ലിസ്ബണ്‍: കൊറോണ വൈറസ് ബാധയ്ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ പോര്‍ച്ചുഗല്‍ സര്‍ക്കാരിനൊപ്പം അണിചേര്‍ന്ന് പ്രശസ്ത പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലില്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റി. ക്രിസ്റ്റ്യാനോ ഇപ്പോള്‍ കളിക്കുന്ന ഇറ്റാലിയന്‍ ക്ലാബ്ബായ യുവന്റസിന്റെ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. പോര്‍ച്ചുഗലില്‍ 169 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരുടെയും ജീവനെടുത്തിട്ടില്ലെങ്കിലും കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. ദേശീയ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോയുടെ ബ്രാന്‍ഡായ സിആര്‍7ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഈ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമായിരിക്കും. ഇവിടെ പ്രവര്‍ത്തിക്കാനെത്തുന്ന ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതും ക്രിസ്റ്റ്യോനോ തന്നെ.
യുവന്റസില്‍ ക്രിസ്റ്റ്യോനോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ യുവന്റസ് താരങ്ങളും പരിശീലകരും നിരീക്ഷണത്തിലാണ്. പോര്‍ച്ചുഗലിലെ വീട്ടിലാണ് ക്രിസ്റ്റ്യോനോ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: