Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കാലം കാത്തുവച്ച കവി

കെ. കെ. ഗണപതി നമ്പൂതിരിപ്പാട് എന്ന പ്രതിഭാധനനായ കവി, താന്‍ രചിച്ച ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരണയോഗ്യമില്ലാതെ പോയതില്‍ മനംനൊന്ത് തന്റെ ഇരുമ്പുപെട്ടിയില്‍ സ്വകൃതികള്‍ അടച്ചുവച്ച് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. പക്ഷേ, കവിത ഒരു സത്യമാണെന്ന വചനം സാര്‍ത്ഥകമാക്കി കവിയുടെ മരണ ശേഷം ചില കൃതികള്‍ വെളിച്ചം കണ്ടു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 22, 2020, 06:55 am IST
inLiterature

കാളിദാസ വിരചിതമായ മേഘസന്ദേശത്തിന് ഒട്ടേറെ തര്‍ജമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ മേഘച്ഛായ, കുട്ടിക്കൃഷ്ണമാരാരുടെ ഗദ്യ പരിഭാഷ, തിരുനെല്ലൂരിന്റെ ദ്രാവിഡ വൃത്ത വിവര്‍ത്തനം എന്നിങ്ങനെ ശ്രദ്ധേയമായ വിവര്‍ത്തനോദ്യമങ്ങളെയെല്ലാം അതിശയിച്ചു നില്‍ക്കുന്ന ഒരു വൃത്താനുവൃത്ത വിവര്‍ത്തനത്തിന് അച്ചടിമഷി പുരളാന്‍ ഭാഗ്യം സിദ്ധിച്ചത് രണ്ടായിരത്തി പതിനേഴില്‍ മാത്രമാണ്. മേഘസന്ദേശം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ കെ. കെ. ഗണപതി നമ്പൂതിരിപ്പാട് എന്ന പ്രതിഭാധനനായ കവി, താന്‍ രചിച്ച ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരണയോഗ്യമില്ലാതെ പോയതില്‍ മനംനൊന്ത്  തന്റെ ഇരുമ്പുപെട്ടിയില്‍ സ്വകൃതികള്‍  അടച്ചുവച്ച് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.  പക്ഷേ, കവിത ഒരു സത്യമാണെന്ന വചനം സാര്‍ത്ഥകമാക്കികവിയുടെ മരണ ശേഷം ചില കൃതികള്‍ വെളിച്ചം കണ്ടു. തിരസ്‌കാരങ്ങളില്‍ അടിപതറിപ്പോയ കവിയുടെ ആത്മശാന്തിക്കെന്നോണം പല കൃതികളും  ഉടന്‍ പുറത്തിറക്കാനുള്ള സദ്ദുദ്യമത്തിലാണ് കവി പുത്രന്‍ കെ. എന്‍. പുരുഷോത്തമന്‍.  മേഘസന്ദേശം: വൃത്താനുവൃത്ത വിവര്‍ത്തനം, ചിന്താവിഷ്ടനായ രാമന്‍ (ഖണ്ഡകാവ്യം), സംസ്‌കൃത കാവ്യങ്ങളും ഭാഷാന്തരീകരണവും എന്നീ കൃതികള്‍  ഡിസി / കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചു.  ധ്രുവചരിതം മണിപ്രവാള ഖണ്ഡകാവ്യം കുരുക്ഷേത്ര ബുക്‌സാണ് പുറത്തിറക്കിയത്. ഇതില്‍ ചിന്താവിഷ്ടനായ രാമന്‍ എന്ന ഖണ്ഡകാവ്യം  1965ല്‍ ഒറ്റപ്പാലത്ത് നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തില്‍ സമ്മാനാര്‍ഹമായ കൃതിയാണ്. യശഃശരീരനായ ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായരാണ് കാവ്യത്തിന് അവതാരിക എഴുതിയത്. തന്റെ കൃതികള്‍ എന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെടുമെന്ന ചിന്ത കവിക്ക് ഉണ്ടായിരുന്നിരിക്കണം. അതാവാം, ഉള്ളാട്ടില്‍ അന്നെഴുതിയ അവതാരിക സഹിതം പല കൃതികളും  ഒരു ഇരുമ്പു പെട്ടിയില്‍ വലിയ കേടുപാടുകളൊന്നും കൂടാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

‘ചിന്താവിഷ്ടനായ രാമ’നുവേണ്ടി എഴുതിയ ആമുഖ പ്രസ്താവനയില്‍ നമ്പൂതിരിപ്പാട് ഇപ്രകാരം തന്റെ അന്തര്‍ഗതം വ്യക്തമാക്കുന്നു. പ്രതിഭയുണ്ടായിട്ടും അംഗീകരിക്കാനോ  പ്രോത്സാഹിപ്പിക്കുവാനോ ആരുമില്ലാത്തതിന്റെ ആത്മവേദനയും നിസ്സഹായതയും ഈ വാക്കുകളില്‍ തെളിയുന്നു.

‘സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസ്താവന കണ്ട് ഏതാനും പദ്യങ്ങള്‍ എഴുതിയെന്നല്ലാതെ, മത്സരത്തിനയയ്‌ക്കണമെന്നോ അയയ്‌ക്കാന്‍ അര്‍ഹമാകുമെന്നോ അന്നു ഞാന്‍ കരുതിയിരുന്നില്ല. ചില സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം അയച്ചു എന്നു മാത്രം. ഇത്രയും കാലം ഈ പുസ്തകം ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ വന്നതിന് എന്റെ സാമ്പത്തിക ശേഷിയില്ലായ്‌മയും പ്രോത്സാഹനക്കുറവും സ്വാഭാവികമായ ‘നമ്പൂരിശ്ശങ്ക’യും കാരണങ്ങളാണ്.

ഈ പുസ്തകത്തിന്റെ സഹോദര സന്തതികളായ മൂന്നു നാലു പുസ്തകങ്ങള്‍ ഇപ്പോഴും എന്റെ പെട്ടിക്കകത്ത് വാലന്‍ മൂട്ടകള്‍ക്ക് ഭക്ഷണമായി തീരുകയാണ്. ഉദാരമതികളായ വല്ല സമ്പന്നരുടെയും സഹായ ഹസ്തങ്ങള്‍ക്കു മാത്രമേ പെട്ടി തുറക്കാന്‍ സാധ്യമാകൂ. അധികമൊന്നും സാഹിത്യലോകത്ത് വിഹരിച്ചിട്ടില്ലാത്തതാണ് എന്റെ എളിയ പ്രതിഭ. എങ്കിലും ആ പുണ്യവതിയുടെ ഈ സാഹിതീ സേവനത്തിന് ഉദ്ദേശ്യശുദ്ധിയോര്‍ത്തെങ്കിലും ഭാവുക ലോകത്തിന്റെ സമഞ്ജസമായ സാധുവാദം ലഭിക്കുമെന്നാണ് എന്റെ പരിപൂര്‍ണ്ണ വിശ്വാസം.’

അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രസ്താവന വായിച്ച് ഇന്നത്തെ സമ്പന്ന കവികള്‍ ചിരിച്ചേക്കാം. പക്ഷേ, അക്കാലം കടുത്ത മാനസികവ്യഥയില്‍ ഉലഞ്ഞു പോയ ഒരു കവി ജന്മത്തിന്റെ തിരുശേഷിപ്പുകളിലൂടെ കടന്നുപോകുന്ന ഒരു സഹൃദയനും ചിരിക്കാനാവില്ല.

1923 ആഗസ്റ്റ് രണ്ടിന് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം കൂലയില്‍  കാരയ്‌ക്കാട്ടില്ലത്താണ്  കെ.കെ. ഗണപതി നമ്പൂതിരിപ്പാട് ജനിച്ചത്.   ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും ആറാമത്തെ പുത്രന്‍. ഗുരുകുല സമ്പ്രദായത്തില്‍ ഇല്ലത്തു വച്ചുതന്നെ സംസ്‌കൃത പഠനവും വേദാഭ്യാസവും നിര്‍വഹിച്ച നമ്പൂതിരിപ്പാട്, സംസ്‌കൃതത്തിന്റെ ആദ്യ പാഠങ്ങള്‍ പരിചയപ്പെട്ടത് അപ്ഫന്‍ കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നായിരുന്നു. പിന്നീട് തനിയേ ആയി പഠനം. സംസ്‌കൃത പണ്ഡിതനും  ഭാഗവതജ്ഞനുമായി മാറിയതിനൊപ്പം ജ്യോതിഷത്തിലും അവഗാഹം നേടി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന്  നിരവധി തവണ പണ്ഡിതശ്രേണി അലങ്കരിച്ചിരുന്നു, ഗണപതി നമ്പൂതിരിപ്പാട്. കണ്ണൂരിലെ പഴയകാല പ്രസിദ്ധീകരണമായ ദേശമിത്രത്തില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ഒരു കൃതി പോലും പുസ്തക രൂപത്തില്‍ വെളിച്ചം കാണാതെ, അത് കാണാന്‍ യോഗമില്ലാതെ 2012 ഏപ്രില്‍ 12 ന് നമ്പൂതിരിപ്പാട് അന്തരിച്ചു. പത്‌നി മാതമംഗലം കുന്നോത്ത് നടുവിലിടത്തില്‍ സരോജിനി അക്കമ്മ വാര്‍ദ്ധക്യാവസ്ഥയിലാണ്.

ശ്രീഭൂതനാഥസ്തവം, കവിതാ സമാഹാരമായ സാഹിത്യ മുകുളങ്ങള്‍, ഖണ്ഡകാവ്യമായ പ്രേമഭിക്ഷ, വടക്കന്‍പാട്ടിനെ അധികരിച്ചെഴുതിയ ഖണ്ഡകാവ്യമായ ഒരു പ്രതികാരം, വിവര്‍ത്തന കൃതിയായ ശ്രുതിഗീത, കവിതാ സമാഹാരമായ കവന കലാസഞ്ചിക, ഖണ്ഡകാവ്യമായ കേരളവിലാസം, പാലക്കാട് വടക്കന്തറ മനക്കത്തൊടി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ യജ്ഞപ്രസാദമെന്നോണം എഴുതിയ  ദശാവതാര സ്‌തോത്രം  എന്നിങ്ങനെ കെ. കെ. ഗണപതി നമ്പൂതിരിപ്പാടിന്റെ അപ്രകാശിത രചനകള്‍  വായിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതില്‍നിന്നും, മലയാളം വേണ്ടവിധം കാണാതെ,  അറിയാതെ പോയ മനീഷി തന്നെയായിരുന്നു  നമ്പൂതിരിപ്പാട് എന്ന് ഉറപ്പിച്ചു പറയുവാനാകും  നാല് സര്‍ഗങ്ങളിലുള്ള ധ്രുവചരിതം മണിപ്രവാള ഖണ്ഡകാവ്യത്തിന് അവതാരികയഴുതിയ  സംസ്‌കൃത പണ്ഡിതനും ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ചെയര്‍മാനുമായ മഹാ മഹോപാധ്യായ ഡോ. ജി ഗംഗാധരന്‍ നായര്‍ ഇതേപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.  

സര്‍വകലാശാല പാഠപ്പുസ്തക കമ്മിറ്റികള്‍ ഈ ഗ്രന്ഥം വിദ്യര്‍ത്ഥികള്‍ക്ക്  പഠനത്തിനായി ശുപാര്‍ശ ചെയ്താല്‍ മലയാള ഭാഷയ്‌ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. കാളിദാസ മഹാകവിയുടെ മേഘസന്ദേശത്തിന്റെ  പൂര്‍വഭാവവും ഉത്തരഭാഗവും അടങ്ങുന്ന പദാനുപദവൃത്ത തര്‍ജമയെക്കുറിച്ച് മുതിര്‍ന്ന എഴുത്തുകാരന്‍ എം.കെ. സാനുമാസ്റ്റര്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു:

‘കാളിദാസന്റെ മേഘസന്ദേശം കാവ്യത്തിന് മലയാളത്തില്‍ എത്ര പരിഭാഷകളുണ്ടെന്ന്  എനിക്ക് കൃത്യമായി അറിഞ്ഞുകൂടാ. നാലഞ്ച് പരിഭാഷകള്‍ വായിച്ചതായി ഓര്‍മിക്കുന്നു. അവയുടെ കൂട്ടത്തില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് തിരുനെല്ലൂര്‍ കരുണാകരന്റെ പരിഭാഷയാണ്. അത് ദ്രാവിഡ വൃത്തത്തിലാണ്. മൂലകാവ്യത്തിന്റെ ഭാവതരളമായ അന്തരീക്ഷം ആ പരിഭാഷയില്‍ ഹൃദ്യമാംവിധം തങ്ങിനില്‍ക്കുന്നു.

എന്നാല്‍, ഈയിടെ വായിച്ച ഒരു പരിഭാഷയില്‍ ഭാവതരളതയോടൊപ്പം കാളിദാസ പ്രൗഢിയും കലര്‍ന്നിരിക്കുന്നതായി അനുഭവപ്പെടുന്നു. കെ.കെ. ഗണപതി നമ്പൂതിരിപ്പാടിന്റെ  പരിഭാഷയാണത്. വൃത്താനുവൃത്തമായും പദാനുപദമായും നിര്‍വഹിച്ചിട്ടുള്ള ഈ പരിഭാഷയില്‍ കാളിദാസ രചനയുടെ അനിര്‍വചനീയമായ പ്രൗഢി ഭാവതരളതയോടൊപ്പം ഹൃദയാവര്‍ജകമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നതായനുഭവപ്പെട്ടു.

കാളിദാസ ഹൃദയം അതിന്റെ വശ്യതയോടെ ഈ പരിഭാഷയില്‍ സ്പന്ദിക്കുന്നു. ഏറ്റവും വിശിഷ്ടമായ പരിഭാഷയാണിതെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല.

രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാനിലെ പ്രഫ. കേശവന്‍ കെ. പിയുടെ അഭിപ്രായം ഇങ്ങനെ: ‘കാളിദാസന്റെ  വിശ്വോത്തര കൃതിയായ മേഘദൂതത്തിന്റെ മലയാള വിവര്‍ത്തനം എതാണ്ട് അറുപത് വര്‍ഷം മുമ്പ് കെ.കെ. ഗണപതി നമ്പൂതിരിപ്പാട് എഴുതിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തിന്റെ പുത്രന്‍ കെ. എന്‍. പുരുഷോത്തമന് ഇത് പ്രസിദ്ധീകരിക്കാനായത്.

മന്ദാക്രാന്തയില്‍ത്തന്നെയുള്ള ഈ വിവര്‍ത്തനം കാളിദാസ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നു. സംസ്‌കൃത ഭാഷയില്‍ വേണ്ടത്ര അറിവില്ലാത്തവര്‍ക്കു പോലും മേഘസന്ദേശം ആസ്വദിക്കാന്‍  ഈ വിവര്‍ത്തനം പ്രയോജനപ്പെടുമെന്ന് നിസ്സംശയം പറയാം. വൈകിയാണെങ്കിലും കൈരളിക്കു കൈവന്ന സൗഭാഗ്യമാണ് ഗണപതി നമ്പൂതിരിപ്പാടിന്റെ ഈ വിവര്‍ത്തനം.’

ഗണപതിയേട്ടന്റ ആദ്യകാല കൃതികള്‍ മിക്കതും ആദ്യമായി വായിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്. വായിച്ചു കേട്ടത് പകര്‍ത്തിയെഴുതുവാനും കഴിഞ്ഞു. 1955 കാലഘട്ടത്തില്‍ ഞാന്‍ അധ്യാപകനായിരുന്ന കാലത്ത് ചിറയ്‌ക്കല്‍ രാമവര്‍മ രാജയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ ഗണപതിയേട്ടന്‍ ചൊല്ലി സമര്‍പ്പിച്ച മംഗള ശ്ലോകം ഇന്നും നല്ല ഓര്‍മ്മയുണ്ട്. അന്നദ്ദേഹത്തിന് തമ്പുരാന്‍ ബഹുമതിയും നല്‍കി. സാഹിതീ സേവനത്തില്‍ ഒരു ഘട ദീപമായിരുന്നു കെ. കെ. ഗണപതി നമ്പൂതിരിപ്പാട്. പുതിയ തലമുറ  ഈ സാഹിത്യോപാസകനെ അറിയണം. അദ്ദേഹത്തിന്റ വലിയൊരു പ്രത്യേകതയായി  എനിക്കു തോന്നുന്നത്  ജിജ്ഞാസയാണ്. ആദ്യ പാഠത്തിനു ശേഷം സ്വന്തമായി പഠിച്ച് വ്യുല്‍പ്പത്തി നേടുകയാണദ്ദേഹം ചെയ്തത്. വേദ പണ്ഡിതനായതും സ്വയമേവയാണ്.

കാവാലം  അനില്‍

[email protected]

Tags: ലോകാരോഗ്യ സംഘടനpoet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.