Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദ ദര്‍ശനം – ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം

ചികിത്സാസൗകര്യത്തിനായി രോഗലക്ഷണങ്ങളെ എല്ലാം മൂന്നുകൂട്ടങ്ങളായി പട്ടിക തിരിച്ച് അവയെ സൂചിപ്പിക്കുന്ന മൂന്നു പ്രതീകകല്‍പനകള്‍ മാത്രമാണോ ഈ വാതപിത്തകഫത്രയം അതോ യഥാര്‍ത്ഥഭൗതികവസ്തുക്കള്‍ തന്നെയോ എന്ന വിഷയവും ദാസ്ഗുപ്ത ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ ഇവയുടെ മേല്‍പ്പറഞ്ഞ ഉല്‍പ്പത്തി, സ്ഥാനം, സ്വഭാവം തുടങ്ങിയവ പരിശോധിക്കുമ്പോള്‍ ഇവ വെറും കല്‍പന മാത്രമാകാന്‍ തരമില്ല എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്.

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Mar 3, 2020, 09:56 pm IST
in Samskriti

ചികിത്സാസൗകര്യത്തിനായി രോഗലക്ഷണങ്ങളെ എല്ലാം മൂന്നുകൂട്ടങ്ങളായി പട്ടിക തിരിച്ച് അവയെ സൂചിപ്പിക്കുന്ന മൂന്നു പ്രതീകകല്‍പനകള്‍ മാത്രമാണോ ഈ വാതപിത്തകഫത്രയം അതോ യഥാര്‍ത്ഥഭൗതികവസ്തുക്കള്‍ തന്നെയോ എന്ന വിഷയവും ദാസ്ഗുപ്ത ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ ഇവയുടെ മേല്‍പ്പറഞ്ഞ ഉല്‍പ്പത്തി, സ്ഥാനം, സ്വഭാവം തുടങ്ങിയവ പരിശോധിക്കുമ്പോള്‍ ഇവ വെറും കല്‍പന മാത്രമാകാന്‍ തരമില്ല എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. . ഈ ധാതുക്കള്‍ ശരിയായ അളവില്‍ ശരീരത്തില്‍ ഉണ്ടാകുകയും തമ്മില്‍ സമാവസ്ഥ പാലിക്കുകയും ചെയ്യുമ്പോള്‍ (ധാതുസാമ്യം) ശരീരം വേണ്ടതുപോലെ പ്രവര്‍ത്തിക്കും. അവയില്‍ ഒന്നോ, അതിലധികമോ ഘടകങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ കൂടുകയോ കുറയുകയോ ചെയ്യുകയും അതു രോഗാവസ്ഥ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ആ അവസ്ഥയ്‌ക്ക് ധാതുവൈഷമ്യം എന്നു പറയുന്നു. ധാതുക്കളുടെ ശരിയായ അളവിന് പ്രാകൃതമാനം എന്നു പറയുന്നു. അതായത് ധാതുക്കളുടെ പ്രാകൃതമാനം ആരോഗ്യത്തെയും ധാതുവൈഷമ്യം രോഗത്തെയും സൂചിപ്പിക്കുന്നു. ധാതുക്കള്‍ക്ക് പ്രാകൃതമാനമാണെങ്കിലും ചിലപ്പോള്‍ വായു ഏതെങ്കിലുമൊരു ധാതുവിനെ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കു മാറ്റിയാല്‍ ആ ഭാഗത്ത് പ്രാദേശികമായ അസ്വസ്ഥത ( ഉദാഹരണത്തിനു ചൊറിച്ചില്‍) അനുഭവപ്പെടാം.

ഒരു ധാതുവിന്റെ അതേ ഘടനയുള്ള ദ്രവ്യം ആ ധാതുവിനെ വര്‍ധിപ്പിക്കും. വിപരീതഘടനയുള്ളത് അതിനെ ശോഷിപ്പിക്കും. തന്മൂലം ഒരു ധാതുവിനെ പോഷിപ്പിക്കുന്നത് മറ്റു ധാതുക്കളെ ശോഷിപ്പിക്കുമെന്നും കാണാം. ഇവിടെ ആണ് ആയുര്‍വേദത്തിന്റെ രസസിദ്ധാന്തത്തിന്റെ പ്രസക്തി. ആയുര്‍വേദമനുസരിച്ച് ഭക്ഷണം, ഔഷധം എന്നിവയെ തിരഞ്ഞെടുക്കുന്നത് ഈ സിദ്ധാന്തപ്രകാരമാണ്്. ചരകസംഹിതയില്‍ (1. 26) ചൈത്രരഥമെന്ന വനത്തില്‍ ഈ സിദ്ധാന്തം ചര്‍ച്ച ചെയ്യാനായി ആത്രേയന്‍, ഭദ്രകാപ്യന്‍, ശാകുന്തേയന്‍, പൂര്‍ണാക്ഷമൗദ്ഗല്യന്‍, ഹിരണ്യാക്ഷകൗശികന്‍, കുമാരശിരസ്സ് ഭരദ്വാജന്‍, വായോര്‍വിദ്, വൈദേഹരാജനായ നിമി, ബഡിശന്‍, ബാല്‍ക് വൈദ്യനായ കാങ്കായനന്‍ തുടങ്ങിയ മനീഷികള്‍ ഒത്തുചേര്‍ന്നതായി പറയുന്നു. ആ ചര്‍ച്ചയുടെ വിശദാംശങ്ങളും അതില്‍ വിവരിക്കുന്നുണ്ട്. ചര്‍ച്ചയുടെ അവസാനംആത്രേയപുനര്‍വസു രസസിദ്ധാന്തത്തെ വിശദീകരിക്കുന്നണ്ട്. ആറു രസങ്ങളെ ആണ് ആയുര്‍വേദം പറയുന്നത്. മധുരം (sweet), അമഌ (acid), ലവണം (saline), കടു (hot and pungent), തിക്തം (bitter), കഷായം (astringent) എന്നിവയാണവ. സോമത്തിന്റെ ആധിക്യത്തില്‍ മധുരം, ഭൂമ്യഗ്‌നികളുടെ ആധിക്യത്തില്‍ അമഌ, അഗ്‌നിജലാധിക്യത്തില്‍ ലവണം, വായ്വഗ്‌നികളുടെ ആധിക്യത്തില്‍ കടു, വായ്വാകാശങ്ങളുടെ ആധിക്യത്തില്‍ തിക്തം, ഭൂമിവായുക്കളുടെ ആധിക്യത്തില്‍ കഷായം എന്നിങ്ങനെയാണ് പഞ്ചഭൂതങ്ങളുടെ വ്യത്യസ്തചേരുവകള്‍ വഴി ഈ ആറു രസങ്ങളുണ്ടാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.