കൊച്ചി: സംസ്ഥാനത്ത് ചികിത്സാ ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ മുഴുവന്‍ ചുമട്ടു തൊഴിലാളികള്‍ക്കും ഇഎസ്ഐ ഏര്‍പ്പെടുത്തണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്.
കേരള പ്രദേശ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന് ക്ഷേമബോര്‍ഡ് ചീഫ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാന കുറവും ജോലി സംബന്ധമായുണ്ടാകുന്ന അസുഖങ്ങളും കാരണം തെഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ചുമട്ടു തൊഴിലാളി നിയമം തൊഴിലാളി സൗഹൃദമാക്കുക, മിനിമം പെന്ഷന് 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ഫെഡറേഷന് പ്രസിഡന്റ് കെ.എസ്. മനോജ്കുമാര്‍ അധ്യക്ഷനായി. ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, ഫെഡറേഷന് ജനറല്‍ സെക്രട്ടറി ജി. സതീഷ് കുമാര്‍, ഖജാന്‍ജി എം.കെ. ഉണ്ണികൃഷ്ണന്, പി.എസ്. വേണുഗോപാല്‍, വി.എസ്. പ്രസാദ്, കെ. സദാശിവന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: