ടോക്കിയോ: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കണമെന്ന നിര്‍ദേശങ്ങള്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ തള്ളിക്കളഞ്ഞു.
നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈയില്‍ തന്നെ ഒളിമ്പിക്‌സ് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിനെ തുടര്‍ന്നാണ് ഷിന്‍സോയുടെ പ്രതികരണം.
ഇന്റര്‍ നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി ഓഫീഷ്യല്‍സ് അടക്കമുള്ളവരുമായി ബന്ധപ്പെട്ടുവരുകയാണ്. ജൂലൈയില്‍ തന്നെ ഒളിമ്പിക്‌സ് നടത്താനാണ് ഞങ്ങളുടെ ആഗ്രഹം. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കാനോ റദ്ദാക്കാനോ ഉദ്ദേശമില്ല, ഷിന്‍സോ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപുമായി ഷിന്‍സോ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ വിജയത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്ന് ട്രംപ് സമ്മതിച്ചതായി ഷിന്‍സോ വെളിപ്പെടുത്തി. ജൂലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ്.
















