അഞ്ചല്‍: അഞ്ചല്‍ തഴമേലില്‍ ആള് ഇന്ത്യ വീരശൈവ മഹാസഭാ ശാഖ ഓഫീസിനു നേരെ രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധ ആക്രമണം. ഓഫീസിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന ബെസവേശ്വര പ്രതിമയും കണ്ണാടി ചില്ലുകളും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.
തുടര്‍ച്ചയായി നാലാം തവണയാണ് ഇത്തരത്തില്‍ ആക്രമണമുണ്ടാകുന്നത്.എന്നാല്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടികളും പോലീസ് സ്വീകരിക്കുന്നില്ലന്നും ഭാരവാഹികള്‍ പറഞ്ഞു.
മന്ദിരത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടു സ്ഥലത്തു സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനുള്ള ദുഷ്ട ശക്തികളുടെ ശ്രമമാണിതെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പടെ സംഘടിപ്പിക്കുമെന്ന് ശാഖാ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: