Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എന്തുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസും മീഡിയാ വണ്ണും

കേരളത്തിലെ മാധ്യമ ലോകവും ജനങ്ങളും ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണിത്. എന്തുകൊണ്ട് കേരളത്തിലെ രണ്ടു മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടി എന്നതാണ് അതില്‍ പ്രധാനം. ബിജെപിയേയും നരേന്ദ്രമോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത നിരവധി ദേശീയ മാധ്യമ വമ്പന്മാര്‍ ഉണ്ട്. കൈരളിയും ജയ്ഹിന്ദും പോലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണ് തങ്ങളുടേതെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ചാനലുകളുമുണ്ട്. അവര്‍ക്കൊന്നും നിരോധനം ഏര്‍പ്പെടുത്താതെ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും മാത്രം എന്തേ എന്ന ചോദ്യത്തിനുത്തരമാണ് അവര്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യം.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 7, 2020, 05:29 pm IST
inArticle

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തുള്ളത് 892 ടെലിവിഷന്‍ ചാനലുകളാണ്. ഇതില്‍ 403 എണ്ണവും ന്യൂസ് ചാനലുകളും. അക്കൂട്ടത്തില്‍ രണ്ട് പ്രാദേശിക ചാനലുകളാണ് ഏഷ്യാനെറ്റും മീഡിയ വണ്ണും. ബിജെപി നേതാവ് രാജീവ് ചന്ദ്ര ശേഖരാണ് ഉടമയെങ്കിലും സിപിഎംതാത്വികാചാര്യന്റെ   മകന്‍ ചീഫ് എഡിറ്ററായ ഏഷ്യാനെറ്റ് ഒരു സമ്പൂര്‍ണ്ണ ബിജെപി വിരുദ്ധ മാധ്യമമാണ്.  എഡിറ്റോറിയലില്‍ കൈകടത്തില്ലന്ന ഉടമയുടെ അവകാശവാദം താത്വികമൊന്നുമല്ല.. കേരളത്തിലെ രാഷ്‌ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യത്തില്‍ ബിജെപിയുടെ മേല്‍ കുതിര കയറുന്നതാണ് റേറ്റിംഗ് കൂടാനും പരസ്യ വരുമാനം ഉയരാനും നല്ലതെന്ന തിരിച്ചറിവാണ് കാര്യം. മുസ്ലീം വര്‍ഗ്ഗീയതയ്‌ക്ക് താത്വിത അടിത്തറ പാകാന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തിപോലും ചെയ്യാന്‍ മടിക്കാത്ത ജമാ അത്ത ഇസ്ലാമിയുടെ കാഴ്ചയും കാഴ്ചപ്പാടുമാണ് മീഡിയ വണ്‍. ബിജെപി വിരുദ്ധതയ്‌ക്ക് ഉപരി മറ്റു പല ലക്ഷ്യങ്ങളും മീഡിയാ വണ്ണിനുണ്ട്. പരസ്യ വരുമാനമോ റേറ്റിംഗ് വര്‍ധനവോ മാത്രമല്ലത്. ഈ രണ്ടു ചാനലുകളുടെ സംപ്രേക്ഷണമാണ് വര്‍ഗ്ഗിയ കലാപം പരത്താന്‍ ശ്രമിച്ചു എന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്.

കേരളത്തിലെ മാധ്യമ ലോകവും ജനങ്ങളും ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണിത്. എന്തുകൊണ്ട് കേരളത്തിലെ രണ്ടു മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടി എന്നതാണ് അതില്‍ പ്രധാനം. ബിജെപിയേയും നരേന്ദ്രമോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത നിരവധി ദേശീയ മാധ്യമ വമ്പന്മാര്‍ ഉണ്ട്. കൈരളിയും ജയ്ഹിന്ദും പോലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണ് തങ്ങളുടേതെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ചാനലുകളുമുണ്ട്. അവര്‍ക്കൊന്നും നിരോധനം ഏര്‍പ്പെടുത്താതെ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും മാത്രം എന്തേ എന്ന ചോദ്യത്തിനുത്തരമാണ് അവര്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യം. വര്‍ഗ്ഗീയ കലാപത്തിന് ആക്കം കൂട്ടാനുള്ള ശ്രമം. അതും ബോധപൂര്‍വം കള്ളം പ്രചരിപ്പിച്ച്.

ദല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളികള്‍ കത്തിച്ചതായിട്ടാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍.സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് സാധൂകരിക്കുന്ന വീഡിയോ ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചില്ല. പള്ളി കത്തിയത് വ്യാജ പ്രചരണമാണെന്ന് തെളിയുകയും ചെയ്തു. ‘ജാഫ്രാബാദിലും മജ്പൂരിലും പള്ളികള്‍ക്ക് തീയിട്ടപ്പോള്‍ ദല്‍ഹി പോലീസ് നിശബ്ദ കാണികളായിരുന്നു. മതം ചോദിച്ച ശേഷമാണ് കലാപകാരികള്‍ ആക്രമിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളില്‍ മുസ്ലീം വീടുകള്‍ ആക്രമിക്കപ്പെടുകയും മുസ്ലീങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തു. അക്രമം നടന്ന് മൂന്നാം ദിവസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.’ എന്നൊക്കെ ആവേശത്തില്‍ സുനില്‍ വിളിച്ചു പറഞ്ഞു. മതസ്നേഹമുള്ള മുസ്ലീമിനുള്ളില്‍ ദു:ഖവും തീവ്രസ്വഭാവക്കാരില്‍ ഹിന്ദു വിരുദ്ധതയും കുത്തിക്കയറ്റുന്ന റിപ്പോര്‍ട്ടിംഗായിരുന്നു നടത്തിയത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠവും മനുഷ്യ സ്നേഹത്തിന്റെ മഹത്വവും മറന്നുള്ള പ്രകടനം. കലാപകാരികളുടെ മാനസികാവസ്ഥ വച്ചുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനം.. അതിന് വില നല്‍കിയേ പറ്റൂ. നിരോധനം ചെറിയ ശിക്ഷ മാത്രമാണ്. കുറ്റം ഏറ്റു പറഞ്ഞ്  നിരുപാധികം ക്ഷമ ചോദിക്കാന്‍  മാധ്യമ സ്ഥാപനം തയ്യാറായി. അതുമാത്രം പോര. ഒന്നാം പ്രതിയായ റിപ്പോര്‍ട്ടര്‍ പ്രായശ്ചിത്തം ചെയ്യണം. അല്ലെങ്കില്‍ ഇനിയും ഈ പണിക്ക് നില്‍ക്കരുത്.

മീഡിയാ വണ്ണില്‍ നിന്ന് അങ്ങനെ ഒന്നു പ്രതീക്ഷിക്കേണ്ട. മുസ്ലീങ്ങള്‍ അക്രമണം നടത്തുന്ന ചിത്രങ്ങള്‍ കാണിച്ചിട്ട് ഹിന്ദുക്കള്‍ ആക്രമണം നടത്തുന്നതായി തത്സമയം വാര്‍ത്ത നല്‍കുകയായിരുന്നു മീഡിയ വണ്‍. എന്നാല്‍ അക്രമകാരികള്‍ റിപ്പോര്‍ട്ടര്‍മാരെ വളഞ്ഞപ്പോള്‍ ‘ഞങ്ങളും നിങ്ങളുടെ ആളുകളാ, മുസ്ലീങ്ങളാണ്’ എന്നു വിളിച്ചു പറയുകയും തെളിവിനായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. ഇതെല്ലാം മീഡിയവണ്‍ ചാനലിലൂടെ തന്നെ  ലോകരെല്ലാം കണ്ടതാണ്. ദൈവത്തിന്റെ അദൃശ്യകരം പോലെയായിരുന്നു അത്. കൊറോണ വൈറസ് പേടിയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉപേക്ഷിക്കണമെന്ന് ചീഫ് എഡിറ്റര്‍ അഭിപ്രായം പറഞ്ഞ ദിവസം തന്നെ ഏഷ്യാനെറ്റിനു വിലക്കു വന്നതും ഈശ്വരന്റെ കളിയോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

നിയമ പ്രകാരം കുറ്റം ചെയ്തതിനുള്ള ശിക്ഷയായിരുന്നു രണ്ടു ചാനലുകള്‍ക്കും കിട്ടിയത്. ഉച്ചയക്ക് ഉച്ചപ്പടം ഇട്ടതിന് കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ചാനലിനും വിലക്ക് വീണിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് ദേശീയ ചാനലായ എന്‍ഡിടിവിയ്‌ക്കും പണികിട്ടിയിരുന്നു. ഇതൊക്കെ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായിട്ടും അടിയന്തരവസ്ഥയിലെ മാധ്യമ വിലക്കിനു സമാനം എന്നൊക്കെയാണ് വിലാപം.  രണ്ടു ചാനലുകള്‍ തെറ്റു ചെയ്യുകയും അതിന് ശിക്ഷ കിട്ടുകയും ചെയ്തത് എങ്ങനെ മാധ്യമ സ്വാതന്ത്ര്യ ധ്വംസനമാകും. മാധ്യമങ്ങള്‍ക്കെല്ലാം കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥക്കാലവും ഈ നടപടിയും തമ്മില്‍  എന്തു സമാനത.  ഇന്ദിരാഗന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് മാധ്യമ പ്രവര്‍ത്തകരെങ്കിലും, അന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ കഴിയേണ്ടി വന്ന നേതാക്കളാണ് ഇന്ന് രാജ്യം ഭരിക്കുന്നവര്‍ എന്നെങ്കിലും ഓര്‍ക്കേണ്ടേ. 48 മണിക്കൂര്‍ വിലക്കായിരുന്നു നിയമപരമായി നല്‍കിയതെങ്കിലും അതിനു മുന്‍പുതന്നെ അതു നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ഇക്കാര്യത്തില്‍ മുന്‍ വിധിയോ വൈരാഗ്യമോ ഇല്ല എന്നതിന് തെളിവാണ്. അതു മനസ്സിലാക്കിയെങ്കിലും നേരെ ചൊവ്വേ നിര്‍ഭയം വാര്‍ത്ത നല്‍കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. മാധ്യമ പ്രവര്‍ത്തകന്റെ മോദി വിരുദ്ധതയും ബിജെപി ശത്രുതയും ഒക്കെ ഫെയ്‌സ്ബുക്കിലോ വാട്സ് അപ്പിലോ എഴുതി തീര്‍ക്കുക. അല്ലെങ്കില്‍ പണികിട്ടുക സ്ഥാപനത്തിനാകും. മോദിയെ തെറിവിളിക്കാന്‍ തെരുവിലിറങ്ങാന്‍ യൂണിയന്‍ നേതാക്കള്‍ ഉണ്ടാകുമെങ്കിലും പണിപോകുമ്പോള്‍ സഹതപിക്കാന്‍ പോലും ആരും കാണില്ലന്ന് മാധ്യമ സുഹൃത്തുക്കളും കരുതിയാല്‍ നന്ന്.

Tags: മീഡീയ വണ്‍asianet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

Entertainment

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026, മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

Kerala

വാര്‍ത്താ വിലക്ക് ഹര്‍ജിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴയിട്ട് കോടതി

Miniscreen

മെഗാ ലോഞ്ച് ഇവൻറ് “സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ്”

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.