Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്‍ഹി കലാപത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ മുഖമാസികയില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന ലേഖനം

സാഹിത്യകാരനായ എം. മുകുന്ദനാണ് 'രാജ്യത്തിന്റെ ഭാവി കുട്ടികളുടെ കൈകളില്‍' എന്ന ലേഖനത്തിന്റെ രചയിതാവ്. മുകുന്ദേട്ടന്റെ കുട്ടികള്‍ എന്നാണ് ലേഖനത്തിന് പ്രത്യേക പേര് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 10:12 am IST
inKerala

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ മുഖമാസികയായ വിദ്യാരംഗത്തിലെ മാര്‍ച്ച് മാസത്തെ ലക്കത്തില്‍ വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടുള്ള ലേഖനം. ദല്‍ഹി കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം പരത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ചീഫ് എഡിറ്ററും കെഎസ്ടിഎ നേതാവ് കെ.സി. അലി ഇക്ബാല്‍ എഡിറ്ററുമായ സമിതി ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

സാഹിത്യകാരനായ എം. മുകുന്ദനാണ് ‘രാജ്യത്തിന്റെ ഭാവി കുട്ടികളുടെ കൈകളില്‍’ എന്ന ലേഖനത്തിന്റെ രചയിതാവ്. മുകുന്ദേട്ടന്റെ കുട്ടികള്‍ എന്നാണ് ലേഖനത്തിന് പ്രത്യേക പേര് നല്‍കിയിരിക്കുന്നത്. ദല്‍ഹി കലാപത്തിന്റേത് എന്ന് തോന്നിക്കുന്ന ചിത്രത്തോടൊപ്പം പാവങ്ങളായ മുസ്ലിങ്ങള്‍ താമസിക്കുന്ന ഗോകുല്‍പുരി, മോജ്പൂര്‍, ബാബര്‍പുര്‍, ഷഹീന്‍ബാഗ് എന്നിവിടങ്ങളിലൊക്കെ പുറത്തു നിന്നുള്ള ‘ഭൂരിപക്ഷ സമുദായക്കാര്‍ ചെറിയ സമുദായക്കാരെ ആക്രമിച്ചതായി ലേഖനത്തില്‍ പറയുന്നു.

ലഹളക്കാരുടെ കൈകളില്‍ ഇരുമ്പുവടികളും തോക്കുകളും ഉണ്ടായിരുന്നതായും നാല്‍പ്പതിലേറെ പാവങ്ങള്‍ കൊല ചെയ്യപ്പെട്ടതായും പാവങ്ങളുടെ ഉപജീവനമാര്‍ഗമായ കൊച്ചു കടകള്‍ക്കും സൈക്കിള്‍ റിക്ഷകള്‍ക്കും അവരുടെ വീടുകള്‍ക്കുമെല്ലാം തീയിട്ടതായും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ കലാപത്തില്‍ മറ്റുള്ളവര്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഐബി ജീവനക്കാരനെക്കുറിച്ചോ വെടിയേറ്റു മരിച്ച പോലീസുകാരനെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശമില്ല.

ദല്‍ഹി കലാപത്തെക്കുറിച്ച് പോലീസും അന്വേഷണ ഏജന്‍സികളും പുറത്തുവിടുന്ന വിവരങ്ങള്‍ മറച്ചുവച്ചാണ് ലേഖനം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അധ്യാപകര്‍ക്കും വിദ്യാരംഗം മാസിക നല്‍കുന്നുണ്ട്. കൂടാതെ സ്‌കൂള്‍ ലൈബ്രറികളിലും മാസിക സൂക്ഷിക്കും. മാസിക വായിക്കുന്ന വിദ്യാര്‍ഥികളുടെ മനസ്സിലെല്ലാം ലേഖനം വര്‍ഗീയ വിദ്വേഷമുണ്ടാക്കും.  

വിദ്യാരംഗത്തില്‍ വിവാദ ലേഖനങ്ങള്‍ ഇതിനു മുമ്പും വന്നിട്ടുണ്ട്. 2019 ആഗസ്ത് ലക്കത്തില്‍ മര്യാദാ പുരുഷോത്തമനായ ശ്രീരാമനെ ആക്ഷേപിച്ചു കൊണ്ട് അന്നത്തെ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ലേഖനമെഴുതിയത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി മാസികയായി വിദ്യാരംഗം മാറിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  

തെറ്റായ വിവരങ്ങള്‍  പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി  എടുക്കണം: രാഷ്‌ട്രീയ ശൈക്ഷിക്  മഹാസംഘ്

തിരുവനന്തപുരം: വിദ്യാരംഗം മാസികയിലൂടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തെറ്റായ സന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ചെറിയ സമുദായത്തിനുണ്ടായ കഷ്ടനഷ്ടങ്ങളില്‍ വല്ലാതെ വേദനിക്കുന്ന ലേഖകന്‍ മറ്റുള്ളവര്‍ക്കുണ്ടായ നാശനഷ്ടങ്ങളെ ബോധപൂര്‍വം മറക്കുന്നു. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരമൊരു ലേഖനം വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ കടന്നു കൂടിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര മാനവശേഷി വകുപ്പിന് പരാതി നല്‍കുമെന്നും പി.എസ്. ഗോപകുമാര്‍ പറഞ്ഞു.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.