കുഞ്ഞു ക്വേഡന് ഹെയില്‍സിനെ നമ്മള് മറക്കാനിടയില്ല. കുള്ളന്‍ എന്ന് വിളിച്ച് സഹപാഠികള്‍ തന്നെ കളിയാക്കിയപ്പോള്‍ സ്വന്തം അമ്മയോട് തന്നെ ”ഒന്നു കൊന്നു തരാമോ’ എന്ന് അഭ്യര്‍ഥിച്ച ഒമ്പതുവയസുള്ള ആസ്ട്രേലിയക്കാരന് ക്വേഡന്റെ വീഡിയോ നിറകണ്ണുകളോടെയാണ് ലോകം കണ്ടത്.
ക്വേഡന്റെ വേദന ലോകം ഏറ്റെടുത്തു. ഫുഡ്ബാള്‍ താരങ്ങളും സെലിബ്രിറ്റികളും ക്വേഡന് പിന്തുണയുമായെത്തി. ലോകം മുഴുവന്‍ പിന്തുണയുമായെത്തിയ കുഞ്ഞു ക്വാഡന് ഒരു ആഗ്രഹം പങ്കുവെച്ചിരുന്നു. തനിക്ക് ഒരു സിനിമാ നടനാവണമെന്നായിരുന്നു ക്വാഡന് മനസ്സില്‍ സൂക്ഷിച്ച ആഗ്രഹം. ഗിന്നസ് പക്രുവാണ് ഇക്കാര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ജാനകി എന്ന മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ക്വാഡന്റെ അഭിനയ ആഗ്രഹം സാധിക്കാനായി എത്തിയിരിക്കുന്നത്. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുമെന്നും ക്വാഡനെ സ്വാഗതം ചെയ്യുന്നതായും പക്രുവിന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റിനൊപ്പം ജാനകി സിനിമയുടെ സംവിധായകന് ഉണ്ണിദാസ് കൂടത്തില്‍ ക്വേഡനു എഴുത്തിയ കത്തും പക്രു കമ്ന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: