Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം പ്രളയത്തട്ടിപ്പ്, ആത്മഹത്യ; സക്കീര്‍ ഹുസൈനെ തൊടാന്‍ പാര്‍ട്ടിക്കും പേടി

കാക്കനാട്, ഏലൂര്‍ വ്യവസായ മേഖല ഉള്‍പ്പെടുന്ന കളമശേരി ഏരിയ കമ്മിറ്റി പാര്‍ട്ടിയുടെ പ്രധാന പിരിവുകേന്ദ്രം കൂടിയാണ്. സക്കീറിന്റെ സാമ്പത്തികശക്തിയും സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിസ്സഹായാവസ്ഥയ്‌ക്ക് മറ്റൊരു കാരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 09:38 am IST
inKerala

കൊച്ചി: സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഒന്നൊന്നായി വരുമ്പോഴും നടപടിയെടുക്കാനാകാതെ പാര്‍ട്ടി  ജില്ലാ നേതൃത്വം നിസ്സഹായാവസ്ഥയില്‍. ഇയാള്‍ക്ക് ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ പൂര്‍ണ സംരക്ഷണം കിട്ടുന്നതിനാല്‍ ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് ഒന്നും ചെയ്യാനാവുന്നില്ല.

മോഹനന്‍ ജില്ലാ സെക്രട്ടറിയാണെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണം മറ്റു പലരിലുമാണ്.  ശക്തമായ സാമ്പത്തിക ഭദ്രത വശത്താക്കിയ സക്കീറുമായി പാര്‍ട്ടിയിലെ സുഖലോലുപരായ പല നേതാക്കളും അടുപ്പത്തിലാണ്. പാര്‍ട്ടിയുടെ ‘ക്വട്ടേഷന്‍’ നടത്തിപ്പുകാരായ ‘കറുകപ്പള്ളി സംഘം’ സക്കീറിന്റെ കിങ്കരന്മാരാണ്. കാരായിമാരുടെ സംരക്ഷണം ഇവര്‍ക്കായിരുന്നു. കണ്ണൂരില്‍ ക്രിമിനല്‍ കേസില്‍പ്പെടുന്ന സഖാക്കള്‍ക്ക് ഒളിത്താവളമൊരുക്കുന്നത് കളമശേരിയിലാണ്.  

കാക്കനാട്, ഏലൂര്‍ വ്യവസായ മേഖല ഉള്‍പ്പെടുന്ന കളമശേരി ഏരിയ കമ്മിറ്റി പാര്‍ട്ടിയുടെ പ്രധാന പിരിവുകേന്ദ്രം കൂടിയാണ്. സക്കീറിന്റെ സാമ്പത്തികശക്തിയും സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിസ്സഹായാവസ്ഥയ്‌ക്ക് മറ്റൊരു കാരണമാണ്. കളമശേരി പോലീസ് സ്റ്റേഷനിലെ ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തികൂടിയാണ്  സക്കീര്‍ ഹുസൈന്‍. വെണ്ണലയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാലാരിവട്ടം പോലീസ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ  കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും എളമരം കരീം അന്വേഷണം നടത്തുകയും ചെയ്തു. അന്ന് സക്കീര്‍ ഹുസൈന്‍ നിരപരാധിയാണെന്നായിരുന്നു കണ്ടെത്തല്‍.  

ഇതോടെ 2017 നവംബറില്‍ സക്കീര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ സക്കീറിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സി.എം. ദിനേശ്മണി, പി.ആര്‍. മുരളീധരന്‍ എന്നിവരെ പാര്‍ട്ടി നിയോഗിച്ചു.  ഇതിനിടെ, കളമശേരി എസ്‌ഐ അമൃതരംഗനെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഏറ്റവും ഒടുവിലാണ് പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സക്കീറിന്റെ പേര് ഉയര്‍ന്നത്. പ്രളയ ഫണ്ട് തട്ടിപ്പില്‍ വിവാദമായ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ സിയാദ് വാഴക്കാല കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീറിന്റെ പേരുണ്ട്.  

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ സിയാദിന്റെ മരണത്തില്‍ പാര്‍ട്ടി അന്വേഷണം അനിവാര്യമാണെന്നും സക്കീര്‍ ഹുസൈന്‍ സ്ഥാനം ഒഴിയണമെന്നും മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ്  ആവശ്യപ്പെട്ടു.  

സ്ഥിരമായി ഒരു നേതാവ് വിവാദങ്ങളില്‍ അകപ്പെടുന്നത് പാര്‍ട്ടിയുടെ യശസ് നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.  പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. പണം തട്ടിയവരില്‍ നിന്ന് മുഴുവന്‍ തുകയും തിരിച്ചു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിയാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നവര്‍ക്കെല്ലാമെതിരെ കേസെടുക്കണമെന്ന് ബിജെപിജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.