Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിതാ ജീവിതത്തിലും കൂട്ട് ഭര്‍ത്താവ്

'കവിതാരാമ'ത്തില്‍130 ലേറെ കവിതകള്‍ ഇതിനോടകം അപ്‌ലോഡ് ചെയ്തു. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ കവിതകള്‍ ആണ് പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയില്‍ ഒന്ന് വീതമായി. വിശേഷ ദിവസങ്ങള്‍ വന്നാല്‍ അതുമായി ബന്ധപ്പെട്ട കവിതകള്‍ അപ്ലോഡ് ചെയ്യും. ഏകദേശം 16,295 പേര്‍ കവിതാരാമം യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തു. ചങ്ങമ്പുഴയുടെ രമണന്‍ നാല് ലക്ഷത്തോളം പേരാണ് ഈ ചാനലിലൂടെ കേട്ട് ആസ്വദിച്ചത്

വിനീത വേണാട്ട് by വിനീത വേണാട്ട്
Mar 8, 2020, 03:41 am IST
in Varadyam

‘കവിതാരാമ’ത്തില്‍130 ലേറെ കവിതകള്‍ ഇതിനോടകം അപ്‌ലോഡ് ചെയ്തു. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ കവിതകള്‍ ആണ് പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയില്‍ ഒന്ന് വീതമായി. വിശേഷ ദിവസങ്ങള്‍ വന്നാല്‍ അതുമായി ബന്ധപ്പെട്ട കവിതകള്‍ അപ്ലോഡ് ചെയ്യും. ഏകദേശം 16,295 പേര്‍ കവിതാരാമം യൂട്യൂബ്  ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തു. ചങ്ങമ്പുഴയുടെ രമണന്‍ നാല് ലക്ഷത്തോളം പേരാണ് ഈ ചാനലിലൂടെ കേട്ട് ആസ്വദിച്ചത്. വൈലോപ്പള്ളിയുടെ മാമ്പഴത്തിന് രണ്ട് ലക്ഷത്തോളവും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിക്ക് ഒരു ലക്ഷത്തോളവും ചങ്ങമ്പുഴയുടെ മലരണിക്കാടുകള്‍ക്ക് രണ്ടരലക്ഷത്തിലേറേയും ആസ്വാദകരുണ്ടായി.

കവിത ചൊല്ലാന്‍ ആരു വിളിച്ചാലും പോകും. കുട്ടികള്‍ക്ക് കിട്ടുന്ന ഒരു വേദി നഷ്ടപ്പെടുത്തില്ല. ലോകത്ത് പല ഭാഗങ്ങളിലായുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ വഴി കവിത പഠിക്കുന്നുണ്ട്. കാവ്യകേളിയിലും പരിശീലനവും നല്‍കുന്നുണ്ട്.  മാമ്പഴം സീസണ്‍ ഒന്നിലെ വിജയി ലക്ഷ്മി ദാസ്, ശ്രീകാന്ത് നമ്പൂതിരി, അനഘ കോലത്ത്, അമൃതരാജ് ഇവരെല്ലാം പ്രിയ ശിഷ്യരാണ്. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രമാണ് തങ്ങളെപ്പോലുള്ള കവിതാപ്രേമികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നതെന്ന് ടീച്ചര്‍ പറയുന്നു.  

കവി എന്‍.കെ.ദേശം, ആലങ്കോട് ലീലാകൃഷ്ണന്‍, എസ്. രമേശന്‍ നായര്‍, റഫീക് അഹമ്മദ്, വിജയലക്ഷ്മി ഇവരെല്ലാം കവിതാരാമത്തിന്റെ ആരാധകരാണ്. സരസമ്മ ടീച്ചറെ കൂടെക്കൂടെ വിളിച്ച് അഭിനന്ദനമറിയിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കവി മധുസൂദനന്‍ നായര്‍ക്കും ടീച്ചറിന്റെ ഈ ഉദ്യമത്തോട് നല്ല മതിപ്പാണ്. റിയാലിറ്റി ഷോ മാമ്പഴത്തിലൂടെ ശ്രദ്ധേയരായ ശിഷ്യര്‍, കവിതാമത്സരത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍, വാട്സ്ആപ് ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ അങ്ങനെ നിരവധി പേരാണ് ചാനലിലേക്ക് കവിത ആലപിക്കുന്നത്. കവിതകള്‍ കണ്ടെത്തുന്നതിന് പ്രചോദനവും പ്രോത്സാഹനവുമായി കൂടെ നില്‍ക്കുന്ന ഭര്‍ത്താവ് കേശവന്‍ നായരാണ് കവിത സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതും. ടീച്ചറിന് കുടുംബം  പരിപൂര്‍ണ പിന്തുണ നല്‍കുന്നു.  ബാലേന്ദു എന്ന പേരിലെഴുതുന്ന ചന്ദ്രശേഖര്‍,  ബാലസാഹിത്യകാരന്‍ മുത്തലപുരം മോഹന്‍ ദാസ് എന്നിവര്‍ സഹോദരങ്ങളാണ്.  

സരസമ്മ ടീച്ചറെ ഹൈടെക് അമ്മയാക്കിയ മകന്‍ അരുണ്‍, സഹോദരന്‍ മുത്തലപുരം മോഹന്‍ദാസിന്റെ മകന്‍ ചന്തുമോഹന്‍, ഭാര്യ ശ്രീലക്ഷ്മി എന്നിവരാണ് ചാനലിന് വേണ്ട സാങ്കേതിക സഹായം നല്‍കുന്നത്. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച സഹോദരന്‍ ശശികുമാറാണ് കവിതയ്‌ക്ക് ആവശ്യമായ പശ്ചാത്തല ദൃശ്യങ്ങള്‍ കണ്ടെത്തുന്നത്.  കൂത്താട്ടുകുളം സ്വദേശി വൈശാഖ് ഗോപി കവിതയെ കൂടുതല്‍ ശ്രവ്യ സുന്ദരമാക്കുന്നു.

മൂത്തമകന്‍ ഡോ.പ്രവീണ്‍ അമേരിക്കയില്‍ ട്യൂമര്‍ ഇമ്യൂണോളജിയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: മഞ്ജു. മക്കള്‍ ആനന്ദ്, ഭരത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടറുടെ സെക്രട്ടറിയാണ് ഇളയമകന്‍ അരുണ്‍. ഭാര്യ കാക്കനാട് രാജഗിരി ക്രിസ്തുജ്യോതിയില്‍ സയന്‍സ് അധ്യാപികയായ രാജലക്ഷ്മി. രവിശങ്കര്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.  

2011 ല്‍ മലയാള ഭാഷയ്‌ക്കും കാവ്യശാഖയ്‌ക്കും നല്‍കുന്ന സേവനങ്ങള്‍ മാനിച്ച് എറണാകുളം ജില്ലാ ഭരണകൂടം മലയാള ദിനത്തില്‍ പുരസ്‌കാരം നല്‍കി ടീച്ചറെ ആദരിച്ചിരുന്നു. അക്ഷരശ്ലോക സമിതികളുടെ ബഹുമതികള്‍ക്കും അര്‍ഹയായി. ഫേസ്ബുക്കില്‍ നര്‍മം കലര്‍ന്ന, സരസമായ കുറിപ്പുകള്‍ എഴുതാറുണ്ട്. ധാരാളം വായനക്കാര്‍ ഇതിനുമുണ്ട്. എന്നാലും കവിത എഴുത്തില്‍ കൈവച്ചിട്ടില്ല. മുത്തലപുരം കൂരാപ്പിള്ളില്‍ കൃഷ്ണന്‍ നായരുടേയും ജാനകിയമ്മയുടേയും ഈ നാലാമത്തെ മകള്‍ക്ക് കവിതവിട്ടൊരു ജീവിതമില്ല. ഇടപ്പള്ളി കൂനംതൈയ്‌ക്ക് അടുത്ത് സാകേതത്തില്‍ കവിതയുടെ ലോകത്ത് ടീച്ചര്‍ സദാ തിരക്കിലാണ്.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.