Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവനന്ദയുടെ മരണം; ദുരൂഹതയേറുന്നു അരുണ്‍ സതീശന്‍ കൊട്ടിയം: ദേവനന്ദയുടെ മരണത്തിന്

പിന്നില്‍ ദുരൂഹതയേറുന്നു. കുട്ടിയെ അറിയുന്ന ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി ആറ്റിലേക്ക് തള്ളിയിട്ടതാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. ഒരാളെ സംശയമുണ്ടെന്ന അടുത്ത ബന്ധുക്കളുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. മുങ്ങിമരണമാണെന്ന് അന്തിമ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 08:47 am IST
in Kerala

പിന്നില്‍ ദുരൂഹതയേറുന്നു. കുട്ടിയെ അറിയുന്ന ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി ആറ്റിലേക്ക് തള്ളിയിട്ടതാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. ഒരാളെ സംശയമുണ്ടെന്ന അടുത്ത ബന്ധുക്കളുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. മുങ്ങിമരണമാണെന്ന് അന്തിമ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നു.  

എന്നാല്‍ കാണാതായി ഒരു മണിക്കൂറിനകത്താണ് കുട്ടി മരിച്ചതെന്ന ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായം കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. കുട്ടിയെ കാണാതായി മിനിട്ടുകള്‍ക്കകം അന്വേഷണം ആരംഭിച്ചിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തിരച്ചിലും നടത്തി. പക്ഷേ കണ്ടെത്താനായില്ല. മൃതദേഹം ലഭിച്ചത് പിറ്റേദിവസമാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് അന്വേഷണസംഘം.

ആ ഒരാള്‍  ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ആ ഒരാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പോലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളുമാണ്.

ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി നൂറുമീറ്ററിലധികം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്ന ചോദ്യത്തിന് ശാസ്ത്രീയവും യുക്തിസഹവുമായ ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അന്വേഷണസംഘം.  

വീട്ടില്‍ നാലുമാസം മാത്രം പ്രായമുള്ള അനുജനൊപ്പം ഇരിക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്.  ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ഈ ചെരിപ്പിന്റെ മണം പിടിച്ചാണ് പോലീസിന്റെ ട്രാക്കര്‍ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ എടുത്തുകൊണ്ടു പോയാല്‍ കുട്ടി ബഹളംവയ്‌ക്കാനിടയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ ഉറച്ചനിലപാട് പോലീസ് അതീവഗൗരവമായി  എടുത്തിട്ടുണ്ട്.

കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്.  

നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പോലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിനുശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍കോളുകള്‍, പ്രദേശത്തെ സാന്നിധ്യം എന്നിവയൊക്കെ അന്വേഷണസംഘം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

വീട്ടില്‍ നിന്ന്  ദേവനന്ദ ഒറ്റയ്‌ക്ക്  പുറത്തിറങ്ങുമോ?

ദേവനന്ദ മുമ്പ് രണ്ടുതവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിക്ക് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു.  

പിന്നീട് കുട്ടി ഒറ്റയ്‌ക്ക് പുറത്തുപോകാന്‍ തുനിഞ്ഞിരുന്നില്ല.തിരോധാനത്തിന് തൊട്ടുമുമ്പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നു. അവിടെ നിന്ന് ധന്യ അനുജന്റെ അടുത്തിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് മടക്കി അയച്ചു. ഇതിനുശേഷം ആരുടെയോ സാന്നിധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന സംശയത്തിന് ആക്കം കൂടുകയാണ്. ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യംചെയ്യലും മതിയെന്ന കര്‍ശനനിര്‍ദ്ദേശം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം.  

അടുത്ത ബന്ധുക്കളുടെതുള്‍പ്പെടെ നിരവധിപേരുടെ മൊഴികള്‍ എടുത്തു. അമ്മ ധന്യയുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തേണ്ടത്. ഇവരുടെ മാനസികനില സാധാരണനിലയിലല്ല. മകളെ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്ന് അവര്‍ അല്‍പ്പം  പോലും മുക്തമായിട്ടില്ല. അതുകൊണ്ടാണ് മൊഴി രേഖപ്പെടുത്താന്‍ വൈകുന്നത്. എല്ലാവരുടെയും മൊഴികള്‍ പരിശോധിച്ച് അതില്‍ വൈരുധ്യമുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ സംശയം ഉള്ളവരെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു. ചോദ്യാവലി തയാറാക്കിയാണ് ചോദ്യം ചെയ്യല്‍.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.