Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊക്കയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകം മകനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത് അച്ഛന്‍

മേലുകാവ് കോണിപ്പാട്-ഇരുമാപ്രാ റോഡില്‍ പള്ളിക്ക് സമീപം കൊക്കയില്‍ 20 അടിയോളം താഴ്ചയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. വയറില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയ നിലയിലുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 11:07 am IST
inKerala

പാലാ: മേലുകാവ് ഇരുമാപ്രാ പള്ളിക്ക് സമീപം കൊക്കയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ശല്യക്കാരനായ മകനെ അച്ഛന്‍ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയശേഷം കൊക്കയില്‍ തള്ളുകയായിരുന്നു. ഇളയ മകന്‍ ജോണ്‍സണ്‍ ജോബി (ഗോവിന്ദന്‍-37)  കൊല്ലപ്പെട്ട കേസില്‍ അച്ഛന്‍ മൂന്നിലവ് കൊന്നക്കല്‍ ചാക്കോ(പാപ്പന്‍-68)യെ ആണ് പോലീസ് അറസ്റ്റു ചെയ്തത്.

മേലുകാവ് കോണിപ്പാട്-ഇരുമാപ്രാ റോഡില്‍ പള്ളിക്ക് സമീപം കൊക്കയില്‍ 20 അടിയോളം താഴ്ചയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. വയറില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയ നിലയിലുമായിരുന്നു.

പോലീസ് പറയുന്നതിങ്ങനെ: സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായിരുന്ന ജോണ്‍സണ്‍ വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ഇയാളുടെ മദ്യപിച്ചുള്ള ശല്യവും ഉപദ്രവവും കാരണം ഭാര്യ കുട്ടിയുമായി പിണങ്ങി പോയിരുന്നു. ഇതിന് ശേഷം വീട് നശിപ്പിച്ചു കളഞ്ഞ ജോണ്‍സണ്‍ പലപ്പോഴും മദ്യപിച്ച് വഴിയരികിലായിരുന്നു കിടന്നിരുന്നത്. ഇയാളുടെ ശല്യം മൂലം അച്ഛന്‍ ചാക്കോയും ഭാര്യയും ചാക്കോയുടെ അമ്മയും മൂന്നിലവ് എട്ടൊന്നില്‍ വാടക വീട്ടിലായിരുന്നു താമസം.  

കഴിഞ്ഞ ഒമ്പതിന് ചാക്കോയുടെ വീട്ടിലെത്തിയ ജോണ്‍സന്‍ അച്ഛനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഗതികെട്ട ചാക്കോ കമ്പിവടിക്ക് ജോണ്‍സന്റെ കാലില്‍ അടിച്ചു. ഇതില്‍ വൈരാഗ്യം തോന്നിയ ജോണ്‍സണ്‍ 11ന് രാത്രി ഒമ്പതോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തി അകത്തുള്ള സാധന സാമഗ്രികള്‍ നശിപ്പിച്ചു. ഇതിന് ശേഷം പ്രധാന മുറിയിലിരിക്കുകയായിരുന്ന ജോണ്‍സനെ ചാക്കോ ചുറ്റിക കൊണ്ട് തലയ്‌ക്ക് പിന്നിലും ചെവിയുടെ ഭാഗത്തും ഇടിച്ചു.  

ജോണ്‍സനെ കൊലപ്പെടുത്തുന്നത് ചാക്കോയുടെ ഭാര്യയും അമ്മയും കാണാനിടയായി. കുഴഞ്ഞുവീണ അമ്മയെ ചാക്കോയും ഭാര്യയും ചേര്‍ന്ന് ഈരാറ്റുപേട്ടയിലെ പിഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് മൃതദേഹം സഹോദരന്റെ അഞ്ചുകുടിയാറിലുള്ള വീട്ടിലെത്തിച്ച ശേഷം ചാക്കോ തിരികെ വാടക വീട്ടിലെത്തി പുലര്‍ച്ചെ മൂന്ന് മണിയോടെ ജോണ്‍സന്റെ മൃതദേഹം പ്ലാസ്റ്റിക് കയര്‍ കെട്ടി വലിച്ച് ജീപ്പില്‍ കയറ്റി മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിജനമായ ഇരുമാപ്രായിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം അമ്മയുടെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തു.

11-ന് രാത്രി ഓട്ടോറിക്ഷയില്‍ ജോണ്‍സണ്‍ മൂന്നിലവില്‍ വന്നിറങ്ങിയതായും രാത്രി വീട്ടില്‍ വഴക്കുണ്ടായതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാക്കോയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നിലവിലെ വാടക വീട്ടില്‍ കണ്ട രക്തക്കറകള്‍ പോലീസിന് തെളിവായി. കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയറിന്റെ ബാക്കി ഭാഗങ്ങളും കണ്ടെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ നേരിട്ടായിരുന്നു അന്വേഷണം. പാലാ ഡിവൈഎസ്പിഷാജിമോന്‍ ജോസഫ്, മേലുകാവ് എസ്‌ഐ ലെബിമോന്‍, നൗഷാദ്, സുനില്‍,പാലാ എസ്‌ഐ ഹാഷിം, തോമസ് സേവ്യര്‍, അരുണ്‍ചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.