Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധത്തില്‍ കടുത്ത വീഴ്ച

അതിനിടെയാണ് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഇറ്റാലിയന്‍ പൗരന്‍ നിരീക്ഷണത്തിനിടെ ഉത്സവത്തില്‍ പങ്കെടുത്തത്.

അനീഷ് അയിലംbyഅനീഷ് അയിലം
Mar 16, 2020, 11:23 am IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലും നിയന്ത്രണങ്ങളിലും കടുത്ത വീഴ്ച. രോഗബാധിതരായ നാലുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണക്കുറവില്‍ സമൂഹമധ്യത്തിലേക്കിറങ്ങിയത്. വര്‍ക്കലയില്‍ ഇറ്റാലിയന്‍ പൗരന്‍ ഉത്സവത്തില്‍ പങ്കെടുത്തു. പേട്ട സ്വദേശിയും വെള്ളനാട് സ്വദേശിയും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാറില്‍ നിന്ന് ബ്രിട്ടീഷ് പൗരനും സംഘവും വിമാനത്തിനുള്ളില്‍ വരെ എത്തി. ഇതെല്ലാം ആരോഗ്യവകുപ്പിന്റെ കടുത്ത വീഴ്ചയാണെന്ന് ആരോപണം ഉയരുന്നു.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. അതിനാലാണ് ഇറ്റലിയില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. തിരുവനന്തപുരം വെള്ളനാടുള്ള യുവാവ് താന്‍ രോഗബാധിത പ്രദേശത്ത് നിന്ന് വരുന്നതാണെന്നും തനിക്ക് രോഗലക്ഷണം ഉണ്ടെന്നും വിമാനത്താവളത്തില്‍ വ്യക്തമാക്കി. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. സ്വകാര്യവാഹനത്തില്‍ വീട്ടിലെത്തിയപ്പോള്‍ രോഗലക്ഷണത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തി. സ്രവങ്ങള്‍ പരിശോധനയ്‌ക്ക് നല്‍കിയിട്ടും ആംബുലന്‍സ് വിട്ടുനല്‍കിയില്ല. ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ പോകേണ്ടി വന്നു. രോഗം സ്ഥിരീകരിച്ചശേഷമാണ് ആംബുലന്‍സില്‍ ഐസൊലേഷനിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലുണ്ടായിരുന്ന പേട്ട സ്വദേശി തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ജനറല്‍ ഒപിയിലെത്തി. ഓട്ടോറിക്ഷയില്‍ നഗരം ചുറ്റി. രോഗം കടുത്തതോടെയാണ് അയാളെയും മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്.  

അതിനിടെയാണ് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഇറ്റാലിയന്‍ പൗരന്‍ നിരീക്ഷണത്തിനിടെ ഉത്സവത്തില്‍ പങ്കെടുത്തത്. അയാള്‍ക്കൊപ്പമുണ്ടായിരുന്ന കശ്മീരി യുവാവിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭയപ്പാടിലായതോടെ തലസ്ഥാന ജില്ല ഹര്‍ത്താലിന് സമാനമായി. ഇതിന് പിന്നാലെ സംസ്ഥാനത്താകെ ഭീതി പരത്തിയാണ് മൂന്നാറില്‍ നിന്നും കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും  17 അംഗസംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി വിമാനത്തിനുള്ളില്‍ കയറിയത്.  

കെടിഡിസിയിലെ ഉന്നതന്‍ ഇടപെട്ടാണ് ഇവര്‍ക്ക് പോകാനുള്ള സൗകര്യം ഒരുക്കിയതെന്നാണ് സൂചന. റിസോര്‍ട്ട് മാനേജര്‍ പറയുന്നത് ഏജന്റ് വന്ന് ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ട് പോയെന്നാണ്. ആരോഗ്യവകുപ്പിന്റെ മാത്രമല്ല സര്‍ക്കാരിന്റെ നിരീക്ഷണത്തിലുള്ളവരെ രാത്രി ഒളിച്ചു കടത്തിയിട്ടും സംഭവം അറിയുന്നത് രാവിലെയാണെന്നത് സംശയം ഉയര്‍ത്തുന്നു. പോലീസും ഇത്രയധികം സന്നാഹങ്ങളും ഉള്ളപ്പോള്‍ വിദേശ പൗരന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ വച്ച് മാത്രം വിമാനത്തില്‍ കയാറാതെ തടയാനാകും. മാത്രമല്ല പോലീസിന് ഇവര്‍ സഞ്ചരിച്ച വാഹനം മൂന്നാര്‍ ടൗണ്‍ കടക്കാന്‍പോലും കഴിയാതെ തടയാനാകും. ഇതൊക്കെ പകല്‍പോലെ വ്യക്തമാകുമ്പോഴാണ് വിദേശികള്‍ കടന്നുകളഞ്ഞുവെന്ന ന്യായം ആരോഗ്യമന്ത്രി ഉയര്‍ത്തുന്നത്. ബ്രിട്ടീഷ് പൗരന്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ കെടിഡിസി ഹോട്ടലിലെ ജീവനക്കാര്‍ക്ക് യാതൊരു നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ലെന്നും പലരും അവധിയില്‍ വരെ പോയിട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍coronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.