Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറസ് ബാധിതര്‍ രണ്ടര ലക്ഷം; മരണം പതിനായിരം കടന്നു; ഇറ്റലിയില്‍ മരണം 3405

കൊറോണ വൈറസ് 182 രാജ്യങ്ങളില്‍ പിടിമുറുക്കി. 2,51,972 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 10405 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധിച്ച് മരിച്ചത്. 89,054 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി. 7444 പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 11:20 am IST
in World

ജനീവ: കൊറോണ വൈറസ് 182 രാജ്യങ്ങളില്‍ പിടിമുറുക്കി.  2,51,972 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 10405 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധിച്ച് മരിച്ചത്. 89,054 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി. 7444 പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ ചൈനയെ പോലും മറികടന്ന് ഇറ്റലിയില്‍ മരണസംഖ്യ ദിനംപ്രതി കുതിച്ചുയരുകയാണ്. 80,967 പേര്‍ക്ക് വൈറസ് ബാധിച്ച ചൈനയില്‍ 3248 പേര്‍ മരിച്ചു.  41035 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിലാകട്ടെ 3405 പേര്‍ ദിവസങ്ങള്‍ക്കിടെ മരിച്ചു. 2498 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രോഗം ബാധിച്ചവരില്‍ മരിക്കുന്നവരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇറ്റലിയില്‍ വളരെ കൂടുതലാണ്.  

ചൈനയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ആഭ്യന്തര കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍, വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 39 പേര്‍ക്ക് ചൈനയില്‍ ഇന്നലെ കൊറോണ ബാധ കണ്ടെത്തി.  ഞായറാഴ്ച മുതല്‍ യൂറോപ്പില്‍ നിന്നെത്തുന്ന മുഴുവന്‍ പേരെയും പരിശോധിച്ച ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഇന്നലെ 87 പേര്‍ക്കാണ് പുതുതായി ദ. കൊറിയയില്‍ രോഗം കണ്ടെത്തിയത്.  

രോഗബാധ ആദ്യം ശക്തിപ്രാപിച്ച രാജ്യങ്ങളിലൊന്നായ ദ. കൊറിയയില്‍ ആകെ 8652 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  94 പേര്‍ മരിച്ചു. മറ്റ് രാജ്യങ്ങളിലെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.സ്‌പെയ്‌നില്‍ 19,980 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1002 പേര്‍ മരിച്ചു. ഇറാനില്‍ 19,644 പേര്‍ക്ക് രോഗം ബാധിക്കുകയും 1433 പേര്‍ മരിക്കുകയും ചെയ്തു.

അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 14,366 കടക്കുകയും മരണ നിരക്ക് 218ലെത്തുകയും ചെയ്തു.  അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നാലു കോടി ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.  അര്‍ജന്റീനയും നാലര കോടി ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു.  ഇന്തോനേഷ്യയില്‍ മരണം 25 ആയി. ദക്ഷിണപൂര്‍വ ഏഷ്യയില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്തോനേഷ്യയിലാണ്.

Tags: deathVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.