പിന്നില്‍ ദുരൂഹതയേറുന്നു. കുട്ടിയെ അറിയുന്ന ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി ആറ്റിലേക്ക് തള്ളിയിട്ടതാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. ഒരാളെ സംശയമുണ്ടെന്ന അടുത്ത ബന്ധുക്കളുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. മുങ്ങിമരണമാണെന്ന് അന്തിമ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നു.
എന്നാല്‍ കാണാതായി ഒരു മണിക്കൂറിനകത്താണ് കുട്ടി മരിച്ചതെന്ന ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായം കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. കുട്ടിയെ കാണാതായി മിനിട്ടുകള്‍ക്കകം അന്വേഷണം ആരംഭിച്ചിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തിരച്ചിലും നടത്തി. പക്ഷേ കണ്ടെത്താനായില്ല. മൃതദേഹം ലഭിച്ചത് പിറ്റേദിവസമാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് അന്വേഷണസംഘം.
ആ ഒരാള്‍ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ആ ഒരാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പോലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളുമാണ്.
ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി നൂറുമീറ്ററിലധികം ദൂരം നടന്ന് ആറ്റിന്കരയില് എത്തിയതെങ്ങനെയെന്ന ചോദ്യത്തിന് ശാസ്ത്രീയവും യുക്തിസഹവുമായ ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അന്വേഷണസംഘം.
വീട്ടില്‍ നാലുമാസം മാത്രം പ്രായമുള്ള അനുജനൊപ്പം ഇരിക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ഈ ചെരിപ്പിന്റെ മണം പിടിച്ചാണ് പോലീസിന്റെ ട്രാക്കര്ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ എടുത്തുകൊണ്ടു പോയാല്‍ കുട്ടി ബഹളംവയ്ക്കാനിടയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ ഉറച്ചനിലപാട് പോലീസ് അതീവഗൗരവമായി എടുത്തിട്ടുണ്ട്.
കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്.
നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പോലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിനുശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍കോളുകള്‍, പ്രദേശത്തെ സാന്നിധ്യം എന്നിവയൊക്കെ അന്വേഷണസംഘം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
വീട്ടില്‍ നിന്ന് ദേവനന്ദ ഒറ്റയ്ക്ക് പുറത്തിറങ്ങുമോ?
ദേവനന്ദ മുമ്പ് രണ്ടുതവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിക്ക് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു.
പിന്നീട് കുട്ടി ഒറ്റയ്ക്ക് പുറത്തുപോകാന്‍ തുനിഞ്ഞിരുന്നില്ല.തിരോധാനത്തിന് തൊട്ടുമുമ്പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നു. അവിടെ നിന്ന് ധന്യ അനുജന്റെ അടുത്തിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് മടക്കി അയച്ചു. ഇതിനുശേഷം ആരുടെയോ സാന്നിധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന സംശയത്തിന് ആക്കം കൂടുകയാണ്. ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യംചെയ്യലും മതിയെന്ന കര്‍ശനനിര്‍ദ്ദേശം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം.
അടുത്ത ബന്ധുക്കളുടെതുള്‍പ്പെടെ നിരവധിപേരുടെ മൊഴികള്‍ എടുത്തു. അമ്മ ധന്യയുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തേണ്ടത്. ഇവരുടെ മാനസികനില സാധാരണനിലയിലല്ല. മകളെ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്ന് അവര്‍ അല്‍പ്പം പോലും മുക്തമായിട്ടില്ല. അതുകൊണ്ടാണ് മൊഴി രേഖപ്പെടുത്താന്‍ വൈകുന്നത്. എല്ലാവരുടെയും മൊഴികള്‍ പരിശോധിച്ച് അതില്‍ വൈരുധ്യമുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ സംശയം ഉള്ളവരെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു. ചോദ്യാവലി തയാറാക്കിയാണ് ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: