സുഭാഷഃ പ്രണവാനന്ദഃ ക്രാന്തിവീരോ വിനായകഃ
ഠക്കരോ ഭീമറാവശ്ച ഫുലേ നാരായണ ഗുരുഃ
നേതാജി സുഭാഷ്ചന്ദ്ര ബോസ് കട്ടക്കിലെ(ഒറീസ) പ്രസിദ്ധ അഭിഭാഷകനായിരുന്ന ജാനകീനാഥ ബോസിന്റെ പുത്രനായിരുന്നു. ഐസിഎസ് പരീക്ഷയില്‍ വിജയം നേടിയെങ്കിലും അദ്ദേഹം തനിക്കു ലഭിച്ച ഉന്നത സര്‍ക്കാര്‍ ഉദ്യോഗം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യസമരമുഖത്തേക്ക് ഇറങ്ങി. ഗാന്ധിജി ആഗ്രഹിച്ചിരുന്ന വ്യക്തിയെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തി. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് ഒളിച്ച് വിദേശത്തെത്തി. ഇംഗ്ലണ്ടില്‍ വച്ച് രണ്ടാം ലോകമഹായുദ്ധത്തില്‍ ഇദ്ദേഹം അകപ്പെട്ടു. ഈ സ്ഥിതി മുതലെടുത്ത അദ്ദേഹം ഇംഗ്ലണ്ടിന്റെ ശത്രുരാജ്യമായ ജപ്പാന്റെ സഹായം സ്വീകരിച്ച് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ വികസിപ്പിക്കുകയും ഇംഗ്ലീഷുകാര്‍ക്കെതിരെ സായുധ സമരം നടത്തുകയും ഭാരതത്തിന്റെ വടക്കുകിഴക്കേ അതിര്‍ത്തിയിലൂടെ മുന്നേറുകയും ചെയ്തു. 1945 ല്‍ ജപ്പാന്റെ പരാജയത്തെ തുടര്‍ന്ന് അദ്ദേഹം ഒരു വിമാനത്തില്‍ സുരക്ഷിതമായൊരു സ്ഥാനം തേടി പുറപ്പെട്ടു. അദ്ദേഹം ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത പരന്നെങ്കിലും ഇന്നും അത് ദുരൂഹമായി തുടരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവന, സൈന്യത്തില്‍ അദ്ദേഹം വളര്‍ത്തിയെടുത്ത തിരിച്ചറിവു മൂലം ഭാരതീയരുടെ കൈകളില്‍ തോക്കു പിടിപ്പിച്ച് ഭാരതത്തെ അധീനതയില്‍ വയ്‌ക്കുന്ന നയം ഇനി ബ്രിട്ടീഷുകാര്‍ക്ക് തുടരാനാവില്ല എന്നതായിരുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















