ നമഃ

അദ്ധ്യാത്മരാമായണത്തിലെ സ്തുതികളിലും (അഹല്യാ സ്തുതി, കൗസല്യാസ്തുതി, അഗസ്ത്യസ്തുതി, കബന്ധസ്തുതി തുടങ്ങിയവ) ഉപദേശങ്ങളിലും (ലക്ഷ്മണോപദേശം, വിഭീഷണോപദേശം തുടങ്ങിയവ) നമുക്ക് അദൈ്വതസാരം തെളിഞ്ഞു കാണാം. ഏറെക്കുറെ സമകാലികനായിരുന്ന മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം ആറാം ദശകത്തില്‍ വിശദമാക്കിയ വിരാട് സ്വരൂപവര്‍ണ്ണനം തന്നെയാണ് കബന്ധസ്തുതിയിലൂടെ എഴുത്തച്ഛനും അവതരിപ്പിക്കുന്നത്.  

ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന് സാംഗത്യമേയില്ല. എന്തെന്നാല്‍ കാലത്തിനും ദേശത്തിനും അതീതമായ ഏകവും അദ്വയവുമായ ചൈതന്യം, പരംപൊരുള്‍, അല്ലെങ്കില്‍ ഈശ്വരനല്ലാതെ മറ്റൊന്നും ദൃശ്യമോ അദൃശ്യമോ ആയി വിശ്വപ്രപഞ്ചത്തില്‍ ഇല്ല എന്ന വിരാട് തത്ത്വമാണ്, അദൈ്വത സാരമാണ്, എഴുത്തച്ഛന്റെ കൃതികളില്‍ വെളിവാക്കപ്പെടുന്നത്.  

Tags: keralaരാമായണംHindutvaആത്മീയത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies