Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഐസക്കിനെ മുഖ്യമന്ത്രി നിരീക്ഷിക്കണം

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് രംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. അതീവ പ്രതിസന്ധിയുടെ കാലത്തുപോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക്കിന്റെ പരാതി. ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയില്‍ എങ്കിലും സര്‍ക്കാര്‍ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടിരിക്കുന്നു.

ഉത്തരന്‍ by ഉത്തരന്‍
Mar 25, 2020, 03:00 am IST
in Article

ലോകം മുഴുവന്‍ ഭീതിയോടെ കൊറോണയെ നിരീക്ഷിക്കുകയാണ്. ഏതാണ്ട് ഇരുന്നൂറോളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുകഴിഞ്ഞു. പതിനയ്യായിരത്തോളം ആളുകള്‍ മരണപ്പെട്ടു. ഇന്ത്യയിലും സ്ഥിതി സുരക്ഷിതമല്ല. എന്തും സംഭവിക്കാമെന്ന അന്തരീക്ഷമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നടപടികളെ ലോകമാകെ പ്രതീക്ഷയോടെ കാണുന്നു. പ്രശംസകളോടെ നിരീക്ഷിക്കുന്നു. കേരള മുഖ്യമന്ത്രിയും ആരോഗ്യമേഖലയും ആവേശത്തോടെ കാര്യങ്ങള്‍ വീക്ഷിക്കുമ്പോള്‍ അഖിലലോക സാമ്പത്തിക വിദഗ്ധന്‍ കേരള ധനമന്ത്രി തോമസ് ഐസക്കിന് അതൊന്നും അംഗീകരിക്കാനാവുന്നില്ല.

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് രംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. അതീവ പ്രതിസന്ധിയുടെ കാലത്തുപോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക്കിന്റെ പരാതി. ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയില്‍ എങ്കിലും സര്‍ക്കാര്‍ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടിരിക്കുന്നു.  

സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് അടിയന്തരമായി വിളിച്ചു കൂട്ടണം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക  സഹായം നല്‍കണമെന്നും ഐസക് അഭിപ്രായപ്പെടുന്നു. അതേസമയം സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും ധനമന്ത്രി പറയുന്നു.  

സംസ്ഥാനത്തെ വിലക്കയറ്റമില്ലാതെ സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തും. ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. നിലവില്‍ കാസര്‍ഗോട് മാത്രമാണ് തൊഴിലുറപ്പ് നിര്‍ത്തിയതെന്നും മറ്റു ജില്ലകളില്‍ തൊഴില്‍ ക്രമീകരണം ഏര്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇവര്‍ക്ക് കേന്ദ്രം പണം തന്നേ പറ്റൂ. വലിയ വായില്‍ കൊട്ടുപാട്ടുമായി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പക്ഷേ സംസ്ഥാനങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കുന്നില്ല, ഐസക് കുറ്റപ്പെടുത്തി. കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജനലക്ഷങ്ങളെ അനുമോദിക്കാന്‍ കയ്യടിച്ചും ശംഖ്‌വിളിച്ചും തപ്പുകൊട്ടിയും ജനങ്ങള്‍ അണിനിരന്നതും ഐസക്കിന് സഹിച്ചില്ല. അതിനെ പരിഹസിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല.

കേന്ദ്രം നല്‍കിയ സഹായങ്ങളൊന്നും യഥാവിധി വിനിയോഗിക്കാത്ത ധനമന്ത്രി അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ  നിലപാടിനെയും ആരോഗ്യമന്ത്രിയുടെ പെരുമാറ്റത്തെയും അവഹേളിക്കുകയാണ്. പാര്‍ട്ടിയിലെ മൂപ്പിള തര്‍ക്കം ഭരണത്തിലും പടരുകയാണ്. സീതാറാം യച്ചൂരിയെന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഐസക് സംസ്ഥാന സര്‍ക്കാരിനെ പോലും അവഗണിക്കുന്നത്. മുഖ്യമന്ത്രിയെ പോലും പരിഹസിക്കാന്‍ മുതിരുന്നത്. ഐസക്കിനെന്താണ് കുഴപ്പം. മുഖ്യമന്ത്രി പിണറായി വിജയന്‍ അത് നിരീക്ഷിക്കണം. കുഴപ്പക്കാരനെ കുപ്പത്തൊട്ടിയില്‍ കളയുക തന്നെ വേണം.

കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തിരമായി വിളിച്ചുകൂട്ടണം എന്നതാണല്ലോ തോമസ് ഐസക്കിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് പോരെന്നാണോ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൊറോണ പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ കൊതിക്കെറുവാണ് താങ്കള്‍ക്കെന്ന് പലരും പറയുന്നുണ്ടെങ്കിലും ഞങ്ങളത് വിശ്വസിച്ചിട്ടില്ല.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക സഹായം നല്‍കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്ര നിര്‍ദ്ദേശം പാലിച്ചല്ല കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായതാണ്. അതില്‍ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ല. ഓഡിറ്റ് നടത്തിയ ആളെ പുറത്താക്കി അഴിമതി മൂടിവയ്‌ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തത് ഇത്തരം ക്രമക്കേടുകള്‍ കാരണമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ അനുവദിച്ച പണത്തിന്റെ കണക്കുപോലും കൃത്യമായി കേന്ദ്ര സര്‍ക്കാരിന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ധനമന്ത്രി ജനങ്ങളോട് പറയണം. അല്ലാതെ, ദുരന്തകാലത്ത് ഇല്ലായ്‌മയുടെ പിതൃത്വം കേന്ദ്ര സര്‍ക്കാരില്‍ കെട്ടിവയ്‌ക്കുകയല്ല ചെയ്യേണ്ടത്!

ഇതൊക്കെ ആരോട് പറയാന്‍. നാണവും മാനവുമില്ലാത്ത ധനമന്ത്രിയെന്ന് ജനം വിലയിരുത്തുകയാണ്. അത് അദ്ദേഹത്തിന് അലങ്കാരമായിരിക്കാം. പക്ഷേ, കേരളീയര്‍ക്ക് ഒരുതരിപോലും അഭിമാനിക്കാന്‍ വകയില്ല.

Tags: Thomas IsaaccovidCoronacoronavirusVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.