Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എല്ലാത്തിനും കാരണം കൊറോണയോ?

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന്റെ ഉറ്റബന്ധുക്കളും ഉടയോരുമായ സിഐടിയുവും സിപിഎമ്മും അവരുടെ സഹകരണ പ്രസ്ഥാനങ്ങളുമാണ് മുന്നിട്ടിറങ്ങിയത്. കളക്ടറുടെ ഉത്തരവിനും പോലീസിന്റെ വിലക്കിനും പാര്‍ട്ടിയില്‍ പുല്ലുവില

ഉത്തരന്‍byഉത്തരന്‍
Mar 18, 2020, 05:15 am IST
inMain Article

കൊറോണ എന്ന മഹാവ്യാധി ലോകത്തെയാകെ ഉലച്ചുകൊണ്ടിരിക്കുന്നു. അത് എവിടെചെന്നവസാനിക്കുമെന്ന് പറയാനാവില്ല. മധുരമനോഹര ചൈനയെന്ന് പുകഴ്‌ത്തിയത് മലയാളികളാണല്ലോ. അവിടെയാണ് കൊറോണയുടെ പ്രഭവസ്ഥാനം. കണക്കുപ്രകാരം, നാലായിരത്തോളം പേര്‍ അവിടെ മരിച്ചു. രോഗപ്രതിരോധശക്തി ഏറെ കുറഞ്ഞ ചൈനയിലും ഇറ്റലിയിലും ഇറാനിലുമാണ് മരണസംഖ്യ കൂടിയിട്ടുള്ളത്. ഇന്ത്യയില്‍ നൂറിനുമേല്‍ പേര്‍ക്കേ രോഗലക്ഷണമുള്ളൂ. സാര്‍ക് രാജ്യങ്ങളിലാകട്ടെ ഇരുന്നൂറില്‍ താഴെയും. അത് കൂടാതിരിക്കട്ടെയെന്ന് മാത്രമല്ല, അനുദിനം കുറയട്ടെയെന്നും പ്രാര്‍ഥിക്കാം.

കേരളം തുടക്കത്തില്‍ കൊറോണ വ്യാപനം തടയാന്‍ ജാഗ്രതപുലര്‍ത്തി എന്നതില്‍ അഭിമാനിക്കാം. സര്‍ക്കാരും പൊതുസമൂഹവും ഏറെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. എന്നാല്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന്റെ ഉറ്റബന്ധുക്കളും ഉടയോരുമായ സിഐടിയുവും സിപിഎമ്മും അവരുടെ സഹകരണ പ്രസ്ഥാനങ്ങളുമാണ് മുന്നിട്ടിറങ്ങിയത്. മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് കല്യാണങ്ങള്‍ ലഘൂകരിച്ചു. സിനിമാശാലകള്‍ അടച്ചു. മാളുകള്‍ക്കു ഷട്ടറിട്ടു. ഷൂട്ടിങ്ങുകള്‍ നിര്‍ത്തി. ഉത്സവങ്ങള്‍ ചടങ്ങുകളില്‍ ഒതുക്കി. ശബരിമല തൊട്ട് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പോലും തിറ ഉത്സവം നിര്‍ത്തി. പക്ഷേ, തൃശൂരില്‍ സിഐടിയു സമ്മേളനം മുറപോലെ നടന്നു. വിഴിഞ്ഞത്തും പാര്‍ട്ടി സമ്മേളനം നല്ലരീതിയില്‍ നടത്തി. വാമനപുരത്ത് സഹകരണബാങ്ക് പിടിക്കാന്‍ നിരോധനകാലത്ത് വോട്ടെടുപ്പും ആരംഭിച്ചു. കളക്ടറുടെ ഉത്തരവിനും പോലീസിന്റെ വിലക്കിനും പാര്‍ട്ടിയില്‍ പുല്ലുവില.

കടകള്‍ അടച്ചു. ബസുകള്‍ ഓട്ടം നിര്‍ത്തി. ഓടുന്ന ബസ്സുകളില്‍ ആളൊഴിഞ്ഞു. ഇതൊക്കെയാണെങ്കിലും സിപിഎമ്മിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ് പ്രധാനം. ആരോട് പറയാന്‍! ആരുണ്ട് മറുപടി നല്‍കാന്‍? ഗൃഹസമ്പര്‍ക്കവും പാര്‍ട്ടി പ്രചാരണവും എല്ലാവരും നിര്‍ത്തിയെങ്കിലും ദല്‍ഹി സംഘര്‍ഷത്തിന്റെ പേരില്‍ ബക്കറ്റ് പിരിവിനിറങ്ങാന്‍ മേല്‍ഘടകം നിര്‍ദ്ദേശിച്ചത് പോലും മാറ്റിവയ്‌ക്കാന്‍ തോന്നാത്തവരെക്കുറിച്ചെന്തുപറയാന്‍. പിരിച്ച പണം എങ്ങോട്ട് പോകും, ആര്‍ക്ക് കൊടുക്കും? അതിന് ദല്‍ഹിയില്‍ പാര്‍ട്ടിക്ക് സംവിധാനം വല്ലതുമുണ്ടോ? ആരും ചോദിച്ചുപോകരുത്. ദല്‍ഹിയില്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ആളും അര്‍ത്ഥവുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. ആകെയുള്ളത് എകെജി ഭവനും സീതാറാം യെച്ചൂരിയും അവരുടെ പിന്നാലെ മൈക്കും പിടിച്ചുനടക്കുന്ന ചാനല്‍ പ്രതിഭ(?)കളും മാത്രം.  

എകെജി ഭവന്റെ വൈദ്യുതി നിരക്ക് അടയ്‌ക്കണമെങ്കില്‍ കേരളത്തിലെ പാര്‍ട്ടി കനിയണം. അവരാണ് ദല്‍ഹി കലാപ പീഡിതര്‍ക്കായി ബക്കറ്റ് പിരിവ് നടത്തുന്നത്. നാണം എന്നൊരുവികാരമില്ലാത്തതുകൊണ്ട് ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.

കൊറോണ കേരളത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കും. ടൂറിസം വ്യവസായത്തെ ഇല്ലാതാക്കും, കയറ്റിറക്കുമതി കുറയ്‌ക്കും വ്യാപാരം സ്തംഭിപ്പിക്കും. കേരളം എങ്ങനെ കരകയറുമെന്നൊക്കെ സംസ്ഥാന ധനകാര്യമന്ത്രി വിലപിക്കുകയാണ്. രണ്ട് പ്രളയം വന്നു. എവിടെന്നൊക്കെയോ പണം വന്നു. പ്രഖ്യാപിച്ചപണം പോലും നല്‍കിയില്ല. സാമ്പത്തിക ഞെരുക്കമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കൊറോണ ജനിക്കും മുന്‍പേ കേരളത്തിന്റെ സാമ്പത്തിക രംഗം ഞെരിഞ്ഞമര്‍ന്നില്ലേ? ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗങ്ങള്‍ തന്നെ അതിന്റെ  തെളിവല്ലേ?  മഹാവ്യാധികള്‍ വരുംപോകും. കേരളത്തിന്റെ തകര്‍ച്ച ഇല്ലാതാക്കാന്‍ കരുതല്‍ മതി. കാര്യക്ഷമത മതി. അത് ഇല്ലാത്തതാണ് നമ്മുടെ കഷ്ടം.

Tags: covidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.