കൊല്ലം: സംസ്ഥാനത്തെ നിരത്തുകളില്‍ പത്ത് വര്‍ഷത്തിനിടയില്‍ വര്‍ധിച്ച ഇരുചക്രവാഹനങ്ങള്‍ 1.71 മടങ്ങ്. നിരത്തുകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന വാഹനം ഇരുചക്രവാഹനങ്ങള്‍ തന്നെ. ഗതാഗത കമ്മീഷണറേറ്റില്‍ നിന്നുള്ള കണക്കുപ്രകാരം 2019ല്‍ പുതുതായി നിരത്തിലിറങ്ങിയ ഇരുചക്രവാഹനങ്ങളുടെ മൊത്തം എണ്ണം 6,97,532 ആണ്. കേരളത്തിലെ നിരത്തുകള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ വാഹനപ്പെരുപ്പം. മൂന്നുവര്‍ഷത്തിനിടയില്‍ 77 ശതമാനവും അഞ്ചുവര്‍ഷത്തിനിടയില്‍ 1.16 മടങ്ങുമാണ് വര്‍ധന.
ഏറ്റവുമധികം ടൂവീലറുകളുള്ള ജില്ല എറണാകുളമാണ്. 12,57,299 എണ്ണം. ഏറ്റവും കുറവ് വയനാടാണ് 1,31,805. മറ്റ് ജില്ലകളിലെ കണക്ക് ഇങ്ങനെ; തിരുവനന്തപുരം 10,92,159, കൊല്ലം 6,45,926, പത്തനംത്തിട്ട 3,37,043, ആലപ്പുഴ 6,52,342, കോട്ടയം 4,56,914, ഇടുക്കി 1,46,953, തൃശൂര്‍ 9,26,084, പാലക്കാട് 6,39,673, മലപ്പുറം 7,58,983, കോഴിക്കോട് 8,55,315, കണ്ണൂര്‍ 4,84,758, കാസര്‍കോട് 2,34,427. സംസ്ഥാനത്ത് ഇപ്പോള്‍ നിരത്തിലുള്ള മൊത്തം ഇരുചക്രവാഹനങ്ങളുടെ എണ്ണം 86.20 ലക്ഷമാണ്. ഇതില്‍ 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഉണ്ടായ വര്‍ധന 26.89 ലക്ഷമാണ്.
സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നതില്‍ 40 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്നാണ് കണക്ക്. അപകടങ്ങള്‍ കുറയ്ക്കാനായി സേഫ് കേരള പോലെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെങ്കിലും ഫലപ്രദമാകാത്തതിന് പിന്നിലെ കാരണങ്ങളില്‍ അനിയന്ത്രിതമായ വാഹനവര്ധനവുമുണ്ട്. വര്‍ഷം തോറും ശരാശരി നാലായിരം പേര്‍ക്ക് നിരത്തുകളില്‍ ജീവന്പൊലിയുന്നതായാണ് കരുതുന്നത്. 2019ല്‍ സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടങ്ങള്‍ സര്‍ക്കാര്‍ രേഖ പ്രകാരം 41,253 ആണ്. ഇതില്‍ 4,408 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: