Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമൂഹദ്രോഹംകൈമുതലാക്കിയവര്‍

ത്തരം ഭീഷണമായ അന്തരീക്ഷത്തെ മെരുക്കിയെടുക്കാന്‍ ഭരണകൂടം സാധ്യമായതൊക്കെ ചെയ്യുമ്പോള്‍ അവരെ അങ്ങേയറ്റം സഹായിക്കുകയും നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുകയുമാണ് വേണ്ടത്. സമൂഹത്തോട് സ്‌നേഹവും ഉത്തരവാദിത്തവുമുള്ള പൗരന്മാര്‍ക്ക് അങ്ങനെ പെരുമാറാനേ കഴിയൂ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കുന്നില്ല. എന്നുമാത്രമല്ല, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതൊക്കെ അട്ടിമറിച്ച് സമൂഹത്തെ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടേ അടങ്ങൂ എന്നതരത്തിലാണ് പലരുടെയും പെരുമാറ്റം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2020, 03:00 am IST
in Editorial

ഇങ്ങനെയൊരനുഭവം നമുക്ക് ആദ്യമായിരിക്കും. സംസ്ഥാനം മൊത്തം അടച്ചുപൂട്ടുന്ന ‘ലോക് ഡൗണ്‍’ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നത് ലോകത്തെ മൊത്തം ഭീഷണമായി ഗ്രസിച്ച കൊറോണ വൈറസിന്റെ വ്യാപനമാണ്. മനുഷ്യരാശിയെ പാഠം പഠിപ്പിച്ചേ അടങ്ങൂയെന്ന വാശിയോടെ ചുടല നൃത്തമാടുന്ന ഈ ആസുരികശക്തിയെ എല്ലാവിധ ശക്തിയോടെയും എതിര്‍ത്തെങ്കില്‍ മാത്രമേ മനുഷ്യവംശം നിലനില്‍ക്കൂ എന്നായിരിക്കുന്നു. അതിന് നിങ്ങള്‍ തയാറുണ്ടോ എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം.

  ഇത്തരം ഭീഷണമായ അന്തരീക്ഷത്തെ മെരുക്കിയെടുക്കാന്‍ ഭരണകൂടം സാധ്യമായതൊക്കെ ചെയ്യുമ്പോള്‍ അവരെ അങ്ങേയറ്റം സഹായിക്കുകയും നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുകയുമാണ് വേണ്ടത്. സമൂഹത്തോട് സ്‌നേഹവും ഉത്തരവാദിത്തവുമുള്ള പൗരന്മാര്‍ക്ക് അങ്ങനെ പെരുമാറാനേ കഴിയൂ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കുന്നില്ല. എന്നുമാത്രമല്ല, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതൊക്കെ അട്ടിമറിച്ച് സമൂഹത്തെ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടേ അടങ്ങൂ എന്നതരത്തിലാണ് പലരുടെയും പെരുമാറ്റം.

 കാസര്‍കോട് കോവിഡ് ബാധിച്ച രോഗിയുടെ നേരത്തെയും ഇപ്പോഴത്തെയും പെരുമാറ്റമാണ് സാമൂഹികദ്രോഹ ചിന്തയുള്ള ചിലരുടേത്. സമൂഹ വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും തടയാനാണ് ‘ലോക് ഡൗണ്‍’ പ്രഖ്യാപിച്ചത്. കഴിവതും പുറത്തിറങ്ങാതിരിക്കുക, അവശ്യ വിഭാഗത്തിലുള്ളവര്‍ മാത്രം പുറത്തിറങ്ങുകയെന്ന തരത്തിലേക്ക് സ്ഥിതിഗതികളെ പരുവപ്പെടുത്തിയെടുക്കുമ്പോള്‍ ഉല്ലാസയാത്രയ്‌ക്ക് മികച്ച അവസരമാക്കി മാറ്റുകയാണ് ചിലര്‍. ഒഴിഞ്ഞുകിടക്കുന്ന റോഡുകള്‍, അടച്ചിട്ട കടകള്‍ എന്നിവയൊക്കെ കാണാന്‍ കൂട്ടം കൂട്ടമായി ആളുകള്‍ ഇറങ്ങുകയാണ്. സാമൂഹിക അകലം പാലിച്ച് ഈ വൈറസിനെ തുരത്തുന്നതിന് പകരം സ്വാഗതം ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുന്ന സാമൂഹിക ദ്രോഹമാണ് ചിലരുടെ പ്രവൃത്തിവഴി ഉണ്ടാവുന്നത്.

തിരുവനന്തപുരത്തും കൊല്ലത്തും പോലീസ് കമ്മീഷണര്‍മാര്‍ തന്നെ രംഗത്തിറങ്ങി അത്തരക്കാരെ ശക്തമായി താക്കീത് ചെയ്ത് തിരിച്ചയക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കുറ്റവാളി മനസ്‌കരല്ലേ? താന്‍വഴി സമൂഹത്തിന് ഒരു നന്മയും ഉണ്ടായില്ലെങ്കിലും അപകടം വരുത്തരുതെന്നെങ്കിലും ചിന്തിക്കേണ്ടേ? റോഡില്‍ അപകടത്തില്‍ പെട്ട് ചോര വാര്‍ന്നൊഴുകുന്ന ഹതഭാഗ്യന്റെ അരികില്‍ നിന്ന് സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനെക്കാള്‍ ഭീകരമല്ലേയിത്? നമ്മള്‍ ദൈവത്തിന്റെ നാട്ടുകാരാണെന്ന് അഹങ്കരിക്കുകയും ചെകുത്താനൊപ്പം ചേര്‍ന്ന് ആഹരിക്കുകയുമല്ലേ? നിരക്ഷരകുക്ഷികളല്ല ഇമ്മാതിരി നെറികെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് എന്നതാണ് ഖേദകരം. വിവരം കൂടുംതോറും വിവേകം നഷ്ടപ്പെടുന്നു എന്നതിന് ഇതില്‍പരം തെളിവെന്തിന്?

അടുത്ത നാല് ദിവസങ്ങള്‍ അതീവ ഗുരുതരമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ചിലരുടെ നീചപ്രവൃത്തികള്‍ എവിടെക്കൊണ്ടെത്തിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. മഹാരാഷ്‌ട്രയും കേരളവുമാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്നും’ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു കൂടി അറിയുമ്പോഴാണ് എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി ചിലര്‍ സമൂഹത്തെ കൊടിയ യാതനയിലേക്ക് നയിക്കാന്‍ ചാടിപ്പുറപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാത്തതിന്റെ ദുരന്തം എന്താണെന്ന് ഇതിനകം ഇറ്റലിയുടെ ദൈന്യാവസ്ഥയില്‍ നിന്ന് വ്യക്തമല്ലേ? ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുന്ന രോഗികളുടെ കണ്ണിലെ പ്രതീക്ഷകള്‍ അണയുന്നത് ഹൃദയവ്യഥയോടെയല്ലേ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരിക്കുന്നത്. ഇതൊക്കെയറിഞ്ഞിട്ടും നീചപ്രവൃത്തികള്‍ ചെയ്യുന്ന ഇത്തരക്കാര്‍ക്ക് നേരെ ശക്തമായ നടപടിയും മാതൃകാപരമായ ശിക്ഷയും നല്‍കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. താനും തന്റെ ചുറ്റുപാടും ഒരേപോലെ വസന്ത കാലത്തിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോഴേ സമൂഹം സ്‌നേഹത്തിന്റെ പൂക്കാല സമൃദ്ധിയില്‍ സ്വാസ്ഥ്യം കൊള്ളൂയെന്ന്  ഇനിയെങ്കിലും അവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.